Connect with us

kerala

പതിനേഴുകാരി പ്രസവിച്ച സംഭവം: യുവാവും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍

. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയില്‍ വീട്ടില്‍ ആദിത്യന്‍ (21), പെണ്‍കുട്ടിയുടെ അമ്മ എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ യുവാവും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയില്‍ വീട്ടില്‍ ആദിത്യന്‍ (21), പെണ്‍കുട്ടിയുടെ അമ്മ എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. മൂന്നും നാലും പ്രതികളായ യുവാവിന്റെ മാതാപിതാക്കളുമായി ആലോചിച്ച് പെണ്‍കുട്ടിയുടെ അമ്മ ഇരുവരുടെയും വിവാഹം നടത്തികൊടുത്തിരുന്നു.

സ്വകാര്യബസ് കണ്ടക്ടറായ ആദിത്യന്‍, 17കാരിയുമായി രണ്ടുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഇതു മറച്ചുവയ്ക്കുന്നതിനുവേണ്ടി യുവാവിന്റെ മാതാപിതാക്കള്‍ വയനാട്ടിലേക്ക് കൊണ്ടുപോയി. കൈനാടി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പിന്നീട് ആദിത്യനുമായി പിണങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടപടി എടുക്കുകയായിരുന്നു.

ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും ബാല വിവാഹനിരോധന നിയമപ്രകാരവും പൊലീസ് കേസെടുത്തു. നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനില്‍ക്കുകയും രക്ഷാകര്‍തൃത്വത്തില്‍നിന്നു മനഃപുര്‍വം ഒഴിവാകണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പെണ്‍കുട്ടിയെ യുവാവിന്റെ കൂടെ അയച്ചതിനും അമ്മയ്‌ക്കെതിരെയും കേസെടുത്തു.

ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ആദിത്യന്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് എംഡിഎംഎയുമായി അമ്മയും മകനും ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലംഗ സംഘം പിടിയിലായത്

Published

on

പാലക്കാട് എംഡിഎംഎയുമായി അമ്മയും മകനും ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. പാലക്കാട് വാളയാറില്‍ എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലംഗ സംഘം പിടിയിലായത്.

എറണാകുളം സ്വദേശിനിയായ അശ്വതി, മകന്‍ ഷോണ്‍ സണ്ണി, കോഴിക്കോട് സ്വദേശികളായ മൃദുല്‍, അശ്വിന്‍ ലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വില്‍പ്പനക്കായി എത്തിച്ച എംഡിഎംഎയാണ് സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നത്. പിടിയിലായ അശ്വതി ദീര്‍ഘകാലമായി ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘാംഗം എന്ന് എക്‌സൈസ്.

Continue Reading

kerala

കോഴിക്കോട്ട് മനോരോഗിയായ മകന്‍ അച്ഛനെ വെട്ടികൊലപ്പെടുത്തി

മകന്‍ മനോരോഗ ചികില്‍സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു

Published

on

കോഴിക്കോട്ട് മനോരോഗിയായ മകന്‍ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് മരിച്ചത്.ബാലുശ്ശേരി പനായി മുക്കില്‍ ആണ് സംഭവം. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകന്‍ മനോരോഗ ചികില്‍സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

അഞ്ചാം ദിനം സമരവേദിയില്‍ കൂട്ട ഉപവാസം നടത്തി ആശമാര്‍

സംസ്ഥാനത്തുടനീളം വീടുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുന്നിലും ഐക്യദാര്‍ഢ്യപരിപാടികള്‍ നടന്നു.

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അഞ്ചാം ദിവസവും നിരാഹാര സമരം നടത്തുന്ന ആശമാര്‍ അനുഭാവം പ്രകടിപ്പിച്ച് സമരവേദിയില്‍ കൂട്ട ഉപവാസം നടത്തി. സാമൂഹ്യ പ്രവര്‍ത്തക ഡോ.പി ഗീത ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് വീട്ടില്‍നിന്ന് ഉപവാസ സമരത്തില്‍ പങ്കാളിയായി.

സംസ്ഥാനത്തുടനീളം വീടുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുന്നിലും ഐക്യദാര്‍ഢ്യപരിപാടികള്‍ നടന്നു. ആശമാര്‍ ഒറ്റക്കും കൂട്ടായും ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രചാരണം നടത്തി. എറണാകുളം ഡിഎംഒ ഓഫീസിന് മുന്നില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തി.

ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ അനുകൂല്യം നല്‍കുക, വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ചര്‍ച്ചകള്‍ നടന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ സമരത്തിന്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദു, ആശാവര്‍ക്കര്‍മാരായ കെ. പി തങ്കമണി, എം.ശോഭ എന്നിവരാണ് ഇപ്പോള്‍ സമരം തുടരുന്നത്.

Continue Reading

Trending