Connect with us

kerala

ഉത്തരവുകൾ കാറ്റിൽ പറത്തി സ്കൂൾ പഠനയാത്രകൾ; രാത്രിയാത്ര പാടില്ലെന്നതടക്കമുള്ള ചട്ടങ്ങൾ മിക്കപ്പോഴും പാലിക്കുന്നില്ല

ജ​ല​യാ​ത്ര​ക​ൾ, വ​ന​യാ​ത്ര​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തു​മ്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം

Published

on

സ്കൂ​ളു​ക​ളി​ൽ ഇ​ത് പ​ഠ​ന​യാ​ത്ര​ക്കാ​ല​മാ​ണ്. പേ​രി​ൽ പ​ഠ​ന​യാ​ത്ര​യാ​ണെ​ങ്കി​ലും മി​ക്ക സ്കൂ​ളു​ക​ളി​ലും ഉ​ത്ത​ര​വു​ക​ൾ കാ​റ്റി​ൽ പ​റ​ത്തി മൂ​ന്നും നാ​ലും ദി​വ​സം നീ​ളു​ന്ന വി​നോ​ദ​യാ​ത്ര​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. രാ​ത്രി​യാ​ത്ര പാ​ടി​ല്ലെ​ന്ന് ക​ർ​ശ​ന നി​യ​മ​മു​ണ്ടെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല.

പ​ഠ​ന​യാ​ത്ര​ക്കാ​യി അ​ക​ലെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്. എ​ല്ലാ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്നും കു​ട്ടി​ക​ളി​ൽ​നി​ന്ന് അ​മി​ത തു​ക ഈ​ടാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വു​ണ്ട്. എ​ന്നാ​ൽ, 4,000 മു​ത​ൽ 7,000 വ​രെ വാ​ങ്ങി ഡ​ൽ​ഹി​യി​ലേ​ക്കും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും മൂ​ന്നും നാ​ലും ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന യാ​ത്ര​ക​ൾ ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ട്.

അ​ക്കാ​ദ​മി​ക് വ​ർ​ഷം ഇ​ട​വി​ട്ടോ തു​ട​ർ​ച്ച​യാ​യോ പ​ര​മാ​വ​ധി മൂ​ന്നു​ദി​വ​സം മാ​ത്ര​മേ പ​ഠ​ന​യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്നാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ഉ​ത്ത​ര​വ്. തു​ട​ർ​ച്ച​യാ​യ ദി​ന​ങ്ങ​ൾ യാ​ത്ര​ക്ക് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ൾ​കൂ​ടി ചേ​ർ​ത്ത് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വു​ണ്ട്. പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ പ​ര​മാ​വ​ധി ര​ണ്ടു മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്ന് സാ​രം.

ഉ​ത്ത​ര​വ് വി​ദ്യാ​ർ​ഥി​ക്കാ​ണോ സ്കൂ​ളി​നാ​ണോ ബാ​ധ​ക​മെ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത​യു​ണ്ട്. കൂ​ടു​ത​ൽ ഡി​വി​ഷ​നു​ക​ളു​ള്ള സ്കൂ​ളു​ക​ളി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ഠ​ന​യാ​ത്ര​ക്ക് കൊ​ണ്ടു​പോ​കാ​ൻ ആ​ഴ്ച​ക​ൾ വേ​ണ്ടി​വ​രും. ഒ​രു മാ​സ​മെ​ങ്കി​ലും നീ​ളു​ന്ന ടൂ​ർ മ​ഹോ​ത്സ​വ​മാ​ണ് ഇ​ത്ത​രം സ്കൂ​ളു​ക​ളി​ൽ. പെ​ൺ​കു​ട്ടി​ക​ൾ​ക്ക​ട​ക്കം സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട​തി​നാ​ൽ കൂ​ടു​ത​ൽ അ​ധ്യാ​പി​ക​മാ​ർ യാ​ത്ര​യെ അ​നു​ഗ​മി​ക്കേ​ണ്ടി​വ​രും. ഫ​ല​ത്തി​ൽ ഇ​ത്ര​യും ദി​വ​സം പ​ഠ​നം മു​ട​ങ്ങും. മ​റ്റു ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ​യും ബാ​ധി​ക്കും.

രാ​ത്രി​യാ​ത്ര പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ഭൂ​രി​ഭാ​ഗം യാ​ത്ര​ക​ളി​ലും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല. രാ​ത്രി​യാ​ത്ര ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ താ​മ​സ​ത്തി​നും മ​റ്റു​മാ​യി അ​ധി​ക​തു​ക​യും കൂ​ടു​ത​ൽ യാ​ത്രാ​ദി​ന​ങ്ങ​ളും വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് മി​ക്ക സ്കൂ​ളു​ക​ളും രാ​ത്രി​യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. ജ​ല​യാ​ത്ര​ക​ൾ, വ​ന​യാ​ത്ര​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തു​മ്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. ഇ​തും മു​ഴു​വ​നാ​യും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല. അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ശ​ബ്ദ, വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ യാ​ത്ര​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. എ​ന്നാ​ൽ, അ​രോ​ച​ക​മാ​യ ശ​ബ്ദ​വും ക​ണ്ണ​ടി​ച്ചു​പോ​കു​ന്ന ലൈ​റ്റു​ക​ളു​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മി​ക്ക യാ​ത്ര​ക​ളും. ആ​ഡം​ബ​ര ലൈ​റ്റു​ക​ളും ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​ത്ത ബ​സു​ക​ൾ യാ​ത്ര​ക്കാ​യി തി​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളും ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ വാ​ദം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു

Published

on

കോഴിക്കോട്: സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്.

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്

Published

on

: എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്.

എം.സി റോഡിലെ കുരമ്പാല ചിത്രോദയം വായനശാലക്ക് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം. അടൂരില്‍ നിന്ന് വെണ്മണിയിലേക്ക് വരികയായിരുന്ന ബൈക്ക് പന്തളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അര്‍ജുന്‍ വിജയന്‍ മരിച്ചിരുന്നു.

അപകടസമയം കൊട്ടാരക്കരയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Continue Reading

Trending