Video Stories
പത്താം ക്ലാസുകാർക്ക് രാജ്യത്തെ ഏറ്റവും വലിയ സ്കോളർഷിപ്പ് തുക ലഭിക്കുന്ന റാസി ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഇപ്പോൾ പത്താംതരം പഠിച്ചു കൊണ്ടിരിക്കുന്ന മിടുക്കരായ മുസ്ലിം വിദ്യാർത്ഥികൾക്ക് ദേശീയ , അന്തർദേശീയ തലത്തിൽ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ട സർവ്വകലാശാലകളിൽ ഉന്നത പഠനം നടത്താനുള്ള പരിശീലനം നേടുന്നതിന് വേണ്ടി RHCFI അരലക്ഷം രൂപ സ്കോളർഷിപ്പ് നൽകുന്നു. അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനുള്ള സെലക്ഷൻ പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം.
റാസി ഹ്യൂമൺ കെയർ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി 2018 ഡിസംബർ 10-നു മുമ്പായി അപേക്ഷിക്കാം.
2018 ഡിസംബർ 23 ഞായറാഴ്‌ച നടക്കുന്ന റാസി ഫെല്ലോഷിപ് ആപ്റ്റിട്യൂട് ടെസ്റ്റിന് എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലീഷിൽ മാത്രമായിരിക്കും.
യോഗ്യത നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് അഭിമുഖം നടത്തി അർഹരായ മികച്ച 50 പേർക്ക് ഫെല്ലോഷിപ്പ് നൽകും.
+1, +2 പഠനകാലത്ത് എല്ലാ മാസവും 2000 രൂപ വീതം ഓരോ വർഷവും 25000 രൂപ. രണ്ട് വർഷം കൂടി ആകെ അമ്പതിനായിരം രൂപ സ്കോളർഷിപ്പായി ലഭിക്കും. 2019-21 അധ്യയന വർഷം സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ +1,+2 പഠിക്കുന്ന വിദ്യാർത്ഥിയാരിക്കണമെന്നത് നിബന്ധനയാണ്. സെലക്ഷൻ പരീക്ഷയിൽ (റാസി ഫെല്ലോഷിപ്പ് ആപ്റ്റിട്യൂട് ടെസ്റ്റ് ) 80% നു മുകളിൽ സ്കോർ ചെയ്യുന്നവർക്കായിരിക്കും അര ലക്ഷം രൂപ ഫെലോഷിപ്പ് ലഭിക്കുന്നത്.
കൂടാതെ 90% മുകളിൽ സ്കോർ ചെയ്തവരിൽ നിന്നും ഏറ്റവും മികച്ച ആദ്യ 10 പേരെ 2019 ജൂണിൽ ലോകപ്രശസ്ത ബഹിരാകാശ ഗവേഷണ കേന്ദ്രമായ അമേരിക്കയിലെ NASA സന്ദർശിക്കാനും NASA-യുടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വർക്ഷോപ്പിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ശാസ്ത്രകുതുകികളായ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അമൂല്യമായ ഈ അവസരത്തിന്റെ മുഴുവൻ സാമ്പത്തിക ചിലവും ഫൗണ്ടേഷൻ വഹിക്കും. NASA Workshop – ന് യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ സ്കൂളുകൾക്ക് Special Excellence അവാർഡും ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്നു.
സെലക്ഷൻ പരീക്ഷയിൽ 60% നു മുകളിൽ സ്കോർ ചെയ്യുന്ന ഓരോ ജില്ലയിലേയും ആദ്യത്തെ 200 പേർക്ക് അതത് ജില്ലയിൽ നടക്കുന്ന ഏകദിന സെമിനാറിൽ പങ്കെടുക്കാം. ലോകത്തെ മികച്ച സർവകലാശാലകൾ നൽകുന്ന പ്രധാന സ്കോളർഷിപ്പുകളെ കുറിച്ചും ഉന്നത പഠനാവസരങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഈ സെമിനാറിന് വിദഗ്ധർ നേതൃത്വം നൽകും.
ജില്ലാതല സെമിനാറിൽ നിന്ന് തെരെഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 200 പേർക്ക് (സംസ്ഥാനത്ത് നിന്ന് ആകെ 200 ) രണ്ട് ദിവസത്തെ റെസിഡൻഷ്യൽ നാഷണൽ വർക്ക്ഷോപ്പിൽ പങ്കെടുക്കാം. ശാസ്ത്രജ്ഞരുമായും മറ്റു വിവിധ മേഖലകളിലെ വിദഗ്ധരുമായും വിദ്യാർത്ഥികൾക്ക് സംവദിക്കാൻ അവസരമൊരുക്കും.
ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിച്ചു കൊണ്ടിരിക്കുന്ന മലയാളികളായ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി പരീക്ഷ എഴുതാനും സൗകര്യമൊരുക്കും.
ഫെലോഷിപ്പും സെലക്ഷൻ ടെസ്റ്റിനുള്ള അപേക്ഷയും സംബന്ധിച്ച വിശദ വിവരങ്ങൾ RHCFI യുടെ വെബ്സൈറ്റിൽ (http://rhcfi.org/fellowship.html) ലഭ്യമാണ്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News19 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്