Connect with us

india

കടല്‍ മണല്‍ ഖനനം അനുവദിക്കില്ല: ലോക്സഭയില്‍ ഉറച്ച നിലപാടുമായി കെ.സി വേണുഗോപാല്‍

കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്ക്കേണ്ടതിന്റെ പാരിസ്ഥിതിക ആവശ്യകതയും പ്രത്യാഘാതങ്ങളും വിവരിച്ച് സഭയില്‍ ചോദ്യോത്തര വേളയിലാണ് കെ.സി വേണുഗോപാല്‍ വിഷയം ഉന്നയിച്ചത്.

Published

on

മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ കേരളത്തില്‍ കടല്‍ മണല്‍ ഖനനം അനുവദിക്കില്ലെന്ന നിലപാട് ലോകസഭയില്‍ ആവര്‍ത്തിച്ച് കെ.സി വേണുഗോപാല്‍ എംപി. കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്ക്കേണ്ടതിന്റെ പാരിസ്ഥിതിക ആവശ്യകതയും പ്രത്യാഘാതങ്ങളും വിവരിച്ച് സഭയില്‍ ചോദ്യോത്തര വേളയിലാണ് കെ.സി വേണുഗോപാല്‍ വിഷയം ഉന്നയിച്ചത്.

ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട 2022 ലെ നിയമത്തിൽ പാരിസ്ഥിതിക സന്തുലനത്തെ തകർക്കുന്ന നടപടികൾ തടയാൻ വ്യവസ്ഥകളുണ്ടെന്നും, കടൽ മണൽ ഖനന വിഷയത്തിലും ഇക്കാര്യങ്ങൾ പാലിക്കുമെന്നുമുള്ള പരിസ്ഥിതി വനം സഹ മന്ത്രി കീർത്തി വർദ്ധന സിംഗ് നൽകിയ മറുപടി യാഥാർഥ്യം മൂടിവെച്ചു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. തീരദേശ പരിപാലന നിയമം കർക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കൂര പണിയാൻ പോലും അനുമതി നിഷേധിക്കുന്ന സർക്കാരാണ് യാതൊരു പഠനവും നടത്താതെ, കൂടിയാലോചനകളില്ലാതെ, ദൂരവ്യാപകമായ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന കടൽ മണൽ ഖനനവുമായി മുന്നോട്ടു പോവുന്നതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.

രാജ്യത്തെ മത്സ്യത്തൊഴിലാളി സമൂഹം, പ്രത്യേകിച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ കടല്‍മണല്‍ ഖനനം പ്രഖ്യാപിച്ച് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശരിയായ പാരിസ്ഥിതിക പഠനം നടത്താതെ സര്‍ക്കാര്‍ എങ്ങനെയാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു.

മത്സ്യത്തൊഴിലാളികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണുള്ളത്. ഖനനം കടലിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്നതാണ് പ്രധാന ആശങ്ക. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടല്‍പ്പരപ്പിലില്‍ വലിയൊരു ഭാഗം നിര്‍ദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ അവിഭാജ്യ ഘടകമാണ് ഇവിടം. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെ ഇവിടുത്തെ മണല്‍ ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഖനന പ്രവര്‍ത്തനങ്ങള്‍ കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഈ പഠന റിപ്പോര്‍ട്ട് നല്‍കുന്നുവെന്ന് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

വൈവിധ്യമാര്‍ന്ന സമുദ്ര ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്ന കൊല്ലം തീരദേശ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നുണ്ട്. വിവിധ സമുദ്ര ജീവികള്‍ക്ക് നിര്‍ണായകമായ ആവാസ വ്യവസ്ഥകള്‍ ഈ ഭാഗങ്ങളിലുണ്ട്. നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍വാട്ടര്‍ സര്‍വേകളില്‍ വിവിധയിനം പവിഴപ്പുറ്റുകളെ പുതിയതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ രേഖപ്പെടുത്തിയ മൃദുവായ പവിഴപ്പുറ്റുകളുടെ മൂന്നില്‍ രണ്ട് ഭാഗവും കൊല്ലത്തിന് സമീപമാണ് കാണപ്പെടുന്നത്, ഇത് പ്രദേശത്തിന്റെ പാരിസ്ഥിതിക സമ്പന്നതയെ അടിവരയിടുന്നതാണ്.

ഈ പവിഴപ്പുറ്റുകള്‍ സങ്കീര്‍ണ്ണമായ ഭക്ഷ്യവലയങ്ങളെ പിന്തുണയ്ക്കുകയും സമുദ്ര ജൈവവൈവിധ്യവും മത്സ്യബന്ധന ഉല്‍പ്പാദനക്ഷമതയും നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. 40 മുതല്‍ 60 മീറ്റര്‍ വരെ ആഴത്തിലുള്ള കടല്‍ത്തീര മണല്‍ ഖനനം പവിഴപ്പുറ്റ് ആവാസവ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. മത്സ്യപ്രജനനത്തെയും കടലിന്റെ വ്യവസ്ഥയെയും തന്നെ തകിടം മറിക്കാന്‍ കടല്‍മണല്‍ ഖനനത്തിനാകുമെന്ന ആശങ്ക അദ്ദേഹം ലോക്സഭയില്‍ പങ്കുവെച്ചു.

കഴിഞ്ഞ മൂന്ന് മാസമായി മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. അവര്‍ക്ക് പിന്തുണ അറിയിച്ച് ജനപ്രതിനിധി എന്ന നിലയില്‍ താനും ആഴക്കടലിലേക്ക് പോയിരുന്നു. കടല്‍ ഖനനം ഏറ്റവുമധികം ബാധിക്കപ്പെടാന്‍ പോകുന്നവരായ മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ കൂടിയാലോചിക്കണം.

എന്നാല്‍ ആരും ഇത്തരമൊരു ശ്രമം നടത്തിയിട്ടില്ല. ആദ്യം ടെന്‍ഡറുകള്‍ നല്‍കുമെന്നും പിന്നീട്, ടെന്‍ഡര്‍ ലഭിച്ച കമ്പനി പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ എന്ത് യുക്തിയാണ് ഉള്ളതെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. ഈ വിഷയം നേരത്തെയും അദ്ദേഹം ലോക്സഭയില്‍ സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും

സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം.

Published

on

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും. സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം. മാര്‍ച്ച് 22ന് ജഡ്ജി ബി ആര്‍ ഗവായിയുടെ നേതൃത്വത്തില്‍ 6 ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുക. ദുരിതാശ്വാസ ക്യാമ്പുകളും ജന ജീവിതങ്ങളിലെ പുരോഗതി ഉള്‍പ്പെടെയുള്ളവയും സംഘം വിലയിരുത്തിയേക്കും.

മണിപ്പൂരിലെ കലാപബാധിതര്‍ക്ക് നല്‍കേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല ജനങ്ങള്‍ക്ക് നല്‍കേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും.

സുപ്രീംകോടതിയുടെ പരിഗണനയില്‍ സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. ഇതിന് ശേഷമായിരിക്കും സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ ഉണ്ടാകുക.

 

 

Continue Reading

india

‘കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത്’: സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി

കേരളത്തില്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Published

on

കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തില്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇത്തരം കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും അവര്‍ രാജ്യസഭയില്‍ ആഞ്ഞടിച്ചു.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സിപിഎം അംഗം മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ നിര്‍മലാ സീതാരാമന്‍ സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിക്കുകയായിരുന്നു.

ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്‌നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നെന്നും കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂര്‍ണ്ണമായി പ്രശ്‌നങ്ങളിലേക്ക് എത്തിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്നും ധനമന്ത്രി വിമര്‍ശിച്ചു.

Continue Reading

india

വയനാടിനായുള്ള കേന്ദ്ര പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം: ലോക്സഭയില്‍ ആവശ്യവുമായി പ്രിയങ്ക

പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു.

Published

on

വയനാട്ടില്‍ പ്രത്യേക പാക്കേജിനെ ചൊല്ലി ലോക്സഭയില്‍ ബഹളം. വയനാട് എം.പി പ്രിയങ്ക ഗാന്ധിയാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം എന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത്. ചൂരല്‍മലയിലെ ദുരിതബാധിതരുടെ അവസ്ഥ പരിഗണിച്ച് കേന്ദ്രം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി വിഷയം സഭയിലും ഉന്നയിച്ചത്.

പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി കേരളത്തിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്രം സഹായനടപടികള്‍ സ്വീകരിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെട്ടില്ല എന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

എന്നാല്‍, പ്രിയങ്കയുടെ ചോദ്യങ്ങള്‍ക്ക് ഭരണപക്ഷം മറുപടി പറഞ്ഞില്ല. അതേസമയം, പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയും സഭയിലെ ആരോപണങ്ങളിലൂടെയും വയനാട് വിഷയം വീണ്ടും സജീവമായി സര്‍ക്കാരിന്റെ മുന്നിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് വയനാട് എംപി. പിന്നാലെ കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും പ്രിയങ്ക സഭയില്‍ സംസാരിച്ചു.

റബ്ബറിന് അടിസ്ഥാനവില നിശ്ചയിക്കണമെന്നും അതിന് നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഇതിന് മറുപടിയായി, മുളകിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് കൃഷിമന്ത്രി മറുപടി പറഞ്ഞത്. ഇത് സഭയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രതിപക്ഷ എം.പി.മാര്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി.

Continue Reading

Trending