crime
ഇന്‍സ്റ്റാഗ്രാം പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തു; വന്നത് മറ്റൊന്ന്; പരാതി അയച്ചിട്ടും ഫലമില്ല; വഞ്ചിതനായി യുവാവ്

ഇൻസ്റ്റാഗ്രാമില്‍ പരസ്യം കണ്ട് ഓണ്‍ലൈൻ മുഖേന പര്‍ച്ചേഴ്‌സ് ചെയ്ത യുവാവ് കബളിപ്പിക്കപ്പെട്ടു. വാങ്ങിയ സാധനം റിട്ടേണ്‍ അയക്കാനും സാധിക്കാത്ത വിധമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ലിങ്കിലൂടെ ഐഫോണ്‍ 12 പ്രൊ മാക്‌സിന്റെ മാഗ്നെറ്റ്, ലെൻസ് മൗണ്ട് കവര്‍ എന്നിവ ബുക്ക് ചെയ്ത ഉപഭോക്താവാണ് കബളിപ്പിക്കപ്പെട്ടത്. താൻ ബുക്ക് ചെയ്ത കവറിന് പകരം റബറിന്റെ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഫോണ്‍ കവറാണ് ലഭിച്ചതെന്ന് പരാതിക്കാരനായ കോഡൂര്‍ സ്വദേശി നിസാര്‍.
ഇൻസ്റ്റാഗ്രാമിലെ സ്‌പോണ്‍സേര്‍ഡ് പരസ്യത്തിലൂടെയാണ് ഉപഭോക്താവ് ഈ അക്കൗണ്ട് കാണുന്നത്. മറ്റ് ഓണ്‍ലൈൻ പര്‍ച്ചേഴ്‌സിംഗിലെ പോലെ ഇവയ്‌ക്ക് റിട്ടേണ്‍ അയക്കുന്നതിനുള്ള ഓപ്ഷനില്ല. ഇതിനാല്‍ തന്നെ തനിക്ക് ലഭിച്ച കവര്‍ ഓര്‍ഡര്‍ ചെയ്തതല്ല എന്ന് കാട്ടി സൈറ്റിലെ ഇ-മെയിലിലേക്ക് പരാതി അയച്ചതല്ലാതെ ഫലമുണ്ടായില്ലെന്ന് നിസാര്‍ പറയുന്നു. പകുതിയില്‍ അധികം രൂപയുടെ ഓഫറുള്ളതായി കാണിച്ചതോടെ ഓഫര്‍ കഴിഞ്ഞ് 999 രൂപ കവറിനായി അടച്ചു.
കറുത്ത നിറത്തിലുളള മാഗ്‌നെറ്റ്, ലെൻസ് മൗണ്ട് കവറിനായിരുന്നു ബുക്ക് ചെയ്തത്. ഈ കവറിന്റെ വീഡിയോയും ഫോട്ടോയും ഉള്‍പ്പെടെ പരസ്യത്തോടൊപ്പം കാണിച്ചിരുന്നു. ഇൻസ്റ്റാഗാം ലിങ്ക് വഴി കൊംഫോലൈവ് ഡോട് കോം എന്ന സൈറ്റുവഴിയാണു ബുക്ക് ചെയ്തത്. എന്നാല്‍ തനിക്കു കൊറിയറായി വന്ന ഫോണ്‍ കവര്‍ ഫോണിന് ഉപയോഗിക്കാൻ കഴിയാത്തതാണെന്നും ക്വാളിറ്റി കുറഞ്ഞതും മറ്റുഫോണുകളുടെ രണ്ട് വ്യത്യസ്തമായ റബ്ബര്‍ ടൈപ്പിലുള്ള ലോ ക്വാളിറ്റി കവറുകളാണെന്ന് നിസാര്‍.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു