Connect with us

kerala

സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തും

സ്‌കൂള്‍ ബസുകളില്‍ തീ അണക്കാനുള്ള ഉപകരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും

Published

on

സംസ്ഥാനത്തെ സ്‌കൂള്‍ ബസുകള്‍ പിരശോധിക്കാനുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നാളെ മുതല്‍ മൂന്ന് ദിവസമാകും പരിശോധന. അടുത്ത ദിവസങ്ങളിലായി കേരളത്തില്‍ പല ജില്ലകളിലായി വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് കൂടുതലായി കാണുന്നതുകൊണ്ട്, സ്‌കൂള്‍ ബസുകളില്‍ തീ അണക്കാനുള്ള ഉപകരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. പരിശോധന റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന് കൈമാറും.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കും. അതേ സമയം സ്‌കൂള്‍ ബസുകള്‍ കൃത്യമായി ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ്, മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ജനുവരിയില്‍ പുറത്തിറക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു

Published

on

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിൽ ഒളികാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെ ഗാന്ധിനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.

Continue Reading

kerala

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്

Published

on

ആഴപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. തൃക്കണ്ണൻ എന്ന ഐഡിയിൽ വരുന്ന ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് തൃക്കണ്ണൻ എന്ന ഹാഫിസ്.

Continue Reading

kerala

സൗമ്യനും ശക്തനുമായ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍: ഡോ.എം.കെ മുനീര്‍

Published

on

സൗമ്യനും ശക്തനുമായ നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരലി ശിഹാബ് തങ്ങളുടെ ധീരമായ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. രാഷ്ട്രീയമായും ആത്മീയമായും സമുദായത്തിന് അദ്ദേഹം ശക്തമായ നേതൃത്വം നൽകി. സൗമ്യമെങ്കിലും ശക്തമായിരുന്നു ഹൈദരലി തങ്ങളുടെ നിലപാടുകൾ. ഒരു തീരുമാനമെടുത്താൽ ആന വന്ന് കുത്തിയാലും അത് മാറ്റാത്ത കണിശക്കാരനായിരുന്നു അദ്ദേഹം.

അതേ പാരമ്പര്യമാണ് സാദിഖലി തങ്ങളുടേതും. മരണം വരെ വളരെ സജീവമായാണ് അദ്ദേഹം പൊതുരംഗത്ത് നിലകൊണ്ടത്. വിശ്രമം എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പാതിരാക്ക് കയറിവന്നാലും കോലായിൽ ഇരിക്കുന്ന മുഴുവൻ ആളുകളെയും കണ്ട ശേഷമേ വിശ്രമിക്കാറുള്ളൂ. അത്രയും ക്ഷമ പാണക്കാട് കുടുംബത്തിനല്ലാതെ മറ്റാർക്കുമില്ലെന്നും ഡോ. എം.കെ മുനീർ അനുസ്മരിച്ചു.

Continue Reading

Trending