Connect with us

main stories

വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന് കരുതി ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി

വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം ലൈംഗികബന്ധം പീഡനമാവില്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

Published

on

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന് കരുതി ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. യു.പിയില്‍ നിന്നുള്ള 30 വയസുകാരനെതിരെ ചുമത്തിയിരുന്ന എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം ലൈംഗികബന്ധം പീഡനമാവില്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 30 വയസുകാരനാണ് തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

വിവാഹവാഗ്ദാനം നല്‍കി പെണ്‍സുഹൃത്തുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഇയാള്‍ പിന്നീട് അത് പാലിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി കോടതിയെ സമീപിച്ചത്. ഈ കേസിലാണ് സൂപ്രീംകോടതിയുടെ നിര്‍ണായക വിധി.

kerala

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

ഇന്ന് രാവിലെയാണ് വിവാദമായ ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നത്.

Published

on

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. ഉടന്‍ മൃതദേഹം പുറത്തേക്ക് കൊണ്ടുവരും. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹവുമായി ബന്ധുക്കള്‍ നെയ്യാറ്റിന്‍കര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകും.

ഇന്ന് രാവിലെയാണ് വിവാദമായ ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നത്. സംഭവസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാ ദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു. അരഭാഗം വരെ അഴുകിയ നിലയിലായിരുന്നു. കല്ലറയില്‍ പുലര്‍ച്ചെയും പൂജകള്‍ നടന്നിരുന്നു.

കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറരയോടെ പൊലീസ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. സമാധി പരിസരം ടാര്‍പോളിന്‍ വച്ച് മറച്ചിരുന്നു.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ ഫോറന്‍സിക് സംഘവും പിന്നാലെ സബ് കലക്ടറും എത്തി. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

കല്ലറ പൊളിച്ച് പരിശോധന നടത്തുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി കുടുംബത്തോട് ചോദിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത്പക്ഷം അസ്വാഭാവിക മരണമാകുമെന്നും കോടതി പറഞ്ഞിരുന്നു.

 

Continue Reading

kerala

നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം; വായില്‍ ഭസ്മം; നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍; പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂ.

Published

on

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയില്‍ ഇന്ന് കല്ലറ പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയൊള്ളൂ.

കഴിഞ്ഞ ദിവസങ്ങളില്‍ കല്ലറ പൊളിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കുടുംബം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കുടുംബത്തോട് ഹൈക്കോടതി ചോദിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്നും അന്വേഷണത്തിനായി കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വിവാദങ്ങള്‍ക്കിടയിലും കഴിഞ്ഞ രാത്രിയും കല്ലറയ്ക്ക് സമീപം മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു. ഗോപന്‍ സ്വാമി മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്‌കാനര്‍ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്‍ സദാനന്ദന്‍ ചോദിച്ചിരുന്നത്.

സമാധി പൊളിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയതോടെ കനത്ത പൊലീസ് സുരക്ഷടെയാണ് കല്ലറ പൊളിച്ചത്. ആളുകള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു.

 

Continue Reading

kerala

നെയ്യാറ്റിന്‍കര സമാധി; കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടത്തി

കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.

Published

on

നെയ്യാറ്റിന്‍കരയിലെ സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം അടക്കിയ കല്ലറയുടെ സ്ലാബ് ഇന്ന് പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.

കോടതി ഇടപെടലിന്റെ കാരണമാണ് ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. പൊലീസ്, ഫോറന്‍സിക് സര്‍ജന്‍മാര്‍, ആംബുലന്‍സ്, പരാതിക്കാരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിച്ചത്. ഗോപന്റെ കുടുംബം സമീപത്തെ വീട്ടില്‍ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല. മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

വിവാദങ്ങള്‍ക്കിടയിലും ഇന്നലെ രാത്രിയും സമാധി സ്ഥലത്ത് മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു. അന്വേഷണം തടയാന്‍ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. ആര്‍.ഡി.ഒ നിര്‍ദേശിച്ചാല്‍ കല്ലറ പൊളിച്ച് ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയവ പൂര്‍ത്തിയാക്കുമെന്ന് റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ പറഞ്ഞിരുന്നു.

മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ട്.

Continue Reading

Trending