Connect with us

kerala

ഗുരുതര പരുക്ക്; ഉമ തോമസ് വെന്റിലേറ്ററിൽ

വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു

Published

on

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.

ഉമ തോമസ് എംഎൽഎ വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്നാണ്. തലയടിച്ച് മുന്നിലേക്കാണ് വീണത്. മുറിവിൽ നിന്ന് രക്തം വാർന്നുപോയിട്ടുണ്ട്. ആംബുലൻസിലേക്ക് കയറ്റുമ്പോൾ തന്നെ രക്തം വാർന്നിരുന്നു. ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. സേഫ്റ്റി ഗാർഡുമാർ ഇല്ലായിരുന്നു. വേദിയ്ക്ക് മുന്നിൽ ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി കെട്ടിയ റിബൺ ആയിരുന്നു.

മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കം ആശുപത്രിയിലെത്തിയിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോൾ കാൽ വഴുതി താഴേക്ക് വീണുവെന്നാണ് മനസിലാക്കുന്നത്.

kerala

കെ.കെ ശിവരാമന്റെ മാനസികനില സിപിഐ പരിശോധിക്കണം; വിമര്‍ശനവുമായി സിപിഎം

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

Published

on

മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമനെതിരെ വിമര്‍ശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ശിവരാമന്റെ മാനസികനില സിപിഐ പരിശോധിക്കണമെന്ന് സിവി വര്‍ഗീസ് പറഞ്ഞു.

കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ മരണത്തില്‍ സിപിഎമ്മിനും മുന്‍മന്ത്രി എംഎം മണിക്കുമെതിരെ കെ കെ ശിവരാമന്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സി വി വര്‍ഗീസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ശിവരാമന്റെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളിക്കളയുകയാണ്. തങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ല. സിപിഎമ്മിനെ നന്നാക്കാന്‍ ശിവരാമന്‍ ശ്രമിക്കേണ്ട. ശിവരാമന്‍ ശിവരാമന്റെ പാര്‍ട്ടിയെ നന്നാക്കിയാല്‍ മതിയെന്നും സിവി വര്‍ഗ്ഗീസ് പ്രതികരിച്ചു.

എംഎം മണിയുടെ പരാമര്‍ശത്തെ ഒറ്റതെറിഞ്ഞ് കാണേണ്ട സാഹചര്യം ഇല്ല. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നോക്കാം എന്നും നിലവില്‍ സിജിയുടെ വിശദീകരണം പാര്‍ട്ടിക്ക് തൃപ്തികരമാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.

സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കണമെന്നായിരുന്നു എം എം മണിയുടെ വിവാദ പ്രസംഗം. സാബുവിന്റെ മരണത്തിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എം എം മണി പറഞ്ഞിരുന്നു. സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം.

Continue Reading

kerala

പുതുവത്സരത്തലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന; ഇക്കുറി മുന്നില്‍ എറണാകുളം

കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.

Published

on

സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധന. പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ വിൽപ്പന നടന്നത്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. ഇവിടെ നിന്ന് മാത്രം 92.31 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്.

കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് അന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 2.28 കോടിയുടെ അധികവിൽപനയാണ് ഇത്തവണയുണ്ടായത്. സാധാരണ കൊല്ലം, തൃശ്ശൂർ ജില്ലകളിലായിരുന്നു കൂടുതൽ വിൽപ്പന നടക്കുന്നത്. എന്നാൽ ഇത്തവണ അത് എറണാകുളത്തും തിരുവന്തപുരത്തുമാണ്. നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്‌ലെറ്റ്. ചാലക്കുടിയിലുള്ള ഔട്ട്‌ലെറ്റിലും വലിയ രീതിയിൽ മദ്യവിൽപ്പന നടന്നു.

 

Continue Reading

kerala

സിപിഎമ്മിന്റെ തനിമ സംരക്ഷിക്കാന്‍ എം.വി ഗോവിന്ദന്റെ വിശദീകരണം മതിയാകുമോ? കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തതില്‍ വിശദീകരണം

വിവാഹ ചടങ്ങിലോ വീട്ടുകൂടലിലോ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം?’ എന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

Published

on

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ തര്‍ക്കം കുടുപ്പിച്ചുകൊണ്ട്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയുമായി എത്തി. വിവാഹ ചടങ്ങിലോ വീട്ടുകൂടലിലോ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം?’ എന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

വ്യക്തിപരമായ ബന്ധങ്ങളുടെ പേരില്‍ പാര്‍ട്ടിയെ തള്ളിപ്പറയാനാവില്ല. പരസ്പര സൗഹ്യറത്തിന്റെയോ വീട്ടുകൂടലിന്റെയോ പേരില്‍ പങ്കെടുത്തതിനെ മഹാപരാധമാക്കരുത്, എന്ന് ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു എന്നാല്‍ ഈ പ്രസ്താവന വിവാദങ്ങള്‍ക്കും വിമര്ശനങ്ങള്‍ക്കും കാരണമായി ‘കൊലക്കേസില്‍ പ്രതിയായ വ്യക്തിയുടെ വീട്ടില്‍ നേതാക്കള്‍ പങ്കെടുത്തതിലൂടെ പാര്‍ട്ടി എന്താണ് പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളെ സഹായിക്കാനാകാതെ പ്രതികളുടെ സൗകര്യത്തിന് മാതൃക കാണിക്കുമോ? എന്ന ചോദ്യം ഉയര്‍ന്നു.

Continue Reading

Trending