Connect with us

EDUCATION

സയന്റിയ -2023 ഒരുക്കങ്ങൾ പൂർത്തിയായി

Published

on

കലാ കുവൈറ്റിന്റെയും ബാലവേദി കുവൈറ്റിന്റെയും നേതൃത്വത്തിൽ ഗോസ്‌കോർ സയന്റിയ-2023, കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളിലെ കുട്ടികൾക്കായുള്ള സയൻസ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
കുവൈറ്റിലെ ഇരുപത്തിയാറിലധികം ഇന്ത്യൻ സ്‌കൂളികളിൽ നിന്നുമായി 1650ലധികം കുട്ടികൾ പങ്കെടുക്കുന്ന സയൻഡ് ഫെസ്റ്റിവൽ ഏപ്രിൽ 28നു ഖൈത്താൻ കാരമൽ സ്‌കൂളിൽ വെച്ച് നടക്കുന്നു.

സയൻസ്, മാത്തമാറ്റിക്സ്, വർക്ക് എക്സ്പീരിയൻസ്, സോഷ്യൽ സയൻസ്, ഐ.ടി എന്നിങ്ങനെ അഞ്ച് ഫെയറുകളിലായി 41ലധികം മത്സരങ്ങളാണ് ഒരു ദിവസം കൊണ്ട് പൂർത്തിയാക്കുക. 200ലധികം ടീമുകൾ പങ്കെടുക്കുന്ന സയൻസ് ക്വിസ്സ്, അബാക്കസ്സും, റൂബിക്സ് ക്യൂബ്‌ മത്സരവും ഇതോടൊപ്പം നടക്കും. ആറോളം സ്റ്റാളുകളിലായി വിവിധങ്ങളിട്ടുള്ള എക്സിബിഷനും ഈ മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ഉച്ചക്ക് ഒരു മണി മുതൽ പൊതുസമൂഹത്തിനു ഈ എക്സിബിഷൻ സ്റ്റാളുകൾ സന്ദർശിക്കാവുന്നതാണ്.

പ്രശക്ത സയൻസ് പ്രഭാഷകനും, എം ജി യൂണിവേസിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ വൈശാഖൻ തമ്പി മേളയുടെ മുഖ്യ അതിഥി ആയിരിക്കും. “സ്റ്റോറി ഓഫ് യൂണിവേഴ്‌സ്, എ ജേർണി ഇൻ ടു സ്പേസ് ” എന്ന വിഷയത്തിൽ സയൻസ് സെമിനാറും, കരിയർ ഗൈഡൻസ് ക്ലാസും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ ആറര മണിയോടെ രെജിസ്ട്രേഷൻ ആരംഭിച്ച് വൈകുന്നേരം ഏഴ് മണിയോടെ മത്സരം അവസാനിക്കുന്ന രീതിയിലാണ് ഗോസ്‌കോർ സയന്റിയ-2023 ക്രമീകരിച്ചിട്ടുള്ളത്. കുവൈറ്റിലെ തന്നെ ആദ്യമായാണ് മുഴുവൻ ഇന്ത്യൻ സ്‌കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരത്തിൽ ഒരു വലിയ സയൻസ് ഫെയർ സംഘടിപ്പിക്കുന്നത്. ഈ സയൻസ് ഫെയർ വലിയ വിജയമാക്കി തീർക്കുവാൻ കുവൈറ്റിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തോടും അഭ്യർത്ഥിക്കുന്നതായി കല കുവൈറ്റ് , ബാലവേദി ഭാരവാഹികൾ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ, കലാ കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ്‌ കെ കെ ശൈമേഷ്, ട്രഷറർ അജ്നാസ് , ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ്, സയന്റിയ-2023 ജനറൽകൺവീനർ ശങ്കർ റാം, കലകുവൈറ്റ് ആക്റ്റിങ്ങ് മീഡിയ സെക്രട്ടറി സണ്ണി ഷൈജേഷ് എന്നിവർ പങ്കെടുത്തു.

EDUCATION

പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ തലേദിവസം വാട്‌സാപ്പ് ചാനലില്‍

കെമിസ്ട്രി, ഇംഗ്ലീഷ് പരീക്ഷകളിലും ഇത് ആവര്‍ത്തിച്ചെന്ന് കുട്ടികളും അധ്യാപകരും പറയുന്നു.

Published

on

ഇന്നലെ  നടന്ന പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെ 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അതേപടിയും നേരിയ വ്യത്യാസം വരുത്തിയും ഓണ്‍ലൈന്‍ വാട്‌സാപ്പ് ചാനലില്‍. പ്രവചിക്കപ്പെടുന്ന ചോദ്യങ്ങള്‍ എന്ന പരിചയപ്പെടുത്തലോടെയാണ് ബുധനാഴ്ച പുലര്‍ച്ചെ ചാനല്‍ പുറത്തുവിട്ടത്.

ചോദ്യ പേപ്പറിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, 10, 12, 13, 14, 15 ചോദ്യങ്ങള്‍ അതേപടിയും ഏഴ്, 19 ചോദ്യങ്ങള്‍ നേരിയ വ്യത്യാസത്തോടെയും ചാനലില്‍ വന്നിരുന്നു. ബുധനാഴ്ച ചാനല്‍ കണ്ട വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് പരീക്ഷ കഠിനമായിരുന്നു.

കെമിസ്ട്രി, ഇംഗ്ലീഷ് പരീക്ഷകളിലും ഇത് ആവര്‍ത്തിച്ചെന്ന് കുട്ടികളും അധ്യാപകരും പറയുന്നു. ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരില്‍ ചിലരും ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നവരും തമ്മിലുള്ള അനധികൃത ഇടപെടല്‍മൂലം ചോദ്യങ്ങള്‍ ചോരുന്നത് പതിവാണെന്ന് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി ഉന്നയിക്കുന്നുണ്ട്.

Continue Reading

EDUCATION

ദേശീയതലത്തിൽ തുടർച്ചയായി മികച്ച റാങ്കുകൾ നേടി ‘ഇലാൻസ്​’ വിദ്യാർത്ഥികൾ

Published

on

അസോസിയേഷൻ ഓഫ്​ ചാർട്ടേഡ്​ സർട്ടി​ഫൈഡ്​ അക്കൗണ്ട്​സ്​ (എസിസിഎ) പരീക്ഷയിൽ ദേശീയതലത്തിൽ തുടർച്ചയായി മികച്ച റാങ്കുകൾ കരസ്ഥമാക്കി കോഴിക്കോട്ടെ പ്രമുഖ കോമേഴ്​സ്​ പരിശീലന കേന്ദ്രമായ ‘ഇലാൻസ്​’. ഇക്കഴിഞ്ഞ സെപ്തംബറിൽ നടന്ന എ.സി.സി.എ പരീക്ഷയിലാണ്​ ഇവിടെയുള്ള വിദ്യാർത്ഥികൾ ഒന്നും രണ്ടും ആൾ ഇന്ത്യാ റാങ്കുകൾ നേടിയിരിക്കുന്നത്​.

2024 മാർച്ചിലും 2023 ഡിസംബറിലും നടന്ന പരീക്ഷകളിലും ഇവിടത്തെ വിദ്യാർത്ഥികൾ 1000 പ്ലസ്​ പാസ്​ വിജയത്തിന്​ അർഹരായിരുന്നു. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ നടന്ന ACCA പരീക്ഷകളിൽ 34 വേൾഡ്​ റാങ്കുകളും 62 നാഷണൽ റാങ്കുകളും നേടിയ ‘ഇലാൻസ്​’ നേരത്തെതന്നെ ഒമ്പത്​ വിഷയങ്ങളിൽ അഞ്ചിലും​ അഖിലേന്ത്യാതലത്തിൽ റാങ്കുകൾ കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞതവണ ഫിനാൻഷ്യൽ മാനേജ്​മെന്‍റിൽ 200-പ്ലസ്​, ടാക്സേഷൻ, ഫിനൻഷ്യൽ റിപ്പോർട്ടിംഗ്​, അഡ്​വാൻസ്​ഡ്​ ഫിനാൻഷ്യൽ മാനേജ്​മെന്‍റ്​ എന്നി വിഷയങ്ങളിൽ 100-പ്ലസ്​ വിജയം നേടിയ ഇലാൻസ്​ 2023ൽ അഖിലേന്ത്യതലത്തിൽ ഒമ്പത്​ വിഷയങ്ങളിൽ അഞ്ചെണ്ണത്തിലും ഒന്നാംറാങ്കുകൾ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ള പഠനകേന്ദ്രങ്ങൾക്ക്​ ACCA നൽകിവരുന്നതും, ഇന്ത്യയിൽ അപൂർവ്വം ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക്​ മാത്രം ലഭിച്ചതുമായ ‘പ്ലാറ്റിനം അപ്രൂവൽ’ കരസ്ഥമാക്കിയ ഈ സ്ഥാപനത്തിന്​ നിലവിൽ കോഴിക്കോട്​, കൊച്ചി, മുംബൈ, ന്യൂഡൽഹി, യു.എ.ഇ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്.

കൊമേഴ്​സ്​ പരിശീലന രംഗത്ത്​ ഏറ്റവും പുതിയ സാ​ങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെകൂടി സ​ഹായത്തോടെ നടപ്പാക്കിയ പുത്തൻ ആശയങ്ങളായ പദ്ധതികളൊടൊപ്പം ഒന്നര പതിറ്റാണ്ട്​ കാലത്തെ അധ്യാപന പരിചയമുള്ളവരും ACCA വേൾഡ്​ റാങ്ക് ഹോൾഡർമാരുമാരായ ഫാക്കൽട്ടികളും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനവും ചേർന്ന്​ ലഭ്യമാക്കിയതാണ്​ ഈ നേട്ടങ്ങളെന്ന്​ ‘ഇലാൻസ്​’ സി ഇ ഒ പി വി ജിഷ്ണു പറഞ്ഞു.

റാങ്ക്​ ജേതാക്കളായ ഫാത്തിമത്ത്​ സൈഫയെയും ആഡ്രൂസ്​ ജോണിയെയും അഭിനന്ദിക്കുന്നതിനായി കോഴിക്കോട്​ കാമ്പസിൽ നടന്ന ചടങ്ങിൽ ‘ഇലാൻസ്​’ ഓപ്പറേഷണൽ മേധാവി കെ എസ്​ മിഥുൻ അധ്യക്ഷതവഹിച്ചു. ഫാക്കൽട്ടികളായ അക്ഷയ്​ ലാൽ, അരുൺ കുമാർ, അലൻ ബിജു എന്നിവർ അനുമോദന പ്രസംഗം നടത്തി. റാങ്ക്​ ജേതാക്കൾക്ക്​ പുറമെ രക്ഷകർത്താകളും സംസാരിച്ചു. അശ്വൻ വി സംഗീത്​ സ്വാഗതവും രാഹുൽ എൻ കെ നന്ദിയും പറഞ്ഞു.

Continue Reading

EDUCATION

മലയാള സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി റാങ്ക് ലിസ്റ്റില്‍ അട്ടിമറി

മുസ്‌ലിം സംവരണ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷണ്‍ നല്‍കി.

Published

on

തിരൂര്‍ തുഞ്ചത്ത് എഴുത്തച്ചന്‍ മലയാള സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതായി പരാതി. മുസ്‌ലിം സംവരണ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷണ്‍ നല്‍കി. സര്‍വ്വകലാശാല സാഹിത്യരചനാ പിച്ച്ഡി വിഭാഗത്തിലാണ് അട്ടിമറി നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പി.എസ്.സി റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരം 16ാം സീറ്റിലെ മുസ്‌ലിം സംവരണമാണ് അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നത്.

ഈ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷന്‍ നല്‍കിയതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഏഴുപേര്‍ പങ്കെടുത്ത അഭിമുഖത്തില്‍ നേരത്തേ പ്രവേശനം നല്‍കാന്‍ തീരുമാനിച്ച നാല് പേര്‍ക്ക് മാര്‍ക്ക് നല്‍കുകയും ബാക്കി മൂന്ന് പേര്‍ക്ക് മാര്‍ക്കുകളൊന്നും നല്‍കാതെ മാര്‍ക്ക് ലിസ്റ്റില്‍ യോഗ്യതയില്ലെന്ന് കാണിക്കുകയാണ് ചെയ്തതെന്നാണ് പരാതി. മലയാള സര്‍വകലാശാലയില്‍ ഇത് തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.

Continue Reading

Trending