Connect with us

kerala

സെക്രട്ടറി, സി.ഇ.ഒ, എം.ഡി; വിരമിക്കല്‍ പ്രായം എഴുപതായി ഉയര്‍ത്തി

Published

on

യുവതയുടെ ജോലി സ്വപ്‌നം തല്ലിക്കെടുത്തി കേരളത്തില്‍ സെക്രട്ടറി, സി.ഇ.ഒ, എം.ഡി എന്നിവര്‍ വിരമിക്കാനുള്ള പ്രായ പരിധി 70 വയസ്സായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. പൊതുമേഖലാ സ്ഥാപങ്ങള്‍ക്ക് 65 വയസ്സും മറ്റു സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 70 വയസ്സ് വരെ ഉയര്‍ത്തുവാനുമാണ് പിണറായി മന്ത്രി സഭ തീരുമാനം.

സ്വയം ഭരണ പട്ടികയില്‍ സഹകരണ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്റ്റാട്യൂട്ടറി സ്ഥാപനങ്ങള്‍ എന്നിവയിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, സെക്രട്ടറി, മാനേജിംഗ് ഡയറക്ടര്‍ എന്നീ തസ്തികയിലുള്ളവരുടെ റിട്ടയര്‍മെന്റ് പ്രായ പരിധിയാണ് ഉയര്‍ത്തിയത്.

നിലവില്‍ 56 വയസ്സില്‍ റിട്ടയര്‍ ചെയ്യേണ്ടവര്‍ ഇനി പൊതുമേഖലാ സ്ഥാപനങ്ങള്‍ ആണെങ്കില്‍ 65 വയസ്സിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്‍, സ്റ്റാട്യൂട്ടറി സ്ഥാപനമാണെങ്കില്‍ 70 വയസിലും വിരമിച്ചാല്‍ മതി. യുവജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് 2022 ഫെബ്രുവരി 14നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും തുടര്‍ന്ന് മാര്‍ച്ച് 16നു മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.

വിഷയം വിവാദമാവാതിരിക്കാന്‍ കേരള നിയമസഭയുടെ കഴിഞ്ഞ സെഷന്‍ അവസാനിച്ച മാര്‍ച്ച് 18നാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ ഉയര്‍ന്ന തസ്തികയില്‍ പുതിയ നിയമനാവസരം പാടെ നഷ്ടമാവും. റിട്ടയര്‍മെന്റ് പ്രായം ഒമ്പതു മുതല്‍ 14 വര്‍ഷം വരെ ഉയര്‍ത്തിയതിനാല്‍ പ്രമോഷന്‍ സാധ്യതയും വളരെ കുറയും. മേല്‍പ്പറഞ്ഞ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിക്കാത്തവര്‍ 56 വയസ്സിലോ 58 വയസ്സിലോ റിട്ടയര്‍ ചെയ്യേണ്ടി വരുന്ന വിചിത്ര തീരുമാനമാണ് ഇതോടെ നടപ്പാവുന്നത്.

സര്‍വീസ് സംഘടനകള്‍ എല്ലാ വിഭാഗം ജീവനകാര്‍ക്കും ഇതേ വിരമിക്കല്‍ പ്രായ പരിധി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍ക്കാനും കോടതിയില്‍ മേല്‍ ആവശ്യം ഉന്നയിച്ച് റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍തൃമാതാവ് അറസ്റ്റില്‍

സംഭവത്തില്‍ ഭര്‍ത്താവ് പ്രദീപ് നേരത്തെ റിമാന്‍ഡിലായിരുന്നു.

Published

on

പാലക്കാട് വടക്കഞ്ചേരിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. തോണിപ്പാടം സ്വദേശി ഇന്ദിരയെ ആണ് ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രദീപ് നേരത്തെ റിമാന്‍ഡിലായിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കണ്ണമ്പ്രസ്വദേശി നേഘയെ ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയിലാണ് പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Continue Reading

kerala

ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലക്കും സാധ്യത ഉള്ളതിനാല്‍ തീരദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും, മത്സ്യത്തൊഴിലാളികള്‍ക്ക്കടലില്‍ പോകുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.

Continue Reading

kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്.

Published

on

കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ നടന്ന് ഇന്നേക്ക് ഒരു വര്‍ഷം. 2024 ജൂലൈ 29 ന് രാത്രിയോടെയാണ് പുഞ്ചിരിമട്ടം മേഖലയിലാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി ഇത് വലിയ ഉരുള്‍പൊട്ടലായി മാറുകയായിരുന്നു.

298 പേര്‍ ദുരന്തത്തില്‍ മരിച്ചതായാണ് കണക്ക്. ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. നിലമ്പൂര്‍, ചാലിയാര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് ദുരന്തഭൂമിയില്‍ നടന്നത്.

ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്. ദുരന്തത്തിന് ഒരു വര്‍ഷത്തിന് ശേഷവും വാടകവീടുകളില്‍ താമസം തുടരുകയാണ് ദുരന്ത ബാധിതര്‍. എന്നാല്‍ ടൗണ്‍ഷിപ്പില്‍ നിര്‍മാണം പൂര്‍ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.

ഒരു പ്രദേശമെന്നാകെ നാമമാത്രമായ മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താന്‍ കേരളക്കര ഒന്നടങ്കം ഒരുമിച്ചുനിന്നു. പിന്നാലെ, സര്‍ക്കാര്‍ എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തു. എന്നാല്‍ പുനരധിവാസം ഇപ്പോഴും അകലെയാണ്. ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുത്ത് നിര്‍മാണം ആരംഭിച്ചിട്ടേയുള്ളൂ

Continue Reading

Trending