Culture
സെല്‍ഫിക്കിടെ പ്രതിശ്രുത വധൂവരന്മാര് കിണറ്റില്‍ വീണു; യുവതി മരിച്ചു

ചെന്നൈ: സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധൂവരന്മാര് കിണറ്റില്‍ വീണു. പ്രതിശ്രുത വധു മരിച്ചു. യുവാവിനെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ചെന്നൈയിലെ പട്ടാബിറാമിലുള്ള ഗാന്ധിനഗറിലാണ് സംഭവം.
തിങ്കളാഴ്ചയാണ് സഭവം. പട്ടാബിറാമിലുള്ള ഒരു ഫാമില്‍ കിണറിനോടു ചേര്‍ന്ന ഗോവണിയില്‍ നിന്നു ഇവരുവരും സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു. അതിനിടെ രണ്ടുപേരും കിണറ്റില്‍ വീണു. ഗാന്ധിനഗറിലെ മേഴ്സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്. യുവതിയെ രക്ഷിക്കാന്‍ വരന് കിണറ്റിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയില്‍ കിണറില്‍ യുവതിയുടെ തലയിടിച്ചതാണ് മരണകാരണം. കിണറ്റില്‍ വീണ അപ്പു ഓളിയിട്ട് കരഞ്ഞു. ശബ്ദം കേട്ട് ഫാമിലെ കര്ഷകന് ഓടിയെത്തിയപ്പോഴാണ് കാര്യം അറിയുന്നത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്സിനെ വിളിച്ചു. ഒടുവില്‍ രണ്ടുപേരെയും കിണറ്റില്‍ നിന്നു പുറത്തേക്ക് എത്തിച്ചു. എന്നാല്‍, മേഴ്സി മരിച്ച നിലയിലായിരുന്നു. അപ്പുവിന് ജീവനുണ്ടായിരുന്നു. അപ്പുവിനെ ഉടനെ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
മേഴ്സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിക്കുകയും ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരുടെയും കല്യാണം ഉറപ്പിച്ചത്. 2020 ജനുവരിയിലാണ് ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

-
kerala23 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF23 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും; കെഎസ്ഇബി