Connect with us

india

പന്തെടുക്കാന്‍ പോയ അഞ്ചു വയസുകാരിയെ ഏഴു വയസുകാരന്‍ പീഡിപ്പിച്ചതായി പരാതി

കേസില്‍ ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറയുന്നു. ഒക്ടോബര്‍ പന്ത്രണ്ടിന് പെണ്‍കുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Published

on

ലക്‌നൗ: അഞ്ചര വയസുകാരിയെ പീഡിപ്പിച്ചതിന് ഏഴു വയസുകാരനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ അലിഗ്ഢിലാണ് സംഭവം. വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ ബാലിക അടുത്ത പറമ്പിലേക്കു വീണ പന്ത് എടുക്കാന്‍ പോയപ്പോള്‍ അടുത്ത വീട്ടിലെ കുട്ടി പീഡിപ്പിച്ചതായാണ് പരാതി.

കേസില്‍ ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറയുന്നു. ഒക്ടോബര്‍ പന്ത്രണ്ടിന് പെണ്‍കുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ആണ്‍കുട്ടിയുടെ പ്രായം എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഏഴു വയസ്സാണെന്നു കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ആണ്‍കുട്ടി ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഉള്ളത്. കേസ് വിചാരണക്കായി കു്ട്ടിയെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കുമെന്ന പൊലീസ് അറിയിച്ചു.

india

നിയമവിരുദ്ധ ബെറ്റിങ് ആപ്പുകള്‍ പ്രൊമോഷന്‍; തെലങ്കാനയില്‍ 25 പ്രമുഖ നടന്മാര്‍ക്കെതിരെ കേസ്

പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ക്കെതിരെയാണ് കേസ്‌

Published

on

തെലങ്കാനയില്‍ നിയമവിരുദ്ധ ബെറ്റിങ് ആപ്പുകള്‍ പ്രൊമോട്ട് ചെയ്ത സംഭവത്തില്‍ 25 പ്രമുഖ നടന്മാര്‍ക്കെതിരെ കേസ്. പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യവസായി ഫണീന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് കേസ്.

ഇന്‍ഫ്‌ലുവന്‍സര്‍മാരും സെലിബ്രിറ്റികളും സമൂഹമാധ്യമങ്ങളില്‍ നിയമവിരുദ്ധമായ ആപ്പുകളും വെബ്സൈറ്റുകളും പ്രൊമോട്ട് ചെയ്യുകയാണെന്നും ഇത്തരം ആപ്പുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. നിധി അഗര്‍വാള്‍, അനന്യ നാഗല്ല, പ്രണീത, സിരി ഹനുമന്തു, ശ്രീമുഖി, വര്‍ഷിണി സൗന്ദര്‍രാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, ഇമ്രാന്‍ ഖാന്‍, ടേസ്റ്റി തേജ തുടങ്ങിയ താരങ്ങളുടെ പേരുകള്‍ എഫ്.ഐ.ആറിലുണ്ട്.

കേസെടുത്ത വാർത്തയിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ് രംഗത്തെത്തി. 2015ലാണ് ഇത്തരം പരസ്യത്തിൽ അഭിനയിച്ചതെന്നും ഇപ്പോൾ അതിൽനിന്നും പൂർണമായി പിന്മാറിയെന്നും നടൻ പറഞ്ഞു. സേ നോ ടു ബെറ്റിങ് ആപ്പ്സ് എന്ന ഹാഷ് ടാഗും നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Continue Reading

india

യുപിയില്‍ യൂട്യൂബ് വീഡിയോ കണ്ട് സ്വയം ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ചു; യുവാവ് ആശുപത്രിയില്‍

വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ച രാജാ ബാബുവെന്ന 32കാരനാണ് ആശുപത്രിയിലായത്.

Published

on

യുപിയില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ട് സ്വയം ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍. വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ച രാജാ ബാബുവെന്ന 32കാരനാണ് ആശുപത്രിയിലായത്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.

നിരവധി ഡോക്ടര്‍മാരെ കണ്ടിട്ടും വയറുവേദന മാറാത്തതിനെ തുടര്‍ന്ന് യുവാവ് സ്വയം ചികിത്സിക്കുകയായിരുന്നു. യൂട്യൂബ് വീഡിയോ കണ്ട് മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് ആവശ്യമായ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വാങ്ങുകയും വീഡിയോകളില്‍ കണ്ടതുപ്രകാരം സ്വയം ശസ്ത്രക്രിയ ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സ്വന്തം മുറിയില്‍ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ കഠിനമായ വേദന അനുഭവപ്പെടുകയും അവസ്ഥ മോശമാവുകയും നിലവിളിച്ചുകൊണ്ട് പുറത്തേക്ക് വരികയും ചെയ്തു. കരച്ചില്‍ കേട്ട് ഓടിയെത്തിയ കുടുംബക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ദിവസങ്ങളായി താന്‍ വയറുവേദന അനുഭവിച്ചുവരുകയായിരുന്നു. പല ഡോക്ടര്‍മാരെ കണ്ടിട്ടും കാര്യമുണ്ടായില്ല. വേദന അസഹനീയമായപ്പോള്‍ മഥുരയില്‍ പോയി സര്‍ജിക്കല്‍ ബ്ലേഡും തുന്നല്‍ സാമഗ്രികളും അനസ്‌തെറ്റിക് മരുന്നുകളും വാങ്ങി ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് യുവാവിന്റെ വാദം.

ഏകദേശം 18 വര്‍ഷം മുമ്പ് രാജാ ബാബുവിന് അപ്പെന്‍ഡിക്‌സ് ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയറുവേദന അനുഭവപ്പെടുന്നുണ്ടെന്നും നിരവധി ഡോക്ടര്‍മാരെ സമീപിച്ചിട്ടും ആശ്വാസം ലഭിച്ചില്ലെന്നും അതോടെയാണ് സ്വയം ചികിത്സിക്കാന്‍ തീരുമാനിച്ചതെന്നും സഹോദരിയുടെ മകന്‍ രാഹുല്‍ പറഞ്ഞു. നിലവില്‍ ആഗ്രയിലെ എസ്എന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.

Continue Reading

india

പാക് ഏജന്റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കാണ്‍പൂരിലെ ആയുധ ഫാക്ടറി മാനേജര്‍ പിടിയില്‍

ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.

Published

on

പാക് ഏജന്റെന്ന് സംശയിക്കുന്നയാള്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് കാണ്‍പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജൂനിയര്‍ വര്‍ക്ക്‌സ് മാനേജറെ അറസ്റ്റ് ചെയ്തു. ജൂനിയര്‍ വര്‍ക്ക്‌സ് മാനേജര്‍ കുമാര്‍ വികാസിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി വികാസ് , നേഹ ശര്‍മയെന്ന് പേരുള്ള യുവതിയുമായി പരിചയപ്പെടുകയായിരുന്നു. ഇവര്‍ പാകിസ്താന്‍ ഏജന്റ് ആണെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണത്തോടുള്ള അത്യാര്‍ത്തി മൂലം ഫാക്ടറിയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥന്‍ ഐഎസ്ഐക്ക് കൈമാറിയെന്നാണ് ആരോപണം. കാണ്‍പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിന്നുള്ള രഹസ്യ വിവരങ്ങള്‍ ഒരു ഏജന്റുമായി പങ്കുവെക്കുന്നതില്‍ കുമാര്‍ വികാസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ എടിഎസിന് വിവരം ലഭിച്ചതായി എടിഎസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നിലബ്ജ ചൗധരി പറഞ്ഞു. ‘കാണ്‍പൂര്‍ ദേഹത്ത് ജില്ലയിലെ താമസക്കാരനാണ് കുമാര്‍ വികാസ്. നിലവില്‍ കാണ്‍പൂര്‍ നഗറിലെ ബിതൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള നരമൗവിലെ സി -131 ന്യൂ ഹൈവാസിറ്റിയില്‍ താമസിക്കുന്നത്. ഈ ജനുവരിയില്‍ ഫേസ്ബുക്ക് വഴിയാണ് കുമാര്‍ വികാസ് നേഹ ശര്‍മയുമായി ബന്ധപ്പെട്ടത്,” ചൗധരി പറഞ്ഞു.

നേഹ ശര്‍മ വികാസുമായി സോഷ്യല്‍മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നു. കുമാറിന് തന്റെ വാട്ട്‌സാപ്പ് നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ‘രഹസ്യം കാത്തുസൂക്ഷിക്കാന്‍, കുമാര്‍ വികാസ് ഏജന്റുമായി ആശയവിനിമയം നടത്താന്‍ ലുഡോ ആപ്പ് ഉപയോഗിച്ചു. അത്യാഗ്രഹിയായ കുമാര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ സെന്‍സിറ്റീവ് രേഖകള്‍, ഉപകരണ വിശദാംശങ്ങള്‍, വെടിമരുന്ന് നിര്‍മാണ ഡാറ്റ, ജീവനക്കാരുടെ ഹാജര്‍ ഷീറ്റുകള്‍, മെഷീന്‍ ലേഔട്ടുകള്‍, ഉല്‍പാദനവുമായി ബന്ധപ്പെട്ട ചാര്‍ട്ടുകള്‍ എന്നിവ നേഹ ശര്‍മക്ക് നല്‍കി” ചൗധരി പറഞ്ഞു. ചോര്‍ന്ന വിവരങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുമെന്നും ഇത് ദേശീയ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും എടിഎസ് ചൂണ്ടിക്കാട്ടി.

Continue Reading

Trending