Connect with us

kerala

സേവ് കേരള മാര്‍ച്ച് ആരംഭിച്ചു ;ജനവിരുദ്ധത നയമാക്കിയ ഇടതുസര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷവും നീന്തല്‍ക്കുളം നവീകരിക്കാന്‍ 31 ലക്ഷവുമാണ് അനുവദിച്ചത്. ജനസുരക്ഷയിലെ ആഭ്യന്തര വകുപ്പിന്റെ പാളിച്ച, ലഹരി മാഫിയയുടെ വളര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, അഴിമതി, പിന്‍വാതില്‍ നിയമനം, വിലക്കയറ്റം..

Published

on

പി.കെ ഫിറോസ്
ജന.സെക്രട്ടറി, സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ്

അധികാര ദുര്‍വിനിയോഗവും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും കാരണം കേരളം പിറകോട്ട് സഞ്ചരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രായോഗിക ശേഷി നഷ്ടപ്പെട്ടെന്ന് മാത്രമല്ല, ജനദ്രോഹ നടപടികളും സമീപനങ്ങളും സ്വീകരിക്കുക കൂടി ചെയ്യുന്നത്തോടെ പൊതുജനത്തോടുള്ള നിഷേധാത്മക സമീപനം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തന കണക്കുപുസ്തകം ഓഡിറ്റിന് വിധേയമാക്കുമ്പോള്‍ ജനക്ഷേമപരമായി എടുത്തുകാണിക്കാന്‍ ഒന്നുമില്ലെന്നു മാത്രമല്ല പൊതുജന ദ്രോഹങ്ങളുടെ നീണ്ടനിരതന്നെ കാണാനും കഴിയും.
കോവിഡിന് ശേഷം സാമ്പത്തികമായി ജനങ്ങള്‍ തകര്‍ന്നുനില്‍ക്കേ, അവശ്യവസ്തുക്കളുടെ വില കുത്തനെയുയര്‍ന്ന് പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോഴും അത് മറികടക്കാന്‍ വേണ്ട പരിഹാര നടപടികള്‍ ഒന്നും കൈകൊള്ളാതെ സര്‍ക്കാര്‍ നോക്കുകുത്തികളായിനിന്നു. പച്ചക്കറികള്‍ക്കും മറ്റു നിത്യോപയോഗ വസ്തുക്കള്‍ക്കും ഇരട്ടിയിലധികം വിലയാണ് കൂടിയിരിക്കുന്നത്. സര്‍ക്കാരിന്റെ താളം നഷ്ടപ്പെട്ട പോലെത്തന്നെ റേഷന്‍ വിതരണവും താളംതെറ്റി കിടപ്പാണ്. അരി ലഭിക്കാത്ത കാരണം സാധാരണക്കാര്‍ പലയിടത്തും സമരം ചെയ്തുകൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളായ സാധാരണക്കാരോടുള്ള സമീപനമാണ് കഴിഞ്ഞ ദിവസം ഒരു മന്ത്രിയുടെ വായില്‍നിന്ന് വ്യക്തമായി പുറത്തുവന്നത്. ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റിനു വിനോദ നികുതി വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് മാധ്യമങ്ങള്‍ ഉണര്‍ത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് പട്ടിണിയുള്ളവര്‍ കളി കാണേണ്ട എന്നാണ്. ഈ ഒരൊറ്റ പദപ്രയോഗം മതി പാവപെട്ടവരുടെ സാമൂഹിക വിഷയങ്ങളോട് എത്രമാത്രം പ്രതിബദ്ധത ഇവര്‍ക്കുണ്ടെന്നു മനസ്സിലാക്കാന്‍.
സ്ത്രീകള്‍ക്ക് ഉയര്‍ന്ന സുരക്ഷ വാഗ്ദാനം ചെയ്തുള്ള സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ പൊള്ളയായിരുന്നുവെന്നു വ്യക്തമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഏറ്റവും കൂടുതലുണ്ടായത് ഈ കാലത്താണ്. 2021ല്‍ സ്ത്രീകള്‍ക്ക് നേരെ നടന്നത് 2318 ബലാത്സംഗം ഉള്‍പ്പെടെ 16,418 അക്രമങ്ങളാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ എണ്ണത്തില്‍ വര്‍ധനവാണുണ്ടായത്.
മദ്യ വര്‍ജ്ജനമെന്ന വെറും വാഗ്ദാനം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തില്‍ കയറുമ്പോള്‍ 29 ബാറും 306 ബെവ്‌കോ ഔട്‌ലെറ്റുകളും മാത്രമാണുണ്ടായിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയോടുള്ള നിശ്ചിത അകലം പാലിക്കാതെ ബാറുകള്‍ അനുവദിച്ചു. 718 ബാറുകളും 266 ബെവ്‌കോ ഔട്‌െലറ്റുകളും പുതുതായി അനുവദിച്ച് വാഗ്ദാനം പ്രഹസനമാണെന്നു തെളിയിച്ചു. ലഹരി മാഫിയ ഏറ്റവും കൂടുതല്‍ ശക്തി പ്രാപിച്ചു. തലസ്ഥാന നഗരിയില്‍ വരെ അവര്‍ ആക്രമണം നടത്തിയിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും മാരകമായ ലഹരി പദാര്‍ത്ഥങ്ങള്‍ സുലഭമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സംസ്ഥാനത്ത് ലഹരിക്ക് അടിമകളായ 70 ശതമാനം പേരും 10-15 വയസ്സില്‍ ഉപയോഗം തുടങ്ങിയതാണെന്ന് എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ട്. സി.പി.എം പാര്‍ട്ടി നേതാക്കളും പ്രവത്തകരും അധികാരവും രാഷ്ട്രീയ സ്വാധീനവും ദുര്‍വിനിയോഗം ചെയ്ത് ലഹരിവിതരണം തകൃതിയായി നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ആലപ്പുഴയില്‍ ഒരുകോടി രൂപയുടെ ലഹരിയുള്‍പ്പെടെ പിടിച്ച ലോറി സി.പി.എം നേതാവിന്റെയായിരുന്നു. അതിനുമുമ്പും പലപ്പോഴായി പിടിച്ച പല ലഹരിക്കേസുകളിലും പിടിക്കപ്പെട്ടതില്‍ മുഖ്യ കണ്ണികളായി വര്‍ത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു.
മുഖ്യമന്ത്രി നടത്തിയ ഏറ്റവും വലിയ വാഗ്ദാന ലംഘനങ്ങളിലൊന്നായിരുന്നു പൗരത്വ സമരകേസുകള്‍ പിന്‍വലിക്കുമെന്നത്. പക്ഷേ, 835 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമായിരുന്നു പിന്‍വലിച്ചതെന്നു സര്‍ക്കാര്‍തന്നെ നിയമസഭയില്‍ സമ്മതിക്കുകയുണ്ടായി. ഈ ഭരണ കാലയളവിലുണ്ടായ ദുരൂഹ കസ്റ്റഡി മരണങ്ങള്‍ ഏറെയാണ്. 2018 മുതല്‍ 2021 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ 100 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രതിഷേധിക്കുന്നവര്‍ക്കും പ്രതികരിക്കുന്നവര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരം പോലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസുകാര്‍ പോലും മോഷണക്കേസ് ഉള്‍പ്പെടെ ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയായത് ആഭ്യന്തര വകുപ്പ് നോക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ കാരണമാണ്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള 744 ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കേരളത്തിലെ പൊലീസ് സേനയിലുള്ളതെന്നാണ് കണക്ക്. 65 ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ളത് സ്ത്രീ പീഡനക്കേസാണ്. ഇത്തരം കുറ്റവാളികളെ പിടികൂടാത്ത പൊലീസിനും ആഭ്യന്തര വകുപ്പിനും പക്ഷേ, കെ റെയില്‍ കാരണം കിടപ്പാടം നഷ്ടപ്പെടുന്നത് ഭയന്ന് ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്ത പാവങ്ങളെ അടിച്ചൊതുക്കാനും അറസ്റ്റ് ചെയ്യാനും തിടുക്കമായിരുന്നു. ജനവാസ മേഖലകളെ ബാധിക്കുംവിധം ബഫര്‍സോണ്‍ തീരുമാനിക്കാന്‍ കേരള സര്‍ക്കാര്‍ കൂട്ടുനിന്നു. പ്രതിഷേധം ഭയന്ന് സാറ്റലൈറ്റ് സര്‍വേ നടത്തുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയപ്പോഴും കേരളം അനങ്ങാപ്പാറ നയം സ്വീകരിച്ച് ജനങ്ങള്‍ക്കെതിര് നിന്നു. മലയോര മേഖലയിലെ ജനങളുടെ ജീവിതം ദുസ്സഹമാക്കുകയാണ് പിണറായി സര്‍ക്കാര്‍.
അഭ്യസ്ത വിദ്യരായ ആളുകളുടെ എണ്ണം ഒരുപാട് വര്‍ധിച്ചു. പക്ഷേ അതിനനുസരിച്ചു തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാറിനായില്ല. യുവാക്കള്‍ക്ക് തൊഴിലില്ലാതായി. എന്നുമാത്രമല്ല, ഉള്ള ഒഴിവുകളിലെല്ലാം പാര്‍ട്ടിക്കാര്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചു പ്രവര്‍ത്തകരെയും ബന്ധുക്കളെയും നിയമിച്ചു യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഭാര്യക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ചട്ടങ്ങളും യോഗ്യതാമാനദണ്ഡങ്ങളും മറികടന്ന് നിയമനം നല്‍കിയത് കോടതി കയ്യോടെ പിടികൂടിയപ്പോള്‍ നാണം കെട്ട് ഇറങ്ങിപ്പോവേണ്ടി വന്നത് കണ്ടതാണ്. പത്ത് ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനമായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫിന്റേത്. പക്ഷേ, സര്‍ക്കാര്‍ ആകെ സൃഷ്ടിച്ച തൊഴിലുകളുടെ എണ്ണം പതിനായിരം പോലും തികഞ്ഞില്ലെന്നാണ് അടുത്തിടെ വാര്‍ത്തകള്‍ വന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നെന്നും ഖജനാവ് കാലിയാന്നെന്നും നിരന്തരം ആവര്‍ത്തിച്ചു പറഞ്ഞശേഷം സാധാരണക്കാരായ ജങ്ങളോട് മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞ സര്‍ക്കാര്‍ ചെയ്തത് മന്ത്രിമാര്‍ക്കും മറ്റു പാര്‍ട്ടി നേതാക്കളായ ബോര്‍ഡ് കോര്‍പറേഷന്‍ അംഗങ്ങള്‍ക്കുമൊക്കെ കാര്‍ വാങ്ങാനും അനാവശ്യമായി മന്ദിരങ്ങള്‍ നവീകരിക്കാനുമൊക്കെയായി കോടികള്‍ അനുവദിക്കുക എന്നതായിരുന്നു. കോടികള്‍ ചെലവഴിച്ചു മന്ത്രിമാര്‍ നടത്തിയ വിദേശ ടൂറുകള്‍ നാടിനാകെ നല്‍കിയത് സാമ്പത്തിക ബാധ്യതകള്‍ മാത്രമാണ്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരവെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനം അടുത്തിടെ വീണ്ടും 2000 കോടി കടമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷവും നീന്തല്‍ക്കുളം നവീകരിക്കാന്‍ 31 ലക്ഷവുമാണ് അനുവദിച്ചത്. ജനസുരക്ഷയിലെ ആഭ്യന്തര വകുപ്പിന്റെ പാളിച്ച, ലഹരി മാഫിയയുടെ വളര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, അഴിമതി, പിന്‍വാതില്‍ നിയമനം, വിലക്കയറ്റം..
എല്ലാ അര്‍ത്ഥത്തിലും നോക്കുകുത്തിയായ ജനവിരുദ്ധ ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി ഇന്ന് യുവാക്കളെ അണിനിരത്തി സെക്രട്ടറിയേറ്റിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് ‘സേവ് കേരള മാര്‍ച്ച്’ സംഘടിപ്പിക്കുകയാണ്. ബോധപൂര്‍വം കണ്ണടച്ചുപിടിച്ച സര്‍ക്കാരിന്റെ ബോധക്ഷയം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

kerala

‘മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തം’: സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

Published

on

തിരുവനന്തപുരത്ത് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപ്പറേഷന്‍ നടന്നു. പരിപാടിയില്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. ഇത് മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തത്തിന് വഴിയൊരുക്കിയെന്നും ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യരുടെ ഒത്തുകൂടലായി മാറുകയായിരുന്നെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ (കെ.സി.ബി.സി പ്രസിഡന്റ്), സ്വാമി അശ്വതി തിരുനാള്‍, പി മുഹമ്മദാലി (ഗള്‍ഫാര്‍), ഫാ. യൂജിന്‍ പെരേര (ലത്തീന്‍ സഭ), പി രാമചന്ദ്രന്‍ (സി.സി.സി ജനറല്‍ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂര്‍ സോമരാജന്‍, സി.എച്ച് റഹീം, എം.എം സഫര്‍, ഫാ. തോമസ് കയ്യാലക്കല്‍, അഡ്വ. മുഹമ്മദ് ഷാ, സാജന്‍ വേളൂര്‍, എം.എസ് ഫൈസല്‍ ഖാന്‍, ഡോ. പി നസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Continue Reading

kerala

പൊന്നും വില; സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി

ഗ്രാമിന് 7145 രൂപയാണ് വില

Published

on

കോഴിക്കോട്: തുടർച്ചയായ നാലാംദിവസവും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു. നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്.

ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 2480 രൂപ കുറവിലാണ് നിലവിലെ വില.

Continue Reading

kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

Published

on

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, ച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചിട്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

 

Continue Reading

Trending