Connect with us

Culture

മനോഹരമായ പനേഗ ഗോള്‍ നേട്ടത്തിലും റാമോസിനെതിരെ വിമര്‍ശം; താരമായി റോഡ്രിഗോ

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ 6-0ന് പ്രതിയോഗികളെ തകര്‍ത്തെറിഞ്ഞ ഗംഭീര ജയം നേടിയിട്ടും റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിനെതിരെ ഉയരുന്നത് വിമര്‍ശനം. ഗലറ്റാസറക്കെതിരായ മത്സരത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ താരമായി മാറിയ റോഡ്രിഗോ സില്‍വ ഡി ഗോസ് എന്ന പതെനെട്ടുകാരമെതിരെ നായകന്‍ എടുത്ത ഇറുക്ക് തീരുമാനമാണ് വിമര്‍ശനത്തിന് കാരണം.

ഗലറ്റാസറയെ നേരിട് റയല്‍ മാഡ്രിഡ് സ്വന്തം മൈതാനത് ആദ്യ ഏഴ് മിനുറ്റില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് നേടിയിരുന്നു. രണ്ട് ഗോളുകലും സ്‌ക്കോര്‍ ചെയ്തത് സാന്റോസില്‍ നിന്നും ടീമിലെത്തിയ ബ്രസീലിയന്‍ സ്‌ട്രൈര്‍ റോഡ്രിഗോ. എന്നാല്‍ പതിമൂന്നാം മിനുറ്റില്‍ ടീമിനും 18 കാരന് ഭാഗ്യവുമായി പെനാല്‍ട്ടി ലഭിച്ചപ്പോള്‍ അത് ഏഴ് മിനുറ്റില്‍ തന്നെ രണ്ട് ഗോള്‍ നേട്ടം സ്വന്തമാക്കിയ റോഡ്രിഗോക്ക് നല്‍കാതെ നായകന്‍ തന്നെ കിക്കെടുക്കുകയായിരുന്നു. യുവതാരത്തിന്റെ ഹാട്രിക്കിനായി ഗ്യാലറി ഒന്നടങ്കം ആര്‍ത്തു വിളിക്കുമ്പോഴായിരുന്നു റാമോസിന്റെ ഈ തീരുമാനം.
കിക്കെടുത്ത നായകന്‍ മനോഹരമായ പനേഗ കിക്കിലൂടെ കൂള്‍ ഗോളും നേടിയിട്ടും റാമോസിനെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്.

https://twitter.com/OptusSport/status/1192321280814403584

അതേസമയം ലഭിച്ച പെനാല്‍ട്ടി കിക്ക് നായകന്‍ സെര്‍ജിയോ റാമോസ് എടുത്തപ്പോഴും നിരാശ പ്രകടിപ്പിക്കാത്ത റോഡ്രിഗോ സുന്ദരമായ ഹെഡറിലൂടെ മല്‍സരാവസാനത്തില്‍ ഹാട്രിക് തികച്ചു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും ചെരിയ പ്രായത്തില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമെന് ബഹുമതിയും താരം നേടി. റയലിന്റെ തന്നെ മുന്‍ നായകന്‍ റൗള്‍ ഗോണ്‍സാലസിന്റെ നാമധേയത്തിലാണ് ഏറ്റവും പ്രായം കുറഞ ഹാട്രിക്ക്. മത്സരത്തില്‍ സീനിയര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ സുന്ദരമായ ഗോളുകള്‍ക്ക് പിന്നിലും റോഡ്രിഗോ ഉണ്ടായിരുന്നു.

https://twitter.com/BlancoTalks/status/1192432195291492352

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യം

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു.

Published

on

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് ഇടപെടാമെന്നും കേസിന്റെ അന്വേഷണഘട്ടത്തില്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

Continue Reading

kerala

അടുത്ത മാസവും കെഎസ്ഇബി സർചാർജ് പിരിക്കും; നീക്കം 14.8 കോടി നഷ്ടം നികത്താൻ; യൂണിറ്റിന് ഏഴ് പൈസ പിരിക്കും

യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക. 

Published

on

ഏപ്രില്‍ മാസത്തിലും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക.

ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഇതാണ് അടുത്ത മാസം പിരിക്കുന്നത്. മാർച്ച് മാസം യൂണിറ്റിന് 8 പൈസ സർചാർജ് പിരിച്ചിരുന്നു.

Continue Reading

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

Trending