Connect with us

india

മുതിര്‍ന്ന പാര്‍ട്ടി നേതാവും കര്‍ണാടകയിലെ സീനിയര്‍ വൈസ് പ്രസിഡന്റുമായ സയ്യിദ് ഷഫിയുള്ള ജെ.ഡി.എസ് വിട്ടു

ബി.ജെ.പിയുമായി കൈകോര്‍ക്കാനുള്ള ജെ.ഡി.എസ് തീരുമാനത്തില്‍ പ്രതിഷേധിച്ചതാണ് ഷഫിയുള്ളയുടെ തീരുമാനം.

Published

on

എന്‍.ഡി.എയുമായി കൈകോര്‍ക്കാനുള്ള ജെ.ഡി.എസ് തീരുമാനത്തിന് തിരിച്ചടി. മുതിര്‍ന്ന പാര്‍ട്ടി നേതാവും കര്‍ണാടകയിലെ സീനിയര്‍ വൈസ് പ്രസിഡന്റുമായ സയ്യിദ് ഷഫിയുള്ള ജെ.ഡി.എസില്‍ നിന്നും രാജിവെച്ചു. ബി.ജെ.പിയുമായി കൈകോര്‍ക്കാനുള്ള ജെ.ഡി.എസ് തീരുമാനത്തില്‍ പ്രതിഷേധിച്ചതാണ് ഷഫിയുള്ളയുടെ തീരുമാനം.

കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ പാര്‍ട്ടിയുടെ കൂടെയുണ്ട്. മതേതരത്വ ആശങ്ങളിലാണ് പാര്‍ട്ടി നിലനിന്നിരുന്നത്. പൊതുജനത്തോടും വോട്ടര്‍മാരോടും മതേതരത്വ ആശയങ്ങളാണ് ഞങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

ഇപ്പോള്‍ എന്റെ പാര്‍ട്ടി സമുദായങ്ങള്‍ക്കും ജാതികള്‍ക്കുമിടല്‍ സ്പര്‍ദ്ദയുണ്ടാക്കുന്നവര്‍ക്കൊപ്പമാണ് കൈകോര്‍ക്കുന്നതെങ്കില്‍ ഞങ്ങള്‍ മതേതര നേതാക്കള്‍ അതിനെ എതിര്‍ക്കും’ ഷഫിയുള്ള പ്രതികരിച്ചു.

ഇത് അതിജീവനത്തിന് വേണ്ടിയാണെങ്കില്‍ പോലും എന്നെപ്പോലെയുള്ള ആളുകള്‍ക്ക് രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മാനസികനിലയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ട്” ഷഫിയുള്ള കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി വക്താവ് യു.ടി ഫര്‍സാന അഷ്‌റഫും നേരത്തെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹീമും പുതിയ തീരുമാനത്തില്‍ അതൃപ്തനാണെന്നാണ് വിവരം. മുസ്‌ലിം നേതാക്കള്‍ക്ക് പുറമേ മതേതര ആശയങ്ങളില്‍ വിശ്വസിക്കുന്ന മറ്റുനേതാക്കളും അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെ.ഡി.എസിന്റെ കേരള ഘടകം ഒരു കാരണവശാലും എന്‍.ഡി.എയുടെ ഭാഗമാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി തോമസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ ഈ നിലപാടിനോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അതിശൈത്യത്തില്‍ ആശ്വാസത്തിന്റെ സ്പര്‍ശം: ലാഡര്‍ ഫൗണ്ടേഷന്‍ പുതപ്പ് വിതരണം നടത്തി

ആഫ്താബ്-24 എന്ന പേരിൽ നടത്തുന്ന പുതപ്പ് വിതരണ ഉദ്ഘാടനം ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

Published

on

അതിശൈത്യത്തിൽ പ്രയാസപ്പെടുന്ന ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിൽ പുതപ്പ് വിതരണം നടത്തി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീർവാദത്തിൽ പ്രവർത്തിക്കുന്ന ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. ആഫ്താബ്-24 എന്ന പേരിൽ നടത്തുന്ന പുതപ്പ് വിതരണ ഉദ്ഘാടനം ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

 

ബീഹാർ, ജമ്മു, ഡൽഹി, ഹരിയാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി പതിനായിരം ഗ്രാമീണരിലേക്കാണ് കമ്പിളി പുതപ്പ് വിതരണം നടത്തുക. ഒരു കമ്പിളി പുതപ്പിന് 500 രൂപയാണ് വില വരുന്നത്.

Continue Reading

india

5ജി രാജ്യവ്യാപകമാക്കും: സമദാനിക്ക് കേന്ദ്രത്തിന്റെ മറുപടി

‘ദിക്ഷ’ക്ക് കീഴില്‍ ‘നിഷ്ഠ’ഓണ്‍ലൈനും

Published

on

ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 5 ജി നെറ്റ്വര്‍ക്കുകള്‍ നടപ്പാക്കിവരുന്നതായി കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ഡോ. പി ചന്ദ്രശേഖര്‍ ഡോ.എംപി അബ്ദു സ്സമദ് സമദാനി എംപി യെ അറിയിച്ചു. ആകെയുള്ള 783 ജില്ലകളില്‍ 779ലും 5ജി സര്‍വീസുകള്‍ ഇപ്പോള്‍ ലഭ്യമാണ് രാ ജ്യത്താകെ 4.6 ക്ഷം 5ജി ബേസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുകയുണ്ടായി. സംസ്ഥാനങ്ങളും ജില്ലകളും തിരിച്ചുള്ള 5ജി ലഭ്യതയുടെ സ്ഥിതികളെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. അധ്യാപകര്‍ക്ക് തുടര്‍പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ‘ദിക്ഷ’ക്ക് കീഴില്‍ ‘നി ഷ്ഠ’ഓണ്‍ലൈന്‍ പദ്ധതി നടപ്പിലാക്കി വരുന്നതായി വി ദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഡോ.എം.പി അബ്ദു സ്സമദ് സമദാനിയെ അറിയിച്ചു.

അധ്യാപനവുമായി ബന്ധപ്പെട്ട നിര്‍മ്മിത ബുദ്ധി അടക്കമുള്ള നിരവധി സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നുണ്ട് അധ്യാപക പരിശീലനത്തിലൂടെ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ ത്താന്‍ വേണ്ടിയാണ് നിഷ്ഠ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പ്രൈവറ്റ് സ് കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വ്യാപിപ്പിക്കുന്നതും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോ ഗപ്പെടുത്തുന്നതും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

 

Continue Reading

india

യു.പിയിലെ അലീഗഢിൽ വീണ്ടും ഉപേക്ഷിക്കപ്പെട്ട ക്ഷേത്രം കണ്ടെത്തിയെന്ന് ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ

ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വു​മു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ ഹി​ന്ദു​ക്ക​ളും മു​സ്‍ലിം​ക​ളും നാ​ടു​വി​ട്ടു​പോ​വു​ക​യും ഇ​രു സ​മു​ദാ​യ​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി ജീ​വി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Published

on

ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ലീ​ഗ​ഢി​ലെ ഡ​ൽ​ഹി ഗേ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ​രാ​യി മി​യാ​നി​ൽ ഉ​​പേ​ക്ഷി​ക്ക​പ്പെ​ട്ട ശി​വ​ക്ഷേ​ത്രം ക​ണ്ടെ​ത്തി​യ​താ​യി ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ. മു​സ്‍ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​ണി​ത്. ബ​ന്നാ​ദേ​വി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​റ്റൊ​രു മു​സ്‍ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ സ​രാ​യ് റ​ഹ്മാ​നി​ലും ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​ന​രീ​തി​യി​ൽ ക്ഷേ​ത്രം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഭാ​ര​തീ​യ ജ​ന​ത യു​വ​മോ​ർ​ച്ച സി​റ്റി യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഹ​ർ​ഷ​ദും ബ​ജ്​​റ​ങ്​ ദ​ൾ നേ​താ​വ് അ​ങ്കൂ​ർ ശി​വാ​ജി​യും പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. ക്ഷേ​ത്ര പ​രി​സ​രം ശോ​ച​നീ​യ​മാ​യ നി​ല​യി​ലാ​ണെ​ന്നും വി​ഗ്ര​ഹ​ങ്ങ​ൾ മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും ഹ​ർ​ഷ​ദ് പ​റ​ഞ്ഞു.

പൊ​ലീ​സി​​ന്റ സാ​ന്നി​ധ്യ​ത്തി​ൽ ഗേ​റ്റി​​ന്റ പൂ​ട്ട് ത​ക​ർ​ത്ത സം​ഘം ക്ഷേ​ത്രം വൃ​ത്തി​യാ​ക്കു​ക​യും ​മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ളോ​ടെ ശു​ദ്ധി​ക​ർ​മം ന​ട​ത്തു​ക​യും ചെ​യ്തു. ക്ഷേ​ത്ര​ങ്ങ​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നും സ​മാ​ധാ​ന​പ​ര​മാ​യ രീ​തി​യി​ൽ ആ​രാ​ധ​ന ന​ട​ത്തു​ന്ന​തി​നും പ്ര​ദേ​ശ​ത്ത് സ​മാ​ധാ​ന സ​മി​തി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​താ​യി പൊ​ലീ​സ് സൂ​പ്ര​ണ്ട് (സി​റ്റി) മൃ​ഗാ​ങ്ക് ശേ​ഖ​ർ പ​ഥ​ക് പ​റ​ഞ്ഞു.

ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വു​മു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ ഹി​ന്ദു​ക്ക​ളും മു​സ്‍ലിം​ക​ളും നാ​ടു​വി​ട്ടു​പോ​വു​ക​യും ഇ​രു സ​മു​ദാ​യ​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി ജീ​വി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് വ​ഴി​യോ​ര​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​ളി​ല്ലാ​താ​യി. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ക്ഷേ​ത്ര​ത്തി​ൽ ആ​രാ​ധ​ന ന​ട​ക്കു​ന്നി​ല്ലെ​ന്നും പ​രി​സ​രം ആ​രും സ​ന്ദ​ർ​ശി​ക്കാ​റി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​യാ​യ മു​ഹ​മ്മ​ദ് അ​ഖി​ൽ ഖു​ർ​ഷി പ​റ​ഞ്ഞു. ക്ഷേ​ത്ര​ഭൂ​മി കൈ​യേ​റു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​ദേ​ശ​ത്തെ മു​സ്​​ലിം​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് അ​തി​ർ​ത്തി മ​തി​ൽ നി​ർ​മി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Trending