Connect with us

kerala

ട്രെയിനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; അഗളി സി.ഐക്കെതിരെ കേസ്

അഗളി എസ്.എച്ച്.ഒ കെ. അബ്ദുല്‍ ഹക്കീമിനെതിരെയാണ് കേസെടുത്തത്.

Published

on

ട്രെയിനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ അഗളി സി.ഐക്കെതിരെ കേസ്. അഗളി എസ്.എച്ച്.ഒ കെ. അബ്ദുല്‍ ഹക്കീമിനെതിരെയാണ് കരുനാഗപ്പള്ളി സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തത്.

ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിലാണ് സംഭവം. സീറ്റ് ലഭിക്കാത്തതിനാല്‍ യുവതിയുടെ അടുത്ത് ചെന്നിരുന്ന ഇയാള്‍ അവരെ കടന്നുപിടിച്ചുവെന്നാണ് ആരോപണം. യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ എത്തി ഇയാളെ തടയുകയായിരുന്നു.

എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാള്‍ അവിടെനിന്ന് രക്ഷപ്പെട്ടങ്കിലും യുവതി എറണാകുളം റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റെയില്‍വേ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഇയാളുടെ ഫോട്ടോ യാത്രക്കാര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹക്കീമിനെ പ്രതിചേര്‍ക്കുകയായിരുന്നു.

 

kerala

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

ഇന്റര്‍വെല്‍ സമയത്ത് വരിയില്‍ നടക്കുന്നതിനിടെ കുട്ടി പിറകില്‍ കൈയ്യ് കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപികയുടെ മര്‍ദ്ദനം

Published

on

തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ അധ്യാപികയുടെ മര്‍ദ്ദനം. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിളപ്പില്‍ശാല ഗവ യു പി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോശ്വിന്‍ ആണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ബദ്രിനാഥിനെ പരിക്കേല്‍പ്പിച്ചത്. കുട്ടിയെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ 10 ന് ഇന്റര്‍വെല്‍ സമയത്ത് വരിയില്‍ നടക്കുന്നതിനിടെ കുട്ടി പിറകില്‍ കൈയ്യ് കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപികയുടെ മര്‍ദ്ദനം ഉണ്ടായത്. കുടുംബം അധ്യാപികക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ വനംവകുപ്പ് എന്‍ഒസി നല്‍കിയില്ല; പരാതിയുമായി ആദിവാസി ദമ്പതികള്‍

മറ്റൊരു സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് കൈവശരേഖ നല്‍കിയിട്ടുണ്ട് എന്നാണ് സംഭവത്തില്‍ വനംവകുപ്പിന്റെ പ്രതികരണം

Published

on

ഇടുക്കി: ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ വനംവകുപ്പ് എന്‍ഒസി നല്‍കിയില്ലെന്ന പരാതിയുമായി ആദിവാസി ദമ്പതികള്‍. സംഭവത്തില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുമ്പില്‍ പ്രതിഷേധ സമരത്തിലാണ് ദമ്പതികള്‍. കണ്ണമ്പടി മുല്ലയൂരിലെ വലിയമുഴിക്കല്‍ രാജപ്പന്‍ ഭാര്യ ലൈല എന്നിവരാണ് പ്രതിഷേധം നടത്തുന്നത്.

ലൈഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് ആദ്യഗഡു പണം ലഭിച്ചതാണ്. വീട് നിര്‍മ്മിക്കാന്‍ കരാറും നല്‍കി. പക്ഷെ വനം വകുപ്പ് എന്‍ ഒ സി നല്‍കുന്നില്ലയെന്നതാണ് പരാതി. എന്‍ ഒ സി ലഭിക്കാതെ സമരം അവസാനിപ്പിക്കിലെന്ന് ദമ്പതികള്‍ അറിയിച്ചത്. അതേസമയം മറ്റൊരു സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് കൈവശരേഖ നല്‍കിയിട്ടുണ്ട് എന്നാണ് സംഭവത്തില്‍ വനംവകുപ്പിന്റെ പ്രതികരണം.

Continue Reading

kerala

കോഴിക്കോട് വഴി പുതിയ ട്രെയിനുകള്‍ അനുവദിക്കും,ഷാഫി പറമ്പില്‍ എം.പിക്ക് ഉറപ്പ് നല്‍കി റെയില്‍വേ മന്ത്രി

കൊയിലാണ്ടിയിലും വടകരയിലും തലശ്ശേരിയിലും പുതിയ സ്‌റ്റോപ്പുകള്‍ അനുവദിക്കാന്‍ തീരുമാനം

Published

on

കോഴിക്കോട് വഴി പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്ന് ഷാഫി പറമ്പില്‍ എം.പിക്ക് ഉറപ്പ് നല്‍കി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കോഴിക്കോട് മംഗലാപുരം റൂട്ടില്‍ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂര്‍ ഇടവേളക്ക് ശേഷമാണ് അടുത്ത് ട്രെയിനുള്ളതെന്ന വിവരം മന്ത്രിയെ ധരിപ്പിക്കാന്‍ സാധിച്ചതിനാലാണ് ഷാഫിക്ക് അനുകൂല മറുപടി ലഭിച്ചത്.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ക്രിസ്തുമസ്സ് സീസണില്‍ വിവിധ നഗരങ്ങളില്‍ നിന്നും നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് ഏര്‍പ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, കൊയിലാണ്ടിയിലും വടകരയിലും തലശ്ശേരിയിലും പുതിയ സ്‌റ്റോപ്പുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കൊയിലാണ്ടി സ്‌റ്റേഷന്‍ ഈ ഭരണ കാലയളവില്‍ തന്നെ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് മംഗലാപുരം റൂട്ടില്‍ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂറിലധികം ഇടവിട്ടെ അടുത്ത ട്രെയിനുള്ളു എന്ന് മന്ത്രിയെ ബോധ്യപ്പെടുത്തുകയും, പരശുവിലെയും പാസ്സഞ്ചറിലേയും തിരക്കിന്റെ സാഹചര്യങ്ങളും വിശദീകരിച്ചത് കൊണ്ട് മേല്‍ ഇടവേളയില്‍ ഒരു ഇന്റര്‍സിറ്റി കൂടി അനുവദിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുവാന്‍ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം കൊയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് പാലക്കാട്, ഷൊര്‍ണ്ണൂര്‍, കോഴിക്കോട് വഴി രാത്രി മംഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയില്‍ ഒരു ഇന്റര്‍സിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ഷാഫി പറമ്പില്‍ എം.പിക്ക് ലഭിച്ചത്.

Continue Reading

Trending