More
ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി അട്ടിമറിച്ചതില്‍ അമര്‍ഷം; ജഡ്ജിമാര്‍ ഇന്ന് ചീഫ് ജസ്റ്റിസിനെ കാണും

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റിയില്‍ മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം പുകയുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി തുറന്നു പ്രകടിപ്പിക്കുന്നതിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെ ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണും.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശയില്‍ തീരുമാനമെടുക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോയിരുന്നു. ഒരു തവണ പേര് കേന്ദ്രം തിരിച്ചയച്ചെങ്കിലും കൊളീജിയം വീണ്ടും ശിപാര്‍ശ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനു ശേഷവും പേര് അംഗീകരിക്കാന്‍ കേന്ദ്രം കൂട്ടാക്കിയില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം തീരുമാനത്തില്‍ ഉറച്ചു നിന്നതോടെയാണ് ഒടുവില്‍, നാലു മാസത്തെ കാത്തിരിപ്പിനൊടുവില്‍ കേന്ദ്രം ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് അംഗീകരിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നതോടെയാണ് സീനിയോറിറ്റി അട്ടിമറിച്ച വിവരം പുറത്തായത്.
ചട്ടപ്രകാരം കൊളീജിയം ആദ്യം ശിപാര്‍ശ ചെയ്ത ആളുടെ പേരാണ് സര്‍ക്കാര്‍ ഉത്തരവില്‍ ആദ്യം വരേണ്ടത്. ഉത്തരവു പ്രകാരം നിയമിക്കപ്പെടുന്നവരില്‍ സീനിയോറിറ്റിയും പ്രസ്തുതയാള്‍ക്കാവും. പില്‍ക്കാലത്ത് ചീഫ് ജസ്റ്റിസ് നിയമനത്തില്‍ ഉള്‍പ്പെടെ സീനിയോറിറ്റി നിര്‍ണായകമാകും. ഇതനുസരിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയില്‍ കൊളീജിയം ഏറ്റവും ആദ്യം ശിപാര്‍ശ ചെയ്ത പേര് ജസ്റ്റിസ് കെ.എം ജോസഫിന്റേതാണ്. നാലു മാസം മുമ്പായിരുന്നു ശിപാര്‍ശ. എന്നാല്‍ നിയമന ഉത്തരവില്‍ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെയും ജസ്റ്റിസ് വിനീത് സരണിന്റെയും പിന്നിലായി മൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് നല്‍കിയിരിക്കുന്നത്. ജുഡീഷ്യല്‍ നിയമനങ്ങളിലെ കേന്ദ്ര സര്‍ക്കാറിന്റെ കൈകടത്തലാണ് സീനിയോറിറ്റി അട്ടിമറിയെന്നാണ് ജഡ്ജിമാരുടെ ആരോപണം. ഇതേതുടര്‍ന്നാണ് ചീഫ് ജസ്റ്റിനെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കാന്‍ ജഡ്ജിമാര്‍ തീരുമാനിച്ചത്.
ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാറിന്റെ നടപടി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയതോടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിന്റെ കണ്ണിലെ കരടായത്. രാഷ്ട്രീയ അട്ടിമറികളിലൂടെ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി നടത്തിയ ഗൂഢ നീക്കങ്ങള്‍ക്ക് നേരിട്ട നാണംകെട്ട തിരിച്ചടിയായിരുന്നു ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
2018 ജനുവരിയിലാണ് അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്. എന്നാല്‍ ശിപാര്‍ശ കേന്ദ്രം തിരിച്ചയക്കുകയായിരുന്നു. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു