Connect with us

kerala

CIC യുമായി ബന്ധപ്പെട്ട വാർത്തകൾ അവാസ്തവം:സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

Published

on

CIC യുമായി ബന്ധപ്പെട്ട വാർത്തകൾ അവാസ്തവമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർത്താകുറിപ്പിൽ പറഞ്ഞു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കുറിപ്പ് :

CIC യുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സമസ്തയും CIC യുമായും ഞാൻ നടത്തിയ ചർച്ചകൾക്കനുസരിച്ച് ഹക്കീം ഫൈസി എനിക്ക് രാജി സമർപ്പിച്ചതാണ്. ഇക്കാര്യം പൂർത്തിയാക്കാൻ CIC യുടെ സെനറ്റ് ചേർന്ന് അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ അത് വരെ അവിടെ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ പരീക്ഷയും പഠനവും മുടങ്ങാതിരിക്കാൻ അദ്ദേഹത്തോടൊപ്പം രാജിവെച്ചു എന്ന് പറയുന്ന മുഴുവൻ അധ്യാപകരും, ജീവനക്കാരും, മറ്റു ചുമതലക്കാരും തിരിച്ചു വന്ന് അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിന് വേണ്ടിയാണ് CIC ക്ക് കത്ത് നൽകിയത്. പഠനവും പരീക്ഷയും പ്രവേശനവും മുടങ്ങരുതെന്നായിരുന്നു ഇതിന്റെ താല്പര്യം. ഇത് മറ്റ് രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല.

എന്ന്,
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,
പ്രസിഡന്റ്‌, CIC

 

 

kerala

പാലക്കാട് സി.പി.എം നടത്തുന്ന നാടകം ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയുള്ളത് ; രമേശ് ചെന്നിത്തല

പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സി.പി.എം ഇപ്പോള്‍. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങള്‍ ഇവര്‍ കാണിക്കാറുണ്ട്.

Published

on

പാലക്കാട് സി.പി.എം നടത്തുന്ന നാടകം ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ കളിച്ച് ഭരണവിരുദ്ധ വികാരം ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ബോധപൂര്‍വമായ നീക്കണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സി.പി.എം ഇപ്പോള്‍. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങള്‍ ഇവര്‍ കാണിക്കാറുണ്ട്.

ഉമ തോമസ് മത്സരിച്ച തൃക്കാക്കരയില്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ തെറ്റായ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കിയില്ല എന്ന പ്രചരണമായിരുന്നു. ഇപ്പോള്‍ പാലക്കാട് പരാജയം ഉറപ്പായതോട് കൂടി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നുള്ള വെപ്രാളത്തിലാണ് ബാഗ് വിവാദവും രാത്രിയിലെ റെയ്ഡ് ഉള്‍പ്പെടെയുള്ള നാടകം നടത്താന്‍ സി.പി.എം തയാറായത്. ഇത് സി.പി.എം എല്ലാ തിരഞ്ഞെടുപ്പിലും സ്വീകരിക്കുന്ന നടപടികളാണ്.

കഴിഞ്ഞ കുറെ കാലമായി ബി.ജെ.പിയും സി.പി.എം തമ്മിലുള്ള അന്തര്‍ധാര കേരളത്തില്‍ നിലനില്‍ക്കുകയാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അതിന്റെ ഭാഗമാണ്. തൃശ്ശൂര്‍ പൂരം കലക്കിക്കൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തവര്‍ തന്നെയാണ് പാലക്കാട് സി.പി.എമ്മിന്റെ വോട്ട് മറിച്ച് നല്‍കി ബി.ജെ.പിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ചേലക്കരയില്‍ തിരിച്ചു ബി.ജെ.പിയുടെ വോട്ടുകള്‍ സി.പി.എമ്മിന് നല്‍കും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന് സഹായകരമാകുന്ന രീതിയിലാണ് രാത്രി റെയ്ഡ് ഉള്‍പ്പെടെയുള്ള നാടകങ്ങള്‍ നടത്തിയത്. കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍ക്കാരാണ് പിണറായി വിജയന്റേത്. സര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം നാടകങ്ങള്‍ സി.പി.എം നടത്തുന്നത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ അതേ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം തെറ്റുകള്‍ തിരുത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ തെറ്റുകള്‍ തിരുത്തിയിട്ടില്ല. ജനങ്ങള്‍ എതിരായി വോട്ട് ചെയ്യുമെന്നുള്ളത് കൊണ്ടാണ് സി.പി.എം രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്തത്.

നരേന്ദ്ര മോദിക്കെതിരെയോ അമിത് ഷാക്കെതിരെയോ എന്തുകൊണ്ട് പിണറായി വിജയന്‍ വിമര്‍ശനം നടത്തുന്നില്ല. തനിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പിണറായി വിജയന്‍ ബി.ജെ.പിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം; പി.പി. ദിവ്യയ്ക്ക് ജാമ്യം

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.

Published

on

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.

എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെയാണ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

Continue Reading

Business

തൊട്ടാല്‍ പൊള്ളും പൊന്ന് ! പതുങ്ങിയത് കുതിക്കാനോ ? ഒറ്റയടിക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Published

on

സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വർണത്തിന് 1300 രൂപയുടെ കനത്ത ഇടിവാണ് ഇന്നലെ ഉണ്ടായത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Continue Reading

Trending