Connect with us

kerala

ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചെന്നും ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചെന്നും യുവതി മാധ്യമങ്ങളോട്‌ പറഞ്ഞു

Published

on

കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രേംജിത്തിനെതിരെ കേസെടുത്തു. എന്നാൽ തന്റെ മൊഴി പൊലീസ് കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് പരാതിക്കാരി ആരോപിച്ചു.

അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ പ്രേംജിത്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതിക്കാരി പറയുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചെന്നും ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചെന്നും യുവതി മാധ്യമങ്ങളോട്‌ പറഞ്ഞു. ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു എന്നും യുവതി ആരോപിച്ചു.

കുടുംബത്തെ വെട്ടി കൊല്ലുമെന്ന് പ്രേംജിത്ത് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് യുവതി ആരോപിച്ചു. കൊടുത്ത മൊഴി അല്ല പോലിസ് രേഖപ്പെടുത്തിയതെന്ന് യുവതി.

kerala

രക്തദാഹികളായ ക്രിമിനല്‍ കൂട്ടമായി തുടരാന്‍ എസ്എഫ്ഐയെ അനുവദിക്കില്ല; അക്രമം തുടർന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് വി.ഡി. സതീശന്‍

എസ്എഫ്ഐയെ അധമ വഴികളിലേക്ക് നയിക്കുന്നത് ക്വട്ടേഷന്‍-ലഹരിക്കടത്ത് സംഘത്തലവന്‍മാരായ സിപിഎം നേതാക്കളാണെന്നും പാര്‍ട്ടിയിലെ ജീര്‍ണത യുവജന-വിദ്യാര്‍ത്ഥി സംഘടനയെയും ബാധിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Published

on

 ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്എഫ്ഐയെ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിദ്ധാര്‍ത്ഥനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. എസ്എഫ്ഐയെ അധമ വഴികളിലേക്ക് നയിക്കുന്നത് ക്വട്ടേഷന്‍-ലഹരിക്കടത്ത് സംഘത്തലവന്‍മാരായ സിപിഎം നേതാക്കളാണെന്നും പാര്‍ട്ടിയിലെ ജീര്‍ണത യുവജന-വിദ്യാര്‍ത്ഥി സംഘടനയെയും ബാധിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എംഎല്‍എമാരെ ആക്രമിച്ച ക്രിമിനലുകളെ പോലീസ് സംരക്ഷിക്കുന്നതിലൂടെ  പിണറായി പോലീസ് പ്രതികള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കുന്നത്. ഗുണ്ടാ സംഘങ്ങളെ കാമ്പസില്‍ ഇനിയും അഴിച്ചു വിടാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

kerala

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; 4 എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത്.

Published

on

കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 4 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെൻഷൻ. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത്. സംഘര്‍ഷം ഉണ്ടായ ദിവസം എസ്.എഫ്.ഐയുടെ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് സസ്‌പെന്‍ഷന്‍.

സംഭവത്തില്‍ എസ്.എഫ്.ഐ നേതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിന്‍സിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്റെ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ ആരോപിക്കുന്നത്. അതേസമയം, കൊയിലാണ്ടി ഗുരുദേവാ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ രംഗത്തെത്തി.

Continue Reading

kerala

അക്രമരാഷ്ട്രീയം തുടർന്ന് എസ്എഫ്ഐ; കലാലയങ്ങളെ കുരുതിക്കളമാക്കാന്‍ നീക്കം

. ചൊവ്വാഴ്ച രാത്രി ക്യാമ്പസില്‍ വന്ന സാന്‍ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ ഇടിമുറിയില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.

Published

on

അതിക്രൂരമായ ഇടമുറി മര്‍ദ്ദന മുറകള്‍ക്കാണ് കേരള സര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കെ.എസ്.യു ഭാരവാഹിയായ സാന്‍ ജോസ് വിധേയനായത്. ക്യാമ്പസ് പീഡനത്തിലൂടെ സിദ്ധാര്‍ത്ഥിനെ അരുംകൊല ചെയ്ത എസ്.എഫ്.ഐയുടെ മറ്റൊരു കിരാത തേര്‍വാഴ്ചയാണ് കാര്യവട്ടത്തും നടന്നത്.

കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ നടത്തുന്ന കിരാത തേര്‍വാഴ്ചയുടെ മറ്റൊരു ഇരയായി സാന്‍ജോസ് മാറുകയാണ്. ചൊവ്വാഴ്ച രാത്രി ക്യാമ്പസില്‍ വന്ന സാന്‍ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ ഇടിമുറിയില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ഇതുകണ്ട ക്യാമ്പസിലെ വിദ്യാര്‍ത്ഥികളാണ് വിവരം പോലീസില്‍ അറിയിച്ചത്. പൊലീസെത്തി സാന്‍ജോസിനെ രക്ഷപ്പെടുത്തി ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അര്‍ധരാത്രി എംഎല്‍എമാരുടെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, എം. വിന്‍സെന്റ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

വിഷയം അറിഞ്ഞെത്തിയ എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് നേരെയും എസ്.എഫ്.ഐ അതിക്രമം ഉണ്ടായി. നടുറോഡില്‍ പൊലീസിന് മുന്നില്‍ വെച്ചായിരുന്നു എം.എല്‍.എയെ എസ്.എഫ്.ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തത്. എത്രയെത്ര ഹീനകൃത്യങ്ങള്‍ ഉണ്ടായാലും പാഠം പഠിക്കാത്ത എസ്.എഫ്.ഐ കലാലയങ്ങളെ അക്രമ രാഷ്ട്രീയത്തിന്റെ വേദികളാക്കി വീണ്ടും വീണ്ടും മാറ്റുകയാണ്.

Continue Reading

Trending