Connect with us

EDUCATION

സംസ്ഥാനത്തെ സ്കൂളുകൾ മറ്റന്നാൾ തുറക്കും

Published

on

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തോടെ മറ്റന്നാൾ തുറക്കും. സംസ്ഥാന–ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ, സ്കൂള്‍ ക്യാമ്പസ്‌ ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

EDUCATION

യു.ജി.സി 2024 ജൂണില്‍ നടത്തിയ നെറ്റ്‌ ഫലം പ്രസിദ്ധീകരിച്ചു

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്.

Published

on

 യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) 2024 ജൂണില്‍ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (NET) ഫലം പ്രസിദ്ധീകരിച്ചു. 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കായി യോഗ്യത നേടി. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാം.

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്. 11,21,225 പേരാണ് രാജ്യവ്യാപകമായ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 6,84,224 പേര്‍ പരീക്ഷ അഭിമുഖീകരിച്ചു.

Continue Reading

EDUCATION

കുട്ടികള്‍ക്കുള്ള സഹായം പരസ്യമായി വേണ്ട; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ഇക്കാര്യത്തില്‍ നേരത്തെ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു

Published

on

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നത് പരസ്യമാക്കരുതെന്നു നിര്‍ദേശം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.

കുട്ടികളുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതിന്‍റെ പേരില്‍ കുട്ടികളെ രണ്ടാംകിട പൗരന്മാരാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. വേണ്ട ഇടപെടല്‍ നടത്താൻ ഡിഇഒമാരെയും ഹെഡ്‍മാസ്റ്റർമാരെയും ചുമതലപ്പെടുത്തി.

ഇക്കാര്യത്തില്‍ നേരത്തെ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. സഹായം പരസ്യമായി സ്വീകരിച്ചതിന്‍റെ പേരില്‍ ഒരു കുട്ടിയും മാനസികമായ പ്രയാസം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു നിര്‍ദേശം. ഇത്തരത്തിലുള്ള കുട്ടികളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതു ശ്രദ്ധയില്‍പെട്ടിരുന്നതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading

EDUCATION

സ്കൂൾ സമയത്ത് മീറ്റിങ് വേണ്ട; ഉത്തരവിറക്കി സർക്കാർ

സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല

Published

on

തിരുവനന്തപുരം: സ്കൂളിലെ പ്രവർത്തിസമയങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ മീറ്റിങ്ങുകൾ പാടില്ലെന്ന് സർക്കാർ ഉത്തരവ്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയങ്ങളിൽ പിടിഎ, സ്റ്റാഫ്, എസ്എംസി മീറ്റിങ്ങുകൾ നടത്താൻ പാടില്ലെന്നാണ് ഉത്തരവ്. സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല.

പകരം ഇവ പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം. ഇനി ഏതെങ്കിലും രീതിയിൽ അടിയന്തരമായി മീറ്റിങ്ങുകൾ നടത്തേണ്ടി വന്നാൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിർബന്ധമാണെന്നും ഉത്തരിവിലുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മീറ്റിങ്ങുകൾ മൂലം പഠനസമയം നഷ്ടപ്പെടുന്നു എന്ന പരാതിയെ തുടർന്നാണ് സർക്കാറിന്റെ തീരുമാനം.

Continue Reading

Trending