Connect with us

kerala

സീ പ്ലെയിന്‍ പദ്ധതി: മത്സ്യബന്ധന മേഖലയില്‍ അനുവദിക്കില്ലെന്ന് സി.പി.ഐ ആലപ്പുഴ ജില്ല സെക്രട്ടറി

മത്സ്യബന്ധന മേഖലയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ എതിര്‍ക്കുമെന്ന് സിഐടിയുവും വ്യക്തമാക്കിയിട്ടുണ്ട്.

Published

on

സീ പ്ലെയിന്‍ പദ്ധതി സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ. മത്സ്യബന്ധന മേഖലയില്‍ പദ്ധതി അനുവദിക്കില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ്  പറഞ്ഞു.

കുറച്ചു പേരുടെ സഞ്ചാരത്തിനായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടും. അതുകൊണ്ടാണ് മത്സ്യബന്ധന മേഖലയില്‍ ഇതു വേണ്ട എന്നുള്ള നിലപാട് സ്വീകരിക്കുന്നത്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ല. എയര്‍പോര്‍ട്ടില്‍ നിന്ന് ഡാമുകളിലേക്കും ഡാമുകളില്‍ നിന്ന് എയര്‍പോര്‍ട്ടുകളിലേക്കും എന്ന നിലയിലാണ് പദ്ധതി ആദ്യം വന്നത്. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല – ടി ജെ ആഞ്ചലോസ് വ്യക്തമാക്കി.

20 തീയതി ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്ന് നിലപാട് അറിയിക്കുമെന്നും ആഞ്ചലോസ് പറഞ്ഞു. അതേസമയം മത്സ്യബന്ധന മേഖലയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ എതിര്‍ക്കുമെന്ന് സിഐടിയുവും വ്യക്തമാക്കിയിട്ടുണ്ട്.

kerala

20 ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി

ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Published

on

പുല്ലുമേട് വഴി എത്തിയ ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി. 20 അംഗ സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ അകപ്പെട്ടത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്നു വൈകീട്ടാണ് തീർഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്തുനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണു സംഭവം.

പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കി.മീറ്റർ ദൂരമാണുള്ളത്. വനമേഖലയായതിനാൽ രാത്രി ഇതുവഴിയുള്ള യാത്രയ്ക്കു നിരോധനമുണ്ട്. തീർഥാടകരെ കാണാതായതിനെ തുടർന്ന് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ കുടുങ്ങിക്കിടക്കുന്നതു കണ്ടെത്തിയത്.

Continue Reading

kerala

നഴ്സിങ് വിദ്യാർഥിനിയുടെ മരണം: മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു.

Published

on

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിക്കുന്നു.

സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ അമ്മു സജീവിനെ മാനസികമായി പീഡിപ്പിച്ചു. രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ കോളേജ് അധികൃതർ ഇടപെട്ടില്ല. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായി എന്നെല്ലാമാണ് കുടുംബം ആവർത്തിക്കുന്നത്.

അമ്മുവിന്‍റെ സഹോദരൻ അഖിലിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

അമ്മുവിന്‍റെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത കാരണമായി. അതിനിടെ, പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ചുട്ടിപ്പാറ എസ്എംഇ കോളേജിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

Continue Reading

kerala

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ചാണ് യുവാവ് മദ്യം കഴിച്ചത്.

Published

on

ഇടുക്കി വണ്ടിപ്പെരിയാറിൽ സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും ആംബുലൻസിൽ വരുന്ന വഴി ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു. ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ചാണ് യുവാവ് മദ്യം കഴിച്ചത്. ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് (40) മരിച്ചത്. കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസിൽ നാട്ടിലേക്ക് വന്നത്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ഇവർ കുമളിയിൽ എത്തിയപ്പോൾ ചായ കുടിക്കാനായി ആംബുലൻസ് നിർത്തി. ആ സമയത്ത് ജോബിനും പ്രഭുവും ചേർന്ന് തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്‍റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്‍റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഒഴിച്ച് കഴിക്കുകയായിരുന്നു.

തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് ജോബിൻ മരിച്ചു. പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Continue Reading

Trending