Connect with us

kerala

പൊലീസിനെ കണ്ട് ഭയന്നോടി; യുവാവ് കിണറ്റില്‍ വീണ് ദാരുണാന്ത്യം

Published

on

കാസര്‍കോട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ്് ദാരുണാന്ത്യം. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

എണ്ണപ്പാറയില്‍ ഒരു ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം നടക്കുന്നുണ്ടായിരുന്നു. ഇതിന് സമീപം കുലുക്കിക്കുത്ത് നടന്നുക്കൊണ്ടിരിക്കെ, പൊലീസ് ജീപ്പ് വരുന്നതു കണ്ട് കൂടി നിന്നവര്‍ ഭയന്ന് ചിതറിയോടുകയായിരുന്നു.

കളിസ്ഥലത്തോട് ചേര്‍ന്നുള്ള കുമാരന്‍ എന്നയാളുടെ പറമ്പിലെ പൊട്ടകിണറ്റിലാണ് വിഷ്ണു വീണത്. 20 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല. ശബ്ദം കേട്ടാണ് നാട്ടുകാര്‍ കിണറ്റില്‍ തിരച്ചില്‍ നടത്തിയത്.

തലയിടിച്ച് വീണ വിഷ്ണുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കിണറ്റില്‍ നിന്നും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala

ഉമാതോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവം; ജിസിഡിഎയെ സംരക്ഷിച്ച് പൊലീസ്

കുറ്റപത്രത്തില്‍ ജിസിഡിഎയെയും പൊലീസിനെയും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.

Published

on

കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ ഉമാതോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് അപകടമുണ്ടായ സംഭവത്തില്‍ ജിസിഡിഎയെ സംരക്ഷിച്ച് പൊലീസ്. നൃത്തപരിപാടിക്കിടെയുണ്ടായ അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ മൃദംഗ വിഷനാണെന്ന കുറ്റപത്രം പാലാരിവട്ടം പൊലീസ് ഉടന്‍ സമര്‍പ്പിക്കും. കേസില്‍ പരിപാടിയില്‍ പങ്കെടുത്ത നടി ദിവ്യാ ഉണ്ണിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

അപകടത്തില്‍ സ്റ്റേജ് ഉടമകളായ ജിസിഡിഎ, പൊലീസ്, പരിപാടി നടത്തിപ്പുകാരായ മൃദംഗ വിഷന്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ജിസിഡിഎയെയും പൊലീസിനെയും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. സ്റ്റേജ് നിര്‍മാണത്തിന് നല്‍കിയിരുന്ന മാനദണ്ഡങ്ങള്‍ മൃദംഗ വിഷന്‍ പാലിച്ചിരുന്നില്ലന്ന് കുറ്റപത്രത്തിലുണ്ട്. ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

Continue Reading

kerala

കെ.സി.വേണുഗോപാലിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം; പോലീസില്‍ പരാതി നല്‍കി എംപി ഓഫീസ്

ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്.

Published

on

കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എംപിയുടെ ഓഫീസ് പോലീസിന് പരാതി നല്‍കി. നിരവധി ആളുകള്‍ക്കാണ് എംപിയുടെ പേരില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് സന്ദേശമെത്തിയതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപിയുടെ സെക്രട്ടറി കെ.ശരത് ചന്ദ്രനാണ് എസ്.പിക്ക് പരാതി നൽകിയിരിക്കുന്നത്.

Continue Reading

kerala

കാഫിർ സ്‌ക്രീൻ ഷോട്ടിൽ സർക്കാറിന് മൃദുസമീപനം; അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെ നടപടിയില്ല

കാഫിർ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സ്കൂള്‍ അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ നടപടി വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

Published

on

വടകരയിലെ വിദ്വേഷ പോസ്റ്റുകളില്‍ മൃദു സമീപനുവമായി സർക്കാർ. കാഫിർ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സ്കൂള്‍ അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ നടപടി വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

അതേസമയം, വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിട്ട കോളജ് അധ്യാപകനെതിരെ വീണ്ടും അന്വേഷണം നടത്താന്‍ കോളജിയറ്റ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അസി. പ്രൊഫസർ അബ്ദുല്‍ റിയാസിനെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷമാണ് വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്.

Continue Reading

Trending