Connect with us

india

മോദി ഭരണത്തില്‍ ശാസ്ത്രബോധം ആക്രമിക്കപ്പെടുന്നു: കെ.സുധാകരന്‍

ശാസ്ത്ര ചിന്തകളെയും യുക്തിബോധത്തെയും നിരാകരിക്കുകയും അസത്യങ്ങളെ സത്യങ്ങളെന്ന നിലയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും കപട ശാസ്ത്ര ഗവേഷണത്തിനാണ് മോദി ഭരണകൂടം പ്രാധാന്യം നല്‍കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

Published

on

ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുമെതിരെ മോദി ഭരണത്തില്‍ തുടര്‍ച്ചയായി കടന്നാക്രമണം നടക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. പുനഃസംഘടിപ്പിച്ച ശാസ്ത്രവേദിയുടെ പ്രവര്‍ത്തന ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര സ്ഥാപനങ്ങളില്‍ മത സംസ്‌കാരം വലിയ തോതില്‍ വളര്‍ത്താനുള്ള ശ്രമമാണ് മോദി ഭരണകൂടം നടത്തുന്നത്. ശാസ്ത്ര വികാസത്തിനാവശ്യമായ നടപടികളില്‍ നിന്നുള്ള തിരിച്ചു പോക്കുകളാണ് വര്‍ത്തമാനകാല ഇന്ത്യയില്‍ സംഭവിക്കുന്നത്. ശാസ്ത്ര ചിന്തകളെയും യുക്തിബോധത്തെയും നിരാകരിക്കുകയും അസത്യങ്ങളെ സത്യങ്ങളെന്ന നിലയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും കപട ശാസ്ത്ര ഗവേഷണത്തിനാണ് മോദി ഭരണകൂടം പ്രാധാന്യം നല്‍കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

ശാസ്ത്രാവബോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ മാറ്റം, പ്രകൃതി സംരക്ഷണവും ദുരന്തങ്ങളും, കടലാക്രമണം, മാലിന്യ പരിപാലനം, നിര്‍മിത ബുദ്ധി തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തണം. നവ മാധ്യമങ്ങളും നവ സാങ്കേതിക വിദ്യകളും വലിയ തോതില്‍ ഇതിനായി പ്രയോജനപ്പെടുത്താന്‍ കഴിയണം.വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്ര കാര്യങ്ങള്‍ ഗ്രഹിക്കാനും ചെറുപഠനങ്ങളും ലഘു പരീക്ഷണങ്ങളും നടത്താനും വിദ്യാര്‍ത്ഥികളെയും സാധാരണക്കാരെയും സഹായിക്കുന്ന ”ശാസ്ത്ര ശാലകള്‍” നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും രൂപം നല്‍കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഇടിഞ്ഞതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രഗവേഷണത്തിനുള്ള സാധ്യത വലിയ തോതില്‍ പരിമിതപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര രംഗത്തെ വളര്‍ച്ചയും മാറ്റവും അറിയാനും പഠിക്കാനും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സമഗ്രവും ആവശ്യമെങ്കില്‍ തത്വശാസ്ത്രപരമായ പുനഃക്രമീകരണം നടത്തുന്നതിന് ശാസ്ത്ര വേദി ഇടപെടലുകള്‍ നടത്തണം. ഇന്ത്യയുടെ ശാസ്ത്ര പുരോഗതിക്ക് അടിത്തറ പാകിയത് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനങ്ങളും നടപടികളുമാണെന്ന് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.

അതേസമയം ശാസ്ത്രലോകത്തെ അറിവുകള്‍ നാടിന്‍റെ നന്മക്കായി വിനിയോഗിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ശാസ്ത്രവേദിയുടെ മാസികയായ സൈടെകിന്‍റെ ആദ്യലക്കം കെ.സുധാകരന്‍ എംപി വി.ഡി. സതീശന് നല്‍കി പ്രകാശനം ചെയ്തു. പുതിയ ലോഗോയുടേയും വെബ്‌സൈറ്റിന്‍റെയും പ്രകാശനവും കെ.സുധാകരന്‍ നിര്‍വഹിച്ചു. ശാസ്ത്രാവബോധം വളര്‍ത്തുന്ന പോസ്റ്ററുകളുടെ പ്രകാശനം വി.ഡി.സതീശന്‍ നിര്‍വഹിച്ചു.

ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്, കോവിഡ് മാനേജ്‌മെന്‍റ്, വീണ്ടു ചില ശാസ്ത്ര കാര്യങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. ശാസ്ത്രവേദിയുടെ സംസ്ഥാന പ്രസിഡന്‍റ് പ്രൊ. അച്യുത്ശങ്കര്‍ എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. ശശി തരൂര്‍ എംപി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍, മുന്‍ വിസി പൂഞ്ചറവിള ഐസക് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.വിമലന്‍ സ്വാഗതവും ട്രഷറര്‍ പ്രഫുലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശം; നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

Published

on

ഡല്‍ഹി: മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി പറഞ്ഞു. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയുംമുന്‍പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു.

പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താന്‍ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചോദിച്ചത്. ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കില്‍, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടിവരില്ലായിരുന്നുവെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പരിഹസിച്ചു. ബിജെപി അധികാരത്തിലിരുന്ന 11 വര്‍ഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്‌ലിംകളിലെയും ദരിദ്രര്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയത്. ‘വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്‌ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിവരില്ലായിരുന്നു. എന്നാല്‍ വഖഫ് സ്വത്തുക്കളില്‍ പ്രയോജനമുണ്ടാക്കിയത് ഭൂമാഫിയകളാണ്. ഈ മാഫിയ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവരുടെ ഭൂമി കൊളളയടിക്കുകയായിരുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഭേദഗതി നടത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊളളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുളള ഭൂമിയോ സ്വത്തോ വഖഫ് ബോര്‍ഡിന് സ്വന്തമാക്കാന്‍ കഴിയില്ല. പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കും. ഇതാണ് യഥാര്‍ത്ഥ സാമൂഹിക നീതിയെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.

Continue Reading

india

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്

സമിതി 2026 ജനുവരിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Published

on

ചെന്നൈ: തമിഴ്‌നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതുസംബന്ധിച്ചുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ അധ്യക്ഷതയിലാണ് ഉന്നതതല സമിതി പ്രവർത്തിക്കുക. ഗവര്‍ണര്‍ ആര്‍.എന്‍.രവിയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

‘‘സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉന്നതതല സമിതി രൂപവത്കരിക്കും. സമിതി 2026 ജനുവരിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശകൾ നടപ്പാക്കും.’’ – എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ.കരുണാനിധിയും 1974ൽ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.

സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൻകറന്റ് ലിസ്റ്റിലേക്കു മാറ്റിയത് പിൻവലിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരായ അശോക് ഷെട്ടി, എം.നാഗരാജൻ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. 2028ഓടെ കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. തമിഴ്‌നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്റ്റാലിൻ നിയമസഭയിൽ വ്യക്തമാക്കി. സ്റ്റാലിനും ഗവർണർ ആർ.എൻ.രവിയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് സുപ്രധാന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Continue Reading

india

കര്‍ണാടകയില്‍ മുസ്‌ലിം യുവതിക്ക് നേരെ ആള്‍ക്കൂട്ട വിചാരണയും ആക്രമണവും; ആറ് പേര്‍ അറസ്റ്റില്‍

Published

on

ബെംഗളൂരു: കർണാടകയിൽ മുസ്‌ലിം യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേർ അറസ്റ്റിൽ. ബെംഗുളൂരുവിന് സമീപം തവരക്കെരെയില്‍ വെച്ചായിരുന്നു യുവതിയെ ആൾകൂട്ടം വിചാരണ ചെയ്ത് മർദിച്ചത്.

യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആൾക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്.

Continue Reading

Trending