Connect with us

kerala

രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണ്‍ സെപ്തംബറില്‍

42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തോണാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം.

Published

on

തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണ്‍ സെപ്തംബര്‍ 29ന്. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തോണാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം.

21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍ 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ടം, 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോര്‍പറേറ്റ് റണ്‍, തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

കോവളം മുതല്‍ ശഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. 18 വയസുമുതലുള്ളവര്‍ക്ക് മാരത്തോണില്‍ പങ്കെടുക്കാം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും മാരത്തോണില്‍ പങ്കെടുക്കുവാന്‍ കഴിയും. രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണില്‍ പങ്കെടുക്കുവാന്‍ വേണ്ടിയുള്ളവര്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. വേേു:െ//സീ്മഹമാാമൃമവേീി.രീാ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണില്‍ 1500 പേരാണ് പങ്കെടുത്തത്. ഇക്കുറി മൂവായിരത്തോളം താരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുക്കും. യംഗ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്ററാണ് കോവളം മരത്തോണിന്റെ മുഖ്യസംഘാടകര്‍. കോണ്‍ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസ്, കേരള പൊലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മരത്തോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെടുന്നത്. പരിചയസമ്പന്നരായ അത്‌ലറ്റുകള്‍, ഫിറ്റ്‌നസ് പ്രേമികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ മരത്തോണില്‍ പങ്കെടുക്കും.

മരത്തോണിനുള്ള രജിസ്ട്രേഷന്റെ ഉദ്ഘാടനം തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു ചക്കിലം നിര്‍വഹിച്ചു. ചടങ്ങില്‍ യംഗ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്റര്‍ ചെയര്‍മാന്‍ സുമേഷ് ചന്ദ്രന്‍, വൈസ് ചെയര്‍ ശങ്കരി ഉണ്ണിത്താന്‍, അന്താരാഷ്ട്ര കോവളം മാരത്തോണ്‍ റൈസ് ഡയറക്ടര്‍ ഷിനോ തുടങ്ങിയവര്‍ പങ്കെടുത്തു.

kerala

രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റാക്കിയത് പരീക്ഷണത്തിന്റെ ഭാഗം; വിജയിക്കുമോ ഇല്ലയോ എന്ന് പിന്നീടറിയാം: ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍

‘ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്.

Published

on

രാജീവ് ചന്ദ്രശേഖറിനെ പുതിയ പ്രസിഡന്റാക്കിയത് ഒരു പരീക്ഷണത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ പത്മനാഭന്‍. രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി വന്നതിനെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നുവെന്നും ഇത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പരീക്ഷണം കൂടിയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ സംസ്ഥാന അധ്യക്ഷൻ കൂടിയായ സി.കെ പത്മനാഭന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

‘ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്. രാജീവ് ചന്ദ്രശേഖര്‍ ഒരു ടെക്‌നോ ക്രാറ്റാണ്. അത്തരം ഒരാളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരിക എന്നത് പരീക്ഷണമാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് താന്‍ കരുതുന്നത്.

പക്ഷേ സംഘടനാ പ്രവര്‍ത്തനവുമായി ഇണങ്ങി പ്രവര്‍ത്തിക്കുന്ന നേതൃത്വമാവാൻ ശ്രദ്ധിക്കേണ്ടി വരും’ -പത്മനാഭന്‍ പറഞ്ഞു. സംഘടന ശക്തമായിരുന്നെങ്കിലും പണ്ടുകാലത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത് പ്രതിഫലിക്കാറില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കാലഘട്ടത്തിൽ പഴയരീതിയില്‍ മുന്നോട്ടു പോകാനാവില്ല. പരമ്പരാഗതമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രീതി കൊണ്ട് ഈ ഡിജിറ്റില്‍ യുഗത്തില്‍ വിജയിക്കണമെന്നില്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെ മറ്റെല്ലാ രംഗത്തും പ്രയോജനപ്പെടുത്തുന്നതുപോലെ രാഷ്ട്രീയ രംഗത്തും പ്രയോജനപ്പെടുത്തിയാലേ വിജയിക്കാന്‍ കഴിയുകയുള്ളു. നരേന്ദ്രമോദി അക്കാര്യത്തില്‍ വിജയകരമായ നേതൃത്വം കൊടുത്തു വരികയാണ്. അത് കേരളത്തിലും വരണം.

രാജീവ് ചന്ദ്രശേഖരന്‍ നേതൃത്വത്തിലേക്ക് വരുന്നത് പുതിയ പ്രചോദനമാകുമെന്നും സംഘടനയെ ഭാവി വെല്ലുവിളികളെ നേരിടാൻ പാകത്തിന് മുന്നോട്ടു കൊണ്ടുപോകാനുള്ള നേതൃപാടവം അദ്ദേഹം പ്രകടിപ്പിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

‘ജലീലിന് പ്രത്യേക പ്രീവിലേജ് ഒന്നുമില്ല, കാണിച്ചത് ധിക്കാരം’; ക്ഷുഭിതനായി എ.എന്‍ ഷംസീര്‍

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു.

Published

on

കെ ടി ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. ഇന്നലെ ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണെന്ന് സര്‍വകലാശാലയുടെ വിഷയത്തില്‍ ജലീല്‍ പറഞ്ഞു.

Continue Reading

kerala

കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ഇവരോടൊപ്പമുണ്ടായിരുന്ന ദേവകി, മജീദ് എന്നിവര്‍ക്കും കടിയേറ്റിരുന്നു

Published

on

പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്ട് കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. അങ്ങാടിപ്പുറം തിരൂര്‍ക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് രാവിലെ തിരൂര്‍ക്കാട് ശിവക്ഷേത്രത്തിന് സമീപം വയലില്‍ വെച്ചാണ് കുറുക്കന്‍ കടിച്ചത്.

ഇവരുടൊപ്പമുണ്ടായിരുന്ന തിരൂര്‍ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങത്തൊടി മജീദ് (58) എന്നിവര്‍ക്കും കടിയേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല.

അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ കാളിക്കും ദേവകിക്കും ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റത്. കാളിയുടെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചത്തെ ചികിത്സക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ തുടര്‍ചികിത്സയില്‍ കഴിയവെയാണ് മരണം.

Continue Reading

Trending