Connect with us

News

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് വിശ്വസ്തന്‍

പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയ്‌ലി ഫെല്‍ഡ്‌സ്‌റ്റൈന്‍ എന്നയാള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ഇസ്രാഈലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അടുത്ത അനുയായിക്കും പങ്കുള്ളതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയ്‌ലി ഫെല്‍ഡ്‌സ്‌റ്റൈന്‍ എന്നയാള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവമായ രഹസ്യങ്ങള്‍ യൂറോപ്യന്‍ മാധ്യമങ്ങള്‍ക്ക് എയ്‌ലി ഫെല്‍ഡ്‌സ്‌റ്റെയ്ന്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. റിഷോണ്‍ ലെസിയോണ്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയിലാണ് ചോര്‍ത്തി നല്‍കിയെന്ന വിവരങ്ങള്‍ പരാമര്‍ശിച്ചത്.

വിവരങ്ങള്‍ ചോര്‍ത്തിയതില്‍ മറ്റ് 3 പ്രതികള്‍ക്കും പങ്കുണ്ടെന്നും അവര്‍ക്ക് പ്രതിരോധ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നും കോടതി സ്ഥിരീകരിച്ചിരുന്നു.

ഇസ്രാഈലിനെ കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ഐ.ഡി.എഫില്‍ നിന്ന് ചോര്‍ത്തുകയും ദേശീയ സുരക്ഷയ്ക്ക് വീഴ്ച ഉണ്ടാക്കിയെന്നുമാണ് കോടതി നീരീക്ഷിച്ചത്. ഷിന്‍ ബെല്‍റ്റിലും ഐ.ഡി.എഫിലും സംശയങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചതെന്നും വിവരങ്ങള്‍ ചോര്‍ത്തിയവരുടെ ഉറവിടങ്ങള്‍ വ്യക്തമായെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

അതേസമയം തന്റെ ഓഫീസില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. വിവരങ്ങള്‍ തന്റെ ഓഫീസിലെ ആരും ചോര്‍ത്തിയിട്ടില്ലെന്നും ആരും അന്വേഷണത്തിന്റെ നിഴലിലല്ലെന്നുമായിരുന്നു നെതന്യാഹു പ്രതികരിച്ചത്.

എന്നാല്‍ നെതന്യാഹുവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും നെതന്യാഹുവുമൊത്തുള്ള ഇയാളുടെ പല ചിത്രങ്ങളുമുള്ളതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്നതായും ഓഫീസ് ജനറലായും ജോലി ചെയ്തിരുന്നു. പിന്നാലെ അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’

ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്.

Published

on

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.

മറികടക്കാന്‍ ഇനി റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെ ആശീര്‍വാദ് സിനിമാസാണ് സന്തോഷം പങ്കുവെച്ചത്. ‘ഒരേയൊരു പേര്: മോഹന്‍ലാല്‍’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നേരത്തെ ചിത്രം വിദേശമാര്‍ക്കറ്റില്‍ 10 മില്യണ്‍ ഗ്രോസ് കളക്ഷന്‍ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.

2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- വൈശാഖ് ചിത്രം ‘പുലിമുരുകനെ’ മറികടന്നാണ് 2023-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘2018’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്.

Continue Reading

india

പാക് ഷെല്ലാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമര്‍ അബ്ദുള്ള

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

Published

on

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പെഹല്‍ഗാം ആക്രമണത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് ശേഷമാണ് കശ്മീരില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് വ്യാപക ഷെല്ലാക്രമണം ഉണ്ടായത്.

നിയന്ത്രണ മേഖലകളില്‍ പല സ്ഥലങ്ങളിലും ആക്രമണം ശ്രമം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്നുള്‍പ്പടെ തകര്‍ന്ന ഡ്രോണ്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സായുധ ഡ്രോണുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്.

ബാരാമുള്ള, ശ്രീനഗര്‍, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക്ക, ലാല്‍ഗഡ് ജട്ട, ജയ്‌സാല്‍മര്‍, ബാര്‍മര്‍, ഭുജ്, കുവാര്‍ബെറ്റ്, ലഖി നാല എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലുള്ള ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം; 12 പവന്‍ സ്വര്‍ണം കാണാതായി

Published

on

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണമാണ് കാണാതായത്. ക്ഷേത്രത്തിന്റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവര്‍ത്തി നടന്നുവരികയായിരുന്നു. നിര്‍മാണത്തിനായി ഉപയോഗിച്ച സ്വര്‍ണമാണ് കാണാതായത്.

കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോളാണ് സ്വര്‍ണം നഷ്ടമായത് അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending