Culture
മണിപ്പുരില്‍ കുക്കികള്‍ക്ക് നേരെ സേനയുടെ അതിക്രമം
മണിപ്പുരിലെ മൊറെയില്‍ കുക്കികള്‍ക്ക് നേരെ പൊലീസ് അതിക്രമം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. മണിപ്പുര്‍ പൊലീസും
ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ അംഗങ്ങളുമാണ് അക്രമം അഴിച്ചുവിട്ടത്.സേനാംഗങ്ങള്‍ മെയ്‌തെയ്കളെന്ന് കുക്കികള്‍ പറഞ്ഞു.
മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സ്ത്രീകള്‍ സുപ്രീംകോടതിയില്‍. കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരെ ഹര്‍ജി നല്‍കി. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യം. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഉള്‍പ്പെടെയാവും പരിഗണിക്കുക. ഈ കേസ് സി.ബിഐക്ക് കൈമാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സത്യവാങ്മൂലം വഴി അറിയിച്ചിട്ടുണ്ട്.
മണിപ്പുരില്‍ സന്ദര്‍ശനം നടത്തിവന്ന ‘ഇന്ത്യ’ മുന്നണിയിലെ എം.പിമാര്‍ കലാപത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമിക്കും. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലാത്തതിനാല്‍ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. രാവിലെ പ്രതിപക്ഷ നേതൃയോഗം ചേരും. ഉദ്യോഗസ്ഥ നിയമനത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി എന്‍.ഡി.എ എംപിമാരെ പ്രധാനമന്ത്രി കാണും.
india
ബിഹാര്‍ പോളിങ് ബൂത്തിലേക്ക്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.
Film
പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്
മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.
പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.
ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.
Film
‘ബൾട്ടി’ക്കു ശേഷം ബിഗ് ബഡ്‌ജറ്റ് സിനിമയുമായി ഷെയിൻ നിഗം
എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു.
തീയ്യേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘ബൾട്ടി’ക്കു ശേഷം ഒരു ബിഗ് ബഡ്‌ജറ്റ് സിനിമയിൽ ഷെയിൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു.
ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ‘ബൾട്ടി’ ഒരു നായകനെന്ന നിലയിൽ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ ഷെയിൻ പങ്കാളിയാകുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.
കേരള-തമിഴ് പശ്ചാത്തലത്തിൽ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. പ്രവീൺ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ്റ് ആയി പ്രവർത്തിച്ചതിൻറെ പരിചയസമ്പത്തുമായാണ് പ്രവീൺ നാഥ് എത്തുന്നത്. വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൻറെ കോ-ഡയറക്‌ടർമാരായി ഷഫീക് കെ കുഞ്ഞുമോൻ, നവീൻ ബോസ്വാൻ എന്നിവരുമുണ്ട്. ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ, അഭിനേതാക്കൾ എന്നിവരുടെ വിവരങ്ങൾ ഉടൻ പുറത്തു വരും.
-
india3 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala13 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
GULF3 days agoതിരൂർ ഫെസ്റ്റ് 2025: നവംബർ 23-ന് ദുബായിൽ; തിരൂർ മണ്ഡലത്തിലെ പ്രവാസികളുടെ മഹാസംഗമം
-
News3 days agoഐസിസി വനിതാ ലോകകപ്പ്: റണ്‍സിന്റെ രാജ്ഞിയായി ലോറ വോള്‍വാര്‍ഡ്
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം

