Connect with us

kerala

സര്‍വര്‍ പണിമുടക്കി: സംസ്ഥാനത്ത് റേഷന്‍ വിതരണം തകരാറില്‍

ഒരാഴ്ചയോളമായി സംസ്ഥാനത്തെ റേഷന്‍ വിതരണ രംഗത്ത് പ്രതിസന്ധി തുടരുന്നു.

Published

on

കോഴിക്കോട്: ഒരാഴ്ചയോളമായി സംസ്ഥാനത്തെ റേഷന്‍ വിതരണ രംഗത്ത് പ്രതിസന്ധി തുടരുന്നു. സര്‍വര്‍ പണിമുടക്കിയതാണ് പ്രശ്‌നത്തിനിടയാക്കിയത്. ഇന്നലെ റേഷന്‍ ലഭിക്കാതെ പലരും തിരിച്ചു പോവേണ്ടി വന്നു. ഉപഭോക്താക്കള്‍ ഇലട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ.പോസ്) മെഷീനില്‍ കൈവിരല്‍ പതിക്കുമ്പോള്‍ ആധാര്‍ സര്‍വ്വറില്‍ കണക്റ്റാവാതെ ഒ.ടി.പി.യിലേക്ക് പോകുന്നത് പതിവായി മാറി. പല ഉപഭോക്താക്കളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തവരും, റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത ഫോണ്‍ കൈവശം ഇല്ലാത്തവരുമാണ്.

ഇത്തരം ഉപഭോക്താക്കള്‍ ഇ.പോസ് സ്‌കാനറില്‍ അഞ്ചും, ആറും തവണ കൈവിരല്‍ വെയ്ക്കുമ്പോള്‍ മാത്രമാണ് വിതരണത്തിലേക്ക് പോകാന്‍ കഴിയുന്നത്. ഇത്തരത്തില്‍ വിതരണം പൂര്‍ത്തീകരിക്കുന്ന അവസാന വേളയില്‍ ബില്ല് പ്രിന്റാവാതെ വീണ്ടും ആദ്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് കൊണ്ട് ഉപഭോക്താക്കളും വ്യാപാരികളും വലയുന്നു. ഇത്തരം പ്രക്രിയയിലൂടെ ശരാശരി 150 പേര്‍ക്ക് റേഷന്‍ നല്‍കുന്നതിന് പകരം പരമാവധി 20 കാര്‍ഡുകാര്‍ക്ക് വരേയാണ് ഒരു ദിവസം റേഷന്‍ വിതരണം ചെയ്യാന്‍ കഴിയുന്നത്.

ഹൈദ്രബാദില്‍ പ്രവര്‍ത്തിക്കുന്ന ആധാര്‍ സ്‌റ്റെന്റര്‍ സര്‍വ്വറിനോടനുബന്ധിച്ചു കൊണ്ട് സര്‍വ്വറിന്റെ എല്ലാ ക്രമീകരണങ്ങളും ഉള്‍പെടുത്തി കൊണ്ടുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സെന്റര്‍ സര്‍വ്വര്‍ നിശ്ചലമാകുന്ന വേളയില്‍ ബദല്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം മുടങ്ങാതെ വിതരണം നടത്തണമെന്നും ആള്‍ കേരളാ റിട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി ആവശ്യപ്പെട്ടു.

മാസാവസാനം സര്‍വര്‍ പണിമുടക്കുന്നത് പൊതു ജനത്തെ ഏറെ ക്ഷുഭിതരാക്കുന്നുണ്ട്. പലയിടത്തും കാര്‍ഡുടമകളും റേഷന്‍ കടക്കാരും തമ്മില്‍ വാക്കേറ്റത്തിനും മറ്റും കാരണമാക്കിയിട്ടുണ്ട്. സര്‍വറിന്റെ ശേഷി കൂട്ടിയെങ്കിലേ പ്രശ്‌നത്തിന് പരിഹാരം ആകുകയുള്ളൂ നേരത്തെ 7 ജില്ലകളിലെ റേഷന്‍ കടകള്‍ ഉച്ചവരേയും 7 ജില്ലകളില്‍ ഉച്ചക്ക് ശേഷവും പ്രവര്‍ത്തിപ്പിച്ചാണ് താല്‍ക്കാലികമായി ശമനം കണ്ടിരുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മോഷണം നടത്തി തിരിച്ചു പോയപ്പോള്‍ ബൈക്ക് എടുക്കാന്‍ മറന്നു; ബൈക്ക് മോഷണം പോയെന്ന് പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് പൊക്കി

Published

on

ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ കണ്ടാണശെരി സ്വദേശി പൂത്തറ അരുൺ ആണ് അറസ്റ്റിലായത്. ബൈക്ക് കളവ് പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ക്ഷേത്ര മോഷണക്കേസിൽ അരുൺ അറസ്റ്റിലായി.

ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ പ്രതി ബൈക്ക് മറന്നു വെച്ചു. മോഷണം നടത്തിയശേഷം ബൈക്ക് പാർക്ക് ചെയ്ത സ്ഥലം അരുൺ മറന്നുപോയി. സ്വന്തം ബൈക്കിൽ ആയിരുന്നു അരുൺ ക്ഷേത്രത്തിൽ മോഷണത്തിന് പോയത്. മോഷണം നടത്തി മോഷ്ടാവ് പോവുകയും ചെയ്തു. പിന്നീട് ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പ്രതി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ഇയാളെ പൊലീസ് അറസ്റ്റ്.

ജനുവരി അഞ്ചിനാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 8,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. പിന്നീട് ബൈക്ക് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് അരുൺ ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയത്. ഉടൻ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷ്ടാവ് കുടുങ്ങിയത്. മോഷണം നടത്തിയത് താനല്ലെന്ന് പല ആവർത്തി പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.

Continue Reading

kerala

നിവൃത്തി കെട്ടാണ് പ്രതികരിച്ചെതെന്ന് ഹണിറോസ്; വീണ്ടും ജാമ്യപേക്ഷയുമായി ബോ.ചെ

Published

on

ലൈം​ഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ളാദത്തിൽ അല്ല താനെന്ന് ഹണി റോസ് ഫേസ്ബുക്കിൽ വ്യക്തമാക്കി. നിർത്താതെ വേദനിപ്പിച്ചപ്പോൾ നിവൃത്തികേടിനാൽ പ്രതികരിച്ചതാണ്.

ആരെയും ഉപദ്രവിക്കാൻ ആ​ഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയിൽ ആഹ്ലാദിക്കുന്നുമില്ല. പരാതികളുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട അവസ്ഥ ഇനിയും തനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന. നമ്മുടെ നിയമത്തിനും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും നടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ദ്വയാർത്ഥ പ്രയോ​ഗങ്ങളിലൂടെ ഹണിയെ അപമാനിച്ച കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഉത്തരവ് കേട്ട് തലകറങ്ങി വീണ പ്രതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ചതോടെ ആയിരുന്നു കോടതിമുറിക്കുള്ളിൽ പ്രതി തളർന്നുപോയത്.

വൈദ്യപരിശോധനയിൽ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കുമെന്നാണ് ബോ.ചെയുടെ പ്രതികരണം. സംഭവത്തിൽ നിയമപോരാട്ടത്തിന് തയ്യാറായാണ് ഹണിയും രം​ഗത്തെത്തിയിരിക്കുന്നത്.

Continue Reading

kerala

മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ല, നിര്‍ണായക സിസിടിവി ദൃശ്യം ലഭിച്ചു

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് പരാതി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത് . മാമി തിരോധനത്തെ പറ്റി രജിത്തിനറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാമിയെ കാണാതായ സ്ഥലത്തെ ടവർ ലൊക്കേഷനില്‍ രജിതും ആ സമയത്തുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയിരുന്നു.

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും കാണാം. 2023 ആഗസ്ത് 21 നാണ് മുഹമ്മദ്‌ ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്. അന്ന് ഓഫിസിൽ വച്ചു മാമി ഡ്രൈവറെ കണ്ടിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. രജിത് കുമാർ 20 വർഷത്തിൽ അധികമായി മാമിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്നുണ്ട്.

 

Continue Reading

Trending