Connect with us

film

ലൈംഗികാതിക്രമക്കേസ്; വസ്തുതകള്‍ വളച്ചൊടിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സിദ്ദിഖ്

പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നുണ്ടെന്നും തനിക്കെതിരെ കെട്ടുക്കഥകള്‍ മെനയുന്നതായും സിദ്ദീഖ് പറഞ്ഞു.

Published

on

ലൈംഗികാതിക്രമക്കേസില്‍ വസ്തുതകള്‍ വളച്ചൊടിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് നടന്‍ സിദ്ദീഖ് സുപ്രിം കോടതിയില്‍. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നുണ്ടെന്നും തനിക്കെതിരെ കെട്ടുക്കഥകള്‍ മെനയുന്നതായും സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് നല്‍കിയ മറുപടിയില്‍ സിദ്ദീഖ് പറഞ്ഞു.

ജാമ്യം ലഭിച്ചാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് വാദം നിലനില്‍ക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു. ഹരജി നാളെയാണ് പരിഗണിക്കുക.

അതേസമയം കേസില്‍ പരാതി നല്‍കാന്‍ വൈകിയത് എന്തെന്നും ലൈംഗികാതിക്രമം നടന്നതായി ആരോപിക്കുന്നത് 2016ലാണെന്നും സുപ്രിം കോടതി കഴിഞ്ഞ പ്രാവശ്യം ചോദിച്ചിരുന്നു.

സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് 21 വയസ് മാത്രമായിരുന്നെന്നും അക്കാലത്ത് സിദ്ദീഖ് സിനിമയിലെ ശക്തനായിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു.

 

 

 

film

തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാന്‍ലി അന്തരിച്ചു

ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.

Published

on

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാന്‍ലി (57) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു.

1967ല്‍ മൂന്നാറിലാണ് എസ് എസ് സ്റ്റാന്‍ലി ജനിച്ചത്. 2002ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ മാതത്തില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റാന്‍ലിയുടെ സംവിധാന അരങ്ങേറ്റം. ആകെ നാല് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. പെരിയാര്‍ സിനിമയില്‍ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു.

2016 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ആണ്ടവന്‍ കട്ടലൈ എന്ന ചിത്രത്തിലെ കുമാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവണന്‍, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മഹാരാജയാണ് അവസാന ചിത്രം.

 

 

 

Continue Reading

film

തിയേറ്ററുകളിലെങ്ങും നിലയ്ക്കാത്ത പൊട്ടിച്ചിരി.. സ്ട്രെസ് ബസ്റ്റർ ഫാമിലി ഹിറ്റായി ‘മരണമാസ്സ്‌’

Published

on

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ‘മരണമാസ്സ്’ തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടകത്തിനാണ് തിരി കൊളുത്തിരിക്കുന്നത്. ചിത്രം കാണാനെത്തിയവരെല്ലാം നിർത്താതെ പൊട്ടിച്ചിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ചിത്രം കാണാനെത്തിയവരിൽ ഭൂരിഭാഗവും കുട്ടികളും കുടുംബ പ്രേക്ഷകരുമാണ്. മികച്ച അഭിപ്രായങ്ങളാണ് മരണമാസ്സിനു എല്ലായിടതെന്നും ലഭിക്കുന്നത്.

മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ആക്ഷൻ-ത്രില്ലർ സിനിമകൾക്ക് ചെറിയൊരു ഇടവേള നൽകാനെന്നോണം എത്തിയ ടോട്ടൽ ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റർടൈനർ ആണ് മരണമാസ്സ്‌. ബേസിലിപ്പോൾ യുവാക്കളുടെ മാത്രമല്ല കുട്ടികളുടെയും സ്റ്റാറായ് മാറിയിരിക്കുകയാണ്. ഫൺ കോമിക്ക് കാരിക്കേച്ചർ രീതിയിൽ അവതരിപ്പിച്ച ചിത്രം ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

വിഷു റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ നേടിയതിനേക്കാൾ കളക്ഷൻ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും ലഭിച്ചെന്നാണ് റിപ്പോർട്ട്. ‘വാഴ’, ‘ഗുരുവായൂരമ്പലനടയിൽ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിജു സണ്ണിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. സിജുവും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. കൺവിൻസിങ് സ്‌റ്റാർ’ സുരേഷ് കൃഷ്ണ ജിക്കു എന്ന കഥാപാത്രമായും രാജേഷ് മാധവൻ സീരിയൽ കില്ലറുടെ വേഷത്തിലും പ്രത്യക്ഷപ്പെട്ട ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് അവതരിപ്പിച്ചത്.

എക്സികുട്ടീവ് പ്രൊഡ്യൂസർ: ഗോകുൽനാഥ് ജി, ഛായാഗ്രഹണം: നീരജ് രവി, ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ജയ് ഉണ്ണിത്താൻ, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: മാനവ് സുരേഷ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: ആർ ജി വയനാടൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ: ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്, സംഘട്ടനം: കലൈ കിങ്‌സൺ, കോ ഡയറക്ടർ: ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്: ഹരികൃഷ്ണൻ, ഡിസൈൻസ്:  സർക്കാസനം, ഡിസ്ട്രിബൂഷൻ: ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

film

എങ്ങും ട്രെന്‍ഡിങ്.. ‘ആലപ്പുഴ ജിംഖാന’യുടെ കിടിലം പഞ്ച്

കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനു ശേഷം നസ്‌ലെന്‍ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന.

Published

on

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്‌സ് ഓഫീസും കീഴടക്കുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനു ശേഷം നസ്‌ലെന്‍ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസുകളില്‍ ഹൈപ്പോടെ എത്തിയ ചിത്രവും ഇതായിരുന്നു. പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം എത്തിയതിന്റെ സൂചയാണ് ബുക്ക് മൈ ഷോയില്‍ വിറ്റ് അഴിഞ്ഞു പോകുന്ന ടിക്കറ്റുകളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 120.15K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റ് പോയത്.

ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ബോക്‌സ് ഓഫീസില്‍ 10 കോടിയ്ക്ക് മേലേ കളക്ഷനും കുറിച്ച് കഴിഞ്ഞു. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. സ്പോര്‍ട്സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.

പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്‌സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി & ദ ബോയ്‌സ്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനില്‍കുമാര്‍, മ്യൂസിക് റൈറ്‌സ്: തിങ്ക് മ്യൂസിക്, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.

 

Continue Reading

Trending