Connect with us

kerala

‘ലൈം​ഗിക അതിക്രമത്തിന് ഇരയാവുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നഷ്ടപരിഹാരം നൽകണം’: ഹൈക്കോടതി

ലൈംഗിക അതിക്രമത്തിന് ഇരയായ 2 കുട്ടികള്‍ക്കു അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ആലപ്പുഴ പോക്‌സോ കോടതി ഉത്തരവിട്ടതിന് എതിരെ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹര്‍ജി നല്‍കിയിരുന്നു

Published

on

ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇരകളായ കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള പദ്ധതി കേരളത്തില്‍ ഇല്ലെന്നു കണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ പുതിയ ഉത്തരവ്. ഇതിനുവേണ്ടി നിലവിലെ നഷ്ടപരിഹാര പദ്ധതിയില്‍ ഭേദഗതി വരുത്തുകയൊ അല്ലെങ്കില്‍ പുതിയ പദ്ധതിക്കു രൂപം നല്‍കുകയോ ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.

ലൈംഗിക അതിക്രമത്തിന് ഇരയായ 2 കുട്ടികള്‍ക്കു അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ആലപ്പുഴ പോക്‌സോ കോടതി ഉത്തരവിട്ടതിന് എതിരെ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹര്‍ജി നല്‍കിയിരുന്നു. അത് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ പോക്‌സോ കോടതിയുടെ ഉത്തരവില്‍ തെറ്റില്ലെന്നും വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ 2017ല്‍ രൂപം നല്‍കിയിരുന്നു. പിന്നീട് 2021ല്‍ ഭേദഗതി വരുത്തി. ഇതുപ്രകാരം അക്രമത്തിന് ഇരയാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ പോക്‌സോ കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരത്തിനു വ്യവസ്ഥ ഇല്ലായിരുന്നു.

ഭേദഗതി വരുത്തിയിട്ടും ഇരകളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരം ബാധകമാക്കിയിട്ടില്ലെന്നു വിലയിരുത്തിയാണു കോടതി നിര്‍ദേശം. അതുവരെ പോക്‌സോ കേസിലെ ഇരകള്‍ക്ക് നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതിപ്രകാരം നഷ്ടപരിഹാരം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.

 

kerala

നെയ്യാറ്റിൻകര സിപിഎം ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനും പി പി ദിവ്യക്കും വിമർശനം; രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും പരാമർശം

രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്.

Published

on

സിപിഎം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനെതിരെയും പിപി ദിവ്യക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്ന് വിമര്‍ശനമുണ്ടായി.

എഡിഎമ്മിനെതിരായ ദിവ്യയുടെ വിമർശനം പാർട്ടിക്കും സർക്കാരിനും ദോഷമായെന്ന് അംഗങ്ങൾ വിമർശിച്ചു. ഇപി ജയരാജനുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ വല്ലാതെ ബാധിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു വിമര്‍ശനം.

രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. ഇനിയുള്ള നാളുകളില്‍ പാര്‍ട്ടി തെറ്റ് തിരുത്തി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസ്യത ഉണ്ടാകാന്‍ ശ്രമിക്കണമെന്നും പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറിയും നഗരസഭാ ചെയര്‍മാനുമായ പി കെ രാജമോഹനനെ ഏരിയ കമ്മറ്റിയില്‍ നിന്ന് വെട്ടി.

വീണ്ടും ടി ശ്രീകുമാര്‍ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ബാലമുരളിയെ നെയ്യാറ്റിൻകര ഏരിയ കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. അച്ചടക്കനടപടിയെ തുടർന്നാണ് ഒഴിവാക്കിയത്.

Continue Reading

kerala

തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയിൽ

തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി ആണ് മരിച്ചത്.

Published

on

തിരുവനന്തപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

പാറശാല റെയില്‍വെ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.

Continue Reading

kerala

ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം; അക്രമം തിരിച്ചെന്തൂർ ക്ഷേത്രത്തിൽ വെച്ച്

ദൈവാനാ എന്ന ആനയാണ് ആക്രമണം നടത്തിയത്.

Published

on

ക്ഷേത്രത്തിൽ വച്ച് ആന രണ്ടുപേരെ ചവിട്ടിക്കൊന്നു. കേരള- തമിഴ്നാട് അതിർത്തിയിലെ തിരുച്ചെന്തൂർ ക്ഷേത്രത്തിലാണ് സംഭവം. തിരുച്ചെന്തൂർ സ്വദേശിയായ ആന പാപ്പാൻ ഉദയകുമാർ (45), പാറശ്ശാല സ്വദേശിയായ ബന്ധു ശിശുപാലൻ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൈകിട്ട് നാലിനായിരുന്നു സംഭവം.

ദൈവാനാ എന്ന ആനയാണ് ആക്രമണം നടത്തിയത്. പാറശ്ശാലയ്ക്ക് സമീപം പളുകൽ സ്വദേശിയായ ശിശുപാലൻ ദിവസങ്ങൾക്ക് മുമ്പാണ് ബന്ധുവിന്റെ വീടായ തിരുച്ചെന്തൂരിലെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ആനയ്ക്ക് സമീപം നിൽക്കുകയായിരുന്ന ശിശുപാലനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ പാപ്പാൻ ഉദയകുമാർ ആനയെ പിന്തിരിയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

 

Continue Reading

Trending