Connect with us

kerala

മലപ്പുറത്ത് സ്കൂൾ വാൻ മറിഞ്ഞ് അപകടം; കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേർക്ക് പരിക്ക്

ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം

Published

on

മലപ്പുറം: ഒഴുകൂർ കുന്നക്കാട്, സ്‌കൂൾ വാൻ റോഡിന്റെ വശത്തുള്ള താഴ്ചയിലേക്ക് മറിഞ്ഞു. എല്ലാവരും സുരക്ഷിതർ. നിസ്സാര പരുക്കുകളോടെ ഡ്രൈവറെയും അധ്യാപികയെയും 11 കുട്ടികളെയും കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം. മുസ്ല്യാരങ്ങാടി കുമ്പളപ്പറമ്പ് എ.ബി.സി സ്‌കൂളിന്റെ വാൻ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളുമായി സ്കൂളിലേക്കു പോകുമ്പോൾ ആണ് അപകടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടകര കുഴല്‍പ്പണക്കേസ്; കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണ്: വിഡി സതീശന്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Published

on

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. നേരത്ത പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യങ്ങളും ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ധര്‍മ്മരാജന്‍ ഈ പണം എവിടെ നിന്ന് കൊണ്ടുവന്നെന്നും കുഴല്‍പ്പണ ഇടപാടില്‍ ആദ്യം അന്വേഷിക്കുന്നത് എവിടെ നിന്നാണ് പണം വന്നതെന്നും എവിടേക്കാണ് കൊണ്ട് പോയതെന്നുമാണെന്നും സതീശന്‍ പ്രതികരിച്ചു. ധര്‍മ്മരാജന്റെ ഫോണ്‍കോള്‍ പരിശോധിച്ചതിന്റെ കാര്യങ്ങളും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ ഇപ്പോള്‍ അതൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കവര്‍ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അതില്‍ സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥരും പറഞ്ഞു. അന്വേഷണത്തില്‍ പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

 

Continue Reading

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

kerala

പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമ

കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന്‍ ഷോണ്‍ സണ്ണിയും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്.

Published

on

പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്‌സൈസ് കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന്‍ ഷോണ്‍ സണ്ണിയും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. കൂടാതെ അശ്വതിയുടെ സുഹൃത്തുക്കളും
പൊലീസ് പിടിയിലായിരുന്നു.

ലഹരിക്കടത്തിലെ പ്രധാനകണ്ണികളാണ് അശ്വതിയും, സുഹൃത്ത് മൃദുലുമെന്ന് എക്‌സൈസ് പറയുന്നു. എക്‌സൈസിന്റെ പിടയിലായ അശ്വതി കൊച്ചിയിലെ സ്പാ മസ്സാജ് പാര്‍ലറിലെ ജീവനക്കാരിയാണ്.

എന്നാല്‍ ലഹരിക്കടത്തില്‍ പിടിയിലാവാതിരിക്കാന്‍ അശ്വതി മകനെയും കൂടെ കൂട്ടുകയായിരുന്നെന്ന് എക്‌സൈസ് പറയുന്നു. പിന്നാലെ മകനും ലഹരിക്കടിമയാവുകയായിരുന്നു.

മൃദുലും അശ്വതിയും ബെംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങിച്ച് പാക്കറ്റുകളാക്കിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്‍പന നടത്തിയിരുന്നതായി എക്‌സൈസ് വെളിപ്പെടുത്തി.

 

Continue Reading

Trending