Connect with us

india

ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു

ഐക്യവും സമാധാനവും  നിലനില്‍ക്കാന്‍ വേണ്ടി മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതായാണ് മുഖ്യമന്ത്രി അറിയിച്ചത്.

Published

on

വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന്
കര്‍ണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. സാമൂഹ്യ മാധ്യമം വഴി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയാണ് സംഭവം അറിയിച്ചത്. ഐക്യവും സമാധാനവും  നിലനില്‍ക്കാന്‍ വേണ്ടി മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതായാണ് മുഖ്യമന്ത്രി അറിയിച്ചത്.

അതേസമയം, വിവാദത്തിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമിന്റെ ഭാഗമല്ലാത്ത മറ്റെല്ലാ  വസ്ത്രധാരണവും വിലക്കിക്കൊണ്ട് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ആയതിനാല്‍ കര്‍ണാടക വിദ്യാഭ്യാസനയപ്രകാരമുള്ള യൂണിഫോം ധരിക്കുന്നവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജുകളില്‍ ഉള്‍പ്പെടെ പ്രവേശനം അനുവദിക്കൂകയുള്ളു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബാബ സിദ്ദിഖി വധം: 25ാം പ്രതിയെ അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

Published

on

എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് 25ാം പ്രതിയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 25 ആയി. മറ്റൊരു പ്രതി ആകാശ്ദീപ് കരാജ്‌സിങ് ഗില്‍ പഞ്ചാബ്-പാകിസ്താന്‍ അതിര്‍ത്തിയിലെ പച്ച ചിസ്തി ഗ്രാമത്തിന് സമീപം ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഇരുവരെയും കില്ല കോടതിയില്‍ ഹാജരാക്കിയശേഷം നവംബര്‍ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗുജറാത്തില്‍ ഓട്ടോ ഓടിക്കുന്ന സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറ അറസ്റ്റിലായ പ്രതികളായ ഗുര്‍മെയില്‍ സിംഗ്, രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ നിഷാദ് എന്നിവരുടെ സഹോദരന് സാമ്പത്തിക സഹായം നല്‍കിയതായും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

 

Continue Reading

india

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

എട്ടു പൈസയുടെ നേട്ടത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്.

Published

on

സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇറങ്ങിയ രൂപ തിരിച്ചുകയറി. എട്ടു പൈസയുടെ നേട്ടത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്ന നിലവാരത്തില്‍ എത്തിയതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായതെന്ന് വ്യാപാരികളുടെ നിഗമനം.

ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുകയും ഡോളര്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുന്നതിനിടെയാണ് രൂപയുടെ കയറ്റം. ഇന്ന് 84.42 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 84.38 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയരുകയായിരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 71.40 ഡോളര്‍ എന്ന നിലയിലാണ്.

വ്യാഴാഴ്ച ഏഴു പൈസയുടെ നഷ്ടത്തോടെ 84.46 എന്ന തലത്തിലേക്ക് താഴ്ന്നതോടെയാണ് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയിരുന്നു.

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

 

 

Continue Reading

india

വിവാദങ്ങള്‍ക്കിടെ ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ പുറത്തിറങ്ങി

നാനും റൗഡി താ എന്ന സിനിമയുടെ നിര്‍മാതാവും നടനുമായ ധനുഷ് ചിത്രത്തിലെ ഭാഗങ്ങള്‍ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Published

on

വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയായ ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ പുറത്തിറങ്ങി. നാനും റൗഡി താ എന്ന സിനിമയുടെ നിര്‍മാതാവും നടനുമായ ധനുഷ് ചിത്രത്തിലെ ഭാഗങ്ങള്‍ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താന്‍’ സിനിമയിലെ ഭാഗങ്ങള്‍ ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്നതില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം പുറത്ത് വന്നത്. പിന്നാലെ അതിരൂക്ഷമായ വിമര്‍ശനം നയന്‍താര ധനുഷിനെതിരെ നടത്തിയിരുന്നു. ധനുഷ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള ശ്രുതി ഹാസന്‍, പാര്‍വതി തിരുവോത്ത് ,അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന്‍ അടക്കം താരങ്ങള്‍ നയന്‍ തരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending