Connect with us

kerala

രണ്ട് പി.എസ്.സി പരീക്ഷകളില്‍ ഏഴ് ചോദ്യം ആവര്‍ത്തിച്ചു

ഒരു ചോദ്യകര്‍ത്താവ് നല്‍കിയ ഏഴു ചോദ്യങ്ങളടങ്ങിയ സെറ്റ് അബദ്ധത്തില്‍ രണ്ടു പരീക്ഷകള്‍ക്കും നറുക്കെടുപ്പിന് ഉപയോഗിച്ചതായിട്ടാണ് സംശയം.

Published

on

വ്യത്യസ്ത തസ്തികകള്‍ക്കായി നടത്തിയ രണ്ടു പി.എസ്.സി. പരീക്ഷകളില്‍ ഏഴ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഒരു ചോദ്യകര്‍ത്താവ് നല്‍കിയ ഏഴു ചോദ്യങ്ങളടങ്ങിയ സെറ്റ് അബദ്ധത്തില്‍ രണ്ടു പരീക്ഷകള്‍ക്കും നറുക്കെടുപ്പിന് ഉപയോഗിച്ചതായിട്ടാണ് സംശയം.

ഒക്ടോബര്‍ അഞ്ചിന് നടന്ന, എറണാകുളം, വയനാട് ജില്ലകളിലേക്കുള്ള എല്‍.ഡി. ക്ലാര്‍ക്ക് (വിവിധ വകുപ്പ്) പരീക്ഷയ്ക്ക് ചോദിച്ച ഏഴ് ചോദ്യങ്ങളാണ് ഒക്ടോബര്‍ എട്ടിന് നടന്ന മത്സ്യഫെഡ് ഓഫീസ് അറ്റന്‍ഡര്‍ മുഖ്യപരീക്ഷയ്ക്ക് ആവര്‍ത്തിച്ചത്.

എന്നാല്‍ രണ്ടു പരീക്ഷകളുമെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ ധാരാളം. അതേസമയം ഇതില്‍ ഒരു ചോദ്യം തെറ്റാണെന്ന് കാണിച്ച് രണ്ട് പരീക്ഷകളില്‍ നിന്നും പിന്നീട് റദ്ദാക്കി. ഒരേക്രമത്തില്‍ ഇത്രയും ചോദ്യങ്ങള്‍ അടുത്തടുത്ത പരീക്ഷകള്‍ക്ക് ഉണ്ടാകാറില്ല.

അതേസമയം രണ്ടുപരീക്ഷകളും എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കാകട്ടെ ആദ്യപരീക്ഷ മനസ്സിലാക്കിയവര്‍ക്ക് രണ്ടാംപരീക്ഷ എളുപ്പമാവും. ഒരു മാര്‍ക്കുപോലും നിര്‍ണായകമാണെന്നിരിക്കെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് റാങ്ക് നിര്‍ണയത്തെ ബാധിക്കുമെന്നാണ് ആശങ്ക.

kerala

വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

നാളെ രാവിലെ പത്തേകാലോടെ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പോകുക

Published

on

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് എത്തിയത്. എട്ട് മണിയോടെയോടെ പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് രാജ്ഭവനിലേക്ക് പോയത്. കനത്തസുരക്ഷയാണ് പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചമുതല്‍ തലസ്ഥാനത്ത് കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെമുതല്‍ വിഴിഞ്ഞതും പരിസരപ്രദേശത്തുമായി സുരക്ഷയുടെ ഭാഗമായി പൊലീസ് വിന്യാസം ഉണ്ട്. നഗരത്തില്‍ ഉള്‍പ്പെടെ ആയിരത്തോളം പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

നാളെ രാവിലെ പത്തേകാലോടെ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പോകുക. 10.30 ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം യാത്ര തിരിക്കും. 10,000 ഓളം പേരെയാണ് ഉദ്ഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്. പൊതുജനത്തിന് ചടങ്ങ് വീക്ഷിക്കാന്‍ വലിയ എല്‍ഇഡി സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്.

Continue Reading

kerala

അമ്മയും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും റിമാന്‍ഡ് ചെയ്തു

ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

Published

on

കോട്ടയത്ത് അമ്മയും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയെയും ഭര്‍തൃപിതാവ് ജോസഫിനെയും റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

ജിസ്മോള്‍ ഗാര്‍ഹിക പീഡനത്തിനിരയായെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ജിമ്മിയെയും പിതാവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു.

പല പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ജിസ്മോള്‍ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കണ്ടിട്ടുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് നേരത്തേ പറഞ്ഞിരുന്നു. മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോള്‍ നടത്തിയിരുന്നു. ഈ സമയം ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്മോളെയും മക്കളെയും കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

kerala

മദ്യപിച്ച് പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍

പരസ്യമായി മദ്യപിച്ചു പ്രശ്‌നം ഉണ്ടാക്കിയ ഷൈജുവിനെ പിടികൂടാന്‍ എത്തിയപ്പോഴാണ് പൊലീസിനെ ഇയാള്‍ മര്‍ദിച്ചത്

Published

on

വെളളറടയില്‍ മദ്യപിച്ച് പൊലീസിനെ ആക്രമിച്ച പ്രതി പിടിയില്‍. കൂതാളി സ്വദേശിയായ ഷൈജു മോഹന്‍(35) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരസ്യമായി മദ്യപിച്ചു പ്രശ്‌നം ഉണ്ടാക്കിയ ഷൈജുവിനെ പിടികൂടാന്‍ എത്തിയപ്പോഴാണ് പൊലീസിനെ ഇയാള്‍ മര്‍ദിച്ചത്. നിരവധി അടിപിടി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാളെന്ന് വെള്ളറട പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending