Connect with us

News

തടവുകാരുമായി ലൈംഗിക ബന്ധം; ഇസ്രാഈല്‍ ജയിലുകളില്‍ ഇനി വനിതാ സൈനികരെ വേണ്ട

ഫലസ്തീന്‍ തടവുകാരനുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തെത്തുടര്‍ന്ന് വനിതാ സൈനികരെ ജയില്‍ സുരക്ഷാ ചുമതലയില്‍നിന്ന് നീക്കി ഇസ്രാഈല്‍ ഭരണകൂടം.

Published

on

ടെല്‍അവീവ്: ഫലസ്തീന്‍ തടവുകാരനുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തെത്തുടര്‍ന്ന് വനിതാ സൈനികരെ ജയില്‍ സുരക്ഷാ ചുമതലയില്‍നിന്ന് നീക്കി ഇസ്രാഈല്‍ ഭരണകൂടം. 2025 മധ്യത്തോടെ അതീവ ജാഗ്രതയും സുരക്ഷയും ആവശ്യമുള്ള ജയിലുകളില്‍ സുരക്ഷാ ജീവനക്കാരായി ഒരു വനിത പോലും ഉണ്ടാകില്ലെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിര്‍ അറിയിച്ചു.

ഇസ്രാഈലിലെ ഒരു ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥ ഫലസ്തീന്‍ തടവുകാരനുമായി ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഫലസ്തീന്‍കാരനുമായി മറ്റ് നാല് വനിതാ സൈനികര്‍ക്കും ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റാരോപിതരായ തടവുകാരന്റെയും സൈനികരുടെയും പേരു വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. വന്‍ സുരക്ഷയുള്ള ജയിലുകളില്‍ വനിതകളെ സുരക്ഷാ ജീവനക്കാരായി നിയമിക്കരുതെന്ന് മുമ്പും ആവശ്യമുയര്‍ന്നിരുന്നു.

india

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; സ്റ്റാലിന്‍

‘ബില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ ആക്രമണം’

Published

on

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ച് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞ് നിയമസഭയില്‍ എത്തിയത്. വലിയ പ്രതിഷേധങ്ങളും എതിര്‍പ്പുകളുമുണ്ടായിട്ടും പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

ബില്‍ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍ വഖഫ് ബില്ലിനെ എതിര്‍ത്തെന്നും 232 പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തും 288 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്‌തെന്നും അദ്ദേഹം സൂചിപ്പിച്ചു. ബില്ലിനെ എതിര്‍ക്കുന്ന അംഗങ്ങളുടെ എണ്ണം ഉയര്‍ന്നിട്ടും ഭേദഗതികളില്ലാതെയാണ് ബില്‍ പാസാക്കിയതെന്നും ഇതിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തുനിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടും അതെല്ലാം അവഗണിച്ചാണ് ബില്‍ പാസാക്കിയത്.

എന്നാല്‍ ബില്ലില്‍ പ്രതിപക്ഷം ഭേദഗതികള്‍ നിര്‍ദേശിച്ചുവെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.

 

Continue Reading

kerala

ആലപ്പുഴയില്‍ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം; ആരോഗ്യവകുപ്പ് ചികിത്സാപ്പിഴവ് സമ്മതിച്ചു

യുവതിക്ക് ആദ്യ മൂന്നുമാസം നല്‍കിയ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തില്‍ ആരോഗ്യവകുപ്പ് ചികിത്സാ പിഴവ് സമ്മതിച്ചു. യുവതിക്ക് ആദ്യ മൂന്നുമാസം നല്‍കിയ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടസാധ്യത അറിയിക്കുന്നതില്‍ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി.

2024 നവംബര്‍ 8നാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. എന്നാല്‍ കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്.

ദമ്പതികള്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും അന്വേഷണം നടത്തിയത്.

 

Continue Reading

kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവ്

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന് 8510 രൂപയും പവന് 68,080 രൂപയുമായിരുന്നു വില.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

 

 

Continue Reading

Trending