Connect with us

kerala

ഭരണഘടനയില്‍ നിന്ന് മതേതരത്വം പുറത്ത്; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

പുതിയ പാര്‍ലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍നിന്ന് ‘മതേതരത്വം’ ഒഴിവാക്കിയതായി ആരോപണം. കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം എഎന്‍ഐ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലര്‍’ എന്ന ഭാഗമാണ് എടുത്തുമാറ്റിയത്.

”ഞങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പുതിയ പതിപ്പില്‍, അതായത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ് സെക്യുലര്‍’ എന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നു ഞങ്ങള്‍ക്കറിയാം, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് ആരെങ്കിലും ഭരണഘടന കൈമാറുമ്പോള്‍ ആ വാക്കുകള്‍ ഉള്‍പ്പെടുന്നില്ല എന്നത് ആശങ്കാവഹമായ കാര്യമാണ്.

അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതാണ്. വളരെ കൗശലപൂര്‍വമാണ് അവരത് ചെയ്തിരിക്കുന്നത്. ഇതെനിക്ക് വളരെയധികം ആശങ്കയുളവാക്കുന്ന കാര്യമാണ്. ഈ വിഷയം ഞാന്‍ ഉന്നയിക്കാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല” ചൗധരി പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ജുമുഅ നമസ്‌കാരത്തിനായി പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക് കോളജ് ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി തേവലക്കര പാലക്കല്‍ കാട്ടയ്യത്ത് ഷിഹാബുദ്ദീന്‍-സജിത ദമ്പതികളുടെ മകന്‍ അല്‍ത്താഫ് (20) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്തിനെ ഗുരുതര പരിക്കോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുലശേഖരപുരം സ്വദേശിയും സഹപാഠിയുമായ റിഹാന്‍ ആണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുള്ളത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഖബറടക്കം ശനിയാഴ്ച 12 മണിയോടെ തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

അപകടമുണ്ടാക്കിയ മിനിലോറി ഡ്രൈവര്‍ അറസ്റ്റിലാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴക്കുള്ള മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വിഭാഗം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറഞ്ഞു.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; ജാമ്യം ലഭിച്ചത് കൊണ്ട് പി.പി. ദിവ്യ നിരപരാധിയാകുന്നില്ല: കെ. സുധാകരന്‍

പി പി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ചത് കൊണ്ട് പി.പി. ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സി.പി.എം അങ്ങനെ കരുതേണ്ടതില്ലെന്നും ജാമ്യം കിട്ടിയത് കൊണ്ട് കേസില്‍ നിന്ന് മോചിതയായിട്ടില്ലൈന്നും കെ. സുധാകരന്‍ പറഞ്ഞു.

നിരപരാധിത്വം തെളിയിക്കുമെന്ന് പി.പി. ദിവ്യ പറഞ്ഞത് അതേ അവരുടെ മാത്രം ആത്മവിശ്വാസമാണെന്നും നീതിക്കായി നവീന്‍ ബാബുവിന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

പി.പി. ദിവ്യ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തെ നിസ്സാരവത്കരിക്കാന്‍ എല്‍.ഡി.എഫും സര്‍ക്കാരും ശ്രമിച്ചാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും സുധാകരന്‍ ഓര്‍മ്മപ്പെടുത്തി. പി പി ദിവ്യയെ സംരക്ഷിക്കുന്നത് പൊലീസാണെന്നും ഒളിവില്‍ കഴിയാനും കീഴടങ്ങാനും സൗകര്യം നല്‍കിയതും ഇതേ പൊലീസാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം പി പി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

പാലക്കാട് യു.ഡി.എഫിന്റെ മത്സരം എല്‍.ഡി.എഫിനും ബി.ജെ.പിക്കുമെതിരെയാണെന്നും സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായിട്ടാണ് യു.ഡി.എഫിനെ നേരിടുന്നതെന്നും സുധാകരന്‍ പറഞ്ഞു.

 

Continue Reading

Trending