Connect with us

kerala

സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പൂട്ടുവീണു;നിയമനം കാത്ത് 3000ലേറെ ലൈബ്രറേറിയന്മാര്‍

ആവശ്യമുന്നയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ബ്ലോക്ക് ചെയ്യുന്നു,
വിഷയത്തില്‍ ഇടപെടുമെന്ന് എം.എല്‍.എമാരായ ടി.വി ഇബ്രാഹിമും നജീബ് കാന്തപുരവും

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം;നീണ്ട ഇടവേളക്ക് ശേഷം സംസ്ഥനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാകുമ്പോഴും വിദ്യാലയങ്ങളില്‍ ലൈബ്രറേറിയന്‍ തസ്തികയില്‍ നിയമനം നടത്താതെ സര്‍ക്കാരിന്റെ ഒളിച്ചുകളി. അടഞ്ഞുകിടക്കുന്ന ലൈബ്രറികളാണ് അധികവും. ചിലയിടങ്ങളില്‍ ഏതെങ്കിലും ഒരധ്യാപകന് ലൈബ്രററിയുടെ ചുമതല നല്‍കി പേരിനു മാത്രം പ്രവര്‍ത്തിപ്പിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 3000ലേറെ ഉദ്യോഗാര്‍ത്ഥികളാണ് ലൈബ്രറേറിയന്‍ കോഴ്‌സ് പഠിച്ചിറങ്ങി ജോലി കാത്തിരിക്കുന്നത്. കേരള, കാലിക്കറ്റ് ഉള്‍പെടെ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികള്‍ ലൈബ്രറി സയന്‍സ് കോഴ്‌സ് നടത്തുകയും കൃത്യമായി പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ലൈബ്രറി കൗണ്‍സിലും ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നുണ്ട്. എന്നാല്‍ സ്‌കൂളുകളില്‍ ഇവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.

കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കുളുകളില്‍ കലാ അധ്യാപകര്‍, കായിക അധ്യാപകര്‍, ചിത്രരചന അധ്യാപകര്‍, തുന്നല്‍ അധ്യാപകര്‍ തുടങ്ങിയ സ്‌പെഷ്യല്‍ ടീച്ചേഴ്‌സിനെ നിയമിക്കുമ്പോഴാണ് കുട്ടികളുടെ പഠനകാര്യത്തിനും സ്വഭാവ രൂപീകരണത്തിനും അത്യന്താപേക്ഷിതമായ ലൈബ്രറിയുടെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത്.വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ ഈ വിഷയം ഉന്നയിച്ച ഉദ്യോഗാര്‍ത്ഥികളെ കമന്റ് ഡിലീറ്റ് ആക്കി. ബ്ലോക്ക് ചെയ്തു. നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ലൈബ്രറേറിയന്‍ തസ്തികയിലേക്കു മാത്രം നിയമനം നടത്തില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍.

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ എത്ര സ്‌കൂളുകളില്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറികളുണ്ട്? ലൈബ്രറികളുടെ പ്രവര്‍ത്തനത്തിന് ലൈബ്രേറിയന്‍ എന്ന തസ്തികയില്‍ ജീവനക്കാരുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല.

കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഭൂരിപക്ഷത്തിലും കാര്യക്ഷമമായി തുറന്നു പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ഇല്ല എന്നതാണ് വാസ്തവം. കുട്ടികള്‍ക്ക് പഠിച്ച് വളരുന്ന പ്രായത്തില്‍ സ്‌കൂളുകളിലെ ലൈബ്രറിയുടെ സേവനം കാര്യക്ഷമല്ല. സ്‌കൂളിലെ ഒരു അധ്യാപകന് ലൈബ്രറിയുടെ ചുമതല നല്‍കി എന്നതൊഴിച്ചാല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം കുട്ടികളിലേക്ക് എത്തുന്നില്ല. എല്‍.പി., യു.പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വായനയെ പ്രോല്‍സാഹിപ്പിക്കാന്‍ ലൈബ്രറികളും ലൈബ്രേറിയനും ആവശ്യമാണ്. ഹയര്‍ സെക്കന്ററി പഠനത്തിന് ശേഷം ഉപരിപഠന മേഖലകളിലെല്ലാം ആധുനിക സംവിധാനങ്ങളുള്ള ലൈബ്രറികളും ലൈബ്രറി ജീവനക്കാരുമുണ്ട്. എന്നാല്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ മാത്രമാണ് ലൈബ്രേറിയന്‍ നിയമനം സര്‍ക്കാരുകള്‍ നടത്താത്തത്.

നിയമസഭയില്‍ ഈ വിഷയത്തില്‍ ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം എന്നീ എം.എല്‍.എമാര്‍ നല്‍കിയ ചോദ്യത്തിനും വിദ്യാഭ്യാസമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. വിദ്യാര്‍ത്ഥികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കാന്‍ ലൈബ്രറികള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. കേരളത്തില്‍ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തിന് ലക്ഷങ്ങള്‍ ചില വഴിക്കുന്ന സര്‍ക്കാര്‍ , സ്‌കൂള്‍ കുട്ടികളുടെ വായനാ ശീലം വളര്‍ത്താന്‍ സ്‌കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പറയുന്നില്ല. വായന ഇല്ലാത്ത തലമുറയെ വാര്‍ത്തെടുക്കുന്ന നടപടിയുമായി സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും മുന്നോട്ടുപോകുന്നത്. കുട്ടികളുടെ ആരോഗ്യകരമായ ഉന്നതിയാണ് സക്കാര്‍ ലക്ഷ്യമെങ്കില്‍ ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും സ്‌കൂളുകളില്‍ അനിവാര്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാചക വാതക ടാങ്കര്‍ മറിഞ്ഞ് അപകടം; പരിഭ്രാന്തരായി നാട്ടുകാര്‍

മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്ന 18 ടണ്‍ വാതകമടങ്ങിയ ടാങ്കറാണ് മറിഞ്ഞത്

Published

on

കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ടാങ്കര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. നിലവില്‍ ടാങ്കറിന് ചോര്‍ച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.

മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്ന 18 ടണ്‍ വാതകമടങ്ങിയ ടാങ്കറാണ് മറിഞ്ഞത്. ദേശീയപാതയില്‍ നിന്നും വാഹനം തെന്നിമാറിയതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ പറയുന്നു. ക്യാബിനില്‍ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേര്‍പെട്ട നിലയിലാണ്.

കായംകുളത്തുനിന്നും അഗ്‌നിരക്ഷാ സേനായുടെ രണ്ട് യൂനിറ്റും സിവില്‍ ഡിഫന്‍സും സ്ഥലത്ത് എത്തിയിട്ടുണ്ട്. പാരിപ്പള്ളി ഐ.ഒ.സിയില്‍ വിദഗ്ധര്‍ എത്തി പരിശോധിച്ച ശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

Continue Reading

kerala

വി.ഡി.സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്; അപമാനത്തിന് മാപ്പ്: പി.വി അന്‍വര്‍

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി.

Published

on

പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പറഞ്ഞതുകൊണ്ടെന്ന് പി.വി അന്‍വര്‍. വി.ഡി.സതീശന് ഉണ്ടായ അപമാനത്തിന് മാപ്പ് അപേക്ഷിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

മമത ബാനര്‍ജിയോട് വീഡിയേ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നതായും വന്യജീവി ആക്രമണവുമായി ബന്ധപെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കാമെന്ന് മമ്മത ബനാര്‍ജി അറിയിച്ചതായും അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് മമത ഉറപ്പ് നല്‍കിയതായും പി വി അന്‍വര്‍ പറഞ്ഞു.

Continue Reading

kerala

ചാനല്‍ ചര്‍ച്ചകയിലെ ഹണി റോസിനെതിരായ മോശം പരാമര്‍ശം; രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു.

Published

on

കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള രാഹുല്‍ ഈശ്വറിന്റെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഹണി റോസിനെതിരെ മോഷം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലെത്തിയപ്പോഴേയിരുന്നു ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേള്‍ക്കും.

 

Continue Reading

Trending