Connect with us

kerala

സെക്രട്ടേറിയേറ്റിലെ തീപിടിത്തം; പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി

എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന

Published

on

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറന്‍സിക് സംഘവും സെക്രട്ടറിയേറ്റിലെ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.

തീപിടിത്തം വന്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് ഇന്നലെ വൈകീട്ട് തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.

india

‘പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ’; എംടിയുടെ മകളെ ഫോണില്‍ ബദ്ധപ്പെട്ട് രാഹുല്‍ ഗാന്ധി

മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എം ടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്.

Published

on

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എം ടി വാസുദേവന്‍ നായരുടെ മകളുമായി ഫോണില്‍ സംസാരിച്ചാണ് രാഹുല്‍ ഗാന്ധി എം ടിയുടെ ആരോഗ്യ വിവരം തിരക്കിയത്.

മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എം ടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്. എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു.

അതേസമയം എംടിയെ എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി സന്ദര്‍ശിച്ചു. എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എം എന്‍ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഐസിയുവിലാണ്. ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.

‘എം ടി ഐസിയുവിലാണ്. രണ്ടുദിവസം മുന്‍പ് അഡ്മിറ്റ് ചെയ്തത് ശ്വാസതടസ്സത്തെ തുടര്‍ന്നാണ്. ശ്വാസതടസ്സം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പറയാവുന്ന കാര്യം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നു തന്നെയാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്. നഴ്‌സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്.

നഴ്‌സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന്. തോളത്ത് തട്ടി ഞാന്‍ വിളിച്ചു. ഇന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞു. ഒരു പ്രതികരണവുമില്ല. നഴ്‌സ് വന്ന് വിളിച്ച് ഇന്ന ആള് കാണാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഓക്‌സിജന്‍ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്’, എം എന്‍ കാരശ്ശേരി പറഞ്ഞു.

Continue Reading

kerala

വാര്‍ഡ് വിഭജനത്തിനെതിരായ നിയമ പോരാട്ടം തുടരും: എം.കെ മുനീര്‍

ചര്‍ച്ച ചെയ്യാതെ നിയമ ഭേദഗതി പാസാക്കിയതിന് ഏറ്റ പ്രഹരം

Published

on

മാനദണ്ഡങ്ങൾ പാലിക്കാതെ വാർഡ് വിഭജനത്തിന് ഇറങ്ങിപ്പുറപ്പെട്ട സർക്കാറിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് മുസ്ലിംലീഗ് പാർലമെൻററി പാർട്ടി ഉപ നേതാവും മുൻ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ.മുനീർ പ്രസ്താവിച്ചു. നിയമസഭയിൽ ചർച്ച ചെയ്യാതെയാണ് വാർഡ് വിഭജനത്തിന് വേണ്ടി സർക്കാർ നിയമഭേദഗതി നടത്തിയത്. ഇത് മൂലമാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2011ലെ സെൻസസിൻറെ അടിസ്ഥാനത്തിൽ ഒരു തവണ വാർഡ് വിഭജനം നടത്തിയ 27 തദ്ദേശസ്ഥാപനങ്ങളിൽ അതേ സെൻസസിൻറെ അടിസ്ഥാനത്തിൽ വീണ്ടും വാർഡ് വിഭജനം നടത്തുന്നതിനെയാണ് കോടതിയിൽ ചോദ്യം ചെയ്തത്. ഇക്കാര്യത്തിൽ കോടതിയെ സമീപിച്ച തദ്ദേശസ്ഥാപനങ്ങളിലെ വിഭജനം കോടതി റദ്ദാക്കിയിട്ടുണ്ട്. സമാന സാഹചര്യമുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് കൂടി വിധി ബാധകമാക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ഇടപെടൽ നടത്തും.

വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്ത 63 തദ്ദേശസ്ഥാപനങ്ങളിൽ വാർഡിൻറെ അതിരുകൾ പുനർനിർണ്ണയിക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന് സർക്കാർ വ്യക്തമാക്കണം. വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കണമെന്നാണ് ജനകീയ ആവശ്യം. അധികാര വി കേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിലെ ജനസംഖ്യ തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിനും ഇത് അനിവാര്യമാണ്.

എന്നാൽ ഈ ആവശ്യം പൂർണമായും തിരസ്‌കരിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇതിനെതിരെയും കോടതിയെ സമീപിച്ചിട്ടുണ്ട്. അന്തിമ വിജ്ഞാപനത്തിലും മാറ്റമില്ലെങ്കിൽ ഇക്കാര്യത്തിലും കോടതിയെ സമീപിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, എൽ ജി എം എൽ ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ സംബന്ധിച്ചു.

Continue Reading

kerala

ട്രെയ്‌നിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് 62-കാരന്‌ ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് 2.40ന്റെ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ചാടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയ്‌നിനും ഇടയില്‍ പെടുകയായിരുന്നു. 

Published

on

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ട് യാത്രക്കാരന്‍ മരിച്ചു. നാറാത്ത് സ്വദേശി കുഞ്ഞി മടലികത്ത് ഹൗസില്‍ പി കാസിം(62) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 2.40ന്റെ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ചാടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയ്‌നിനും ഇടയില്‍ പെടുകയായിരുന്നു.

പ്ലാറ്റ്‌ഫോം ഒന്നില്‍ കോച്ച് മൂന്നിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നാണ് അപകടമെന്ന് റെയില്‍വേ അറിയിച്ചു. ഉടന്‍ തന്നെ ഇദ്ദേഹത്തെ പുറത്തെടുത്തു ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. കണ്ണൂര്‍ നാറാത്ത് മടത്തികൊവ്വല്‍ താമസിച്ചിരുന്ന കാസിം ഇപ്പോള്‍ കമ്പില്‍ പാട്ടയം ലീഗ് ഓഫിസിനു സമീപത്താണ് താമസം.

ട്രെയിൻ യാത്ര പുറപ്പെടും മുൻപ് തന്നെ ഇദ്ദേഹം പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിനിൽ കയറാൻ ശ്രമിച്ചു. എന്നാൽ ഇതിനിടയിൽ കാൽ വഴുതി വീണു. ഇദ്ദേഹത്തോടൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. ട്രെയിൻ ഈ സമയത്ത് തന്നെ പുറപ്പെട്ടതോടെ ഇയാൾക്ക് രക്ഷപ്പെടാനായില്ല.

അപകടത്തിൽ ഫോൺ തകർന്നുപോവുക കൂടി ചെയ്തതോടെ മരിച്ചതാരാണെന്ന് സ്ഥിരീകരിക്കാൻ മറ്റ് വഴികൾ തേടേണ്ടതായി വന്നു. ഓടിക്കൂടിയ യാത്രക്കാരാണ് ഇദ്ദേഹത്തെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ നിന്ന് വലിച്ച് പുറത്തെടുത്തത്. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Continue Reading

Trending