Connect with us

gulf

എല്‍ കെ ജി മുതല്‍ ഒന്നിച്ചവര്‍ അന്ത്യവിശ്രമത്തിലും ഒന്നായി.; ദമാമില്‍ മരിച്ച മൂന്ന് യുവാക്കളുടെ മയ്യത്ത് ഇന്ന് ഖബറടക്കും

ഇന്നുച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദമാമിലെ 91 മഖ്ബറയിലാണ് ഷഫീഖിന്റേയും സനദിന്റെയും അന്‍സിഫിന്റെയും ഖബറടക്കം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഒന്നിച്ച് പഠിച്ച് വളര്‍ന്ന സമപ്രായക്കാരായ ആ സഹോദരങ്ങള്‍ മരണത്തിലും വഴിപിരിഞ്ഞില്ല. അന്ത്യ യാത്രയിലും ഒന്നിച്ച മൂന്ന് സഹപാഠികള്‍ അന്ത്യ വിശ്രമത്തിലും അടുത്തടുത്തായി ഇന്ന് ഒത്തുചേരും. ഇന്നുച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദമാമിലെ 91 മഖ്ബറയിലാണ് ഷഫീഖിന്റേയും സനദിന്റെയും അന്‍സിഫിന്റെയും ഖബറടക്കം . പ്രവാസ ലോകം നടുങ്ങിയ വാഹനാപകടത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു മൂന്ന് പേരും മരണപ്പെട്ടത്. സഊദി ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനും ആഘോഷ കാഴ്ചകള്‍ കാണാനും ബുധനാഴ്ച രാത്രി 12 മണിയോടെ ജോലി ചെയ്യുന്ന കടയടച്ചാണ് ഷഫീക്കും അന്‍സിഫും പുറത്തിറങ്ങിയത്. ആത്മ മിത്രമായ സനദും സനദിന്റെ സുഹൃത്തായ മുബഷിറും ഒന്നിച്ചു ചേര്‍ന്ന് അല്‍ഖോബാര്‍ കോര്‍ണിഷിലെ ആഘോഷ പരിപാടികളില്‍ അല്പ നേരം പങ്കെടുത്ത് അന്നം നല്‍കിയ രാജ്യത്തിന് ആദരവേകി തിരിക്കുകയായിരുന്നു അവര്‍. മുബഷിറിനെ അല്‍ഖോബാറിലെ വീട്ടിലിറക്കി ദഹ്‌റാന്‍ ഹൈവേ വഴി ദമ്മാമിലേക്ക് യാത്ര തിരിച്ച ഇവരുടെ കാര്‍ ദഹ്‌റാന്‍ മാളിന്ന് സമീപം സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നു. അപകടം നടന്ന് അല്പസമയത്തിനകം സംഭവസ്ഥല കുതിച്ചെത്തിയ പോലീസിന് കാണാന്‍ കഴിഞ്ഞത് കാറിനകത്ത് അകപ്പെട്ട മൂന്ന് യുവാക്കള്‍, കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോഴേക്കും മൂവരുടെയും ശരീരം ചലനമേറ്റിരുന്നു.

പാതിരാവിലെ ഈ ദാരുണ അപകടം ഉറ്റവര്‍ അറിയുന്നത് നേരം പുലര്‍ന്നതോടെ പോലീസിന്റെ വിളിയെത്തിയപ്പോഴാണ്. സമയം വൈകിയപ്പോള്‍ മൂവരും ആരുടെയെങ്കിലും വീട്ടില്‍ കയറി ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതി സമാധാനിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ഇടിത്തീ പോലെയായിരുന്നു ആ വാര്‍ത്ത. അവിശ്വസനീയമായ ആ വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ തളര്‍ന്നുപോയ മൂന്ന് പേരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് വാക്കുകളുണ്ടായിരുന്നില്ല. ആറ്റുനോറ്റ് വളര്‍ത്തി വലുതാക്കിയ മക്കളുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാന്‍ ദമാം സെന്‍ട്രല്‍ ആസ്പത്രിയിലേക്ക് ഓടിയെത്തിയ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനും കരുത്ത് പകരാനും സാധിക്കാതെ ഒത്തുചേര്‍ന്നവരും വിങ്ങിപ്പൊട്ടി . മൂവരുടെയും വീട്ടിലേക്ക് കൂട്ടമായെത്തിയ പ്രവാസി സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും ഉറ്റവരുടെ ദീനവിലാപങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പി നിന്നു.ദേശീയ ദിനാഘോഷത്തിനിടയിലെ ദുരന്തം സ്വദേശികള്‍ക്കിടയിലും താങ്ങാനാവാത്ത ദുഃഖവാര്‍ത്തയായി. മരണങ്ങള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള അപകട മരണം അടുത്ത കാലത്തൊന്നും സഊദിയിലുണ്ടായിട്ടില്ല.

താനൂര്‍ കുന്നുംപുറം സ്വദേശി സ്വദേശി പൈക്കാട്ട് സെയ്തലവി ഹാജിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22), എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. മൂന്നു പേരും ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളാണ്. എല്‍.കെ. ജി മുതല്‍ പ്ലസ് ടു വരെ ഒന്നിച്ച് പഠിച്ചവരാണ്. പ്ലസ്ടു പഠനം കഴിഞ്ഞ് മൂന്നു പേരും പിതാക്കന്മാരോടൊപ്പം ജോലിയില്‍ വ്യാപൃതരായിരുന്നു. അന്‍സിഫും ഷഫീഖും ജോലിയിലേക്ക് മാറിയപ്പോള്‍ സനദ് തന്റെ ബിരുദ പഠനം പൂര്‍ത്തിയാകുകയായിരുന്നു . ബഹ്‌റൈനിലെ ക്ലാസ്സ് കഴിഞ്ഞെത്തിയാല്‍ പിതാവിന്റെ ബിസിനസില്‍ സഹായിയായിരുന്ന സനദ് ഉന്നത പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു .അന്‍സിഫിന്റെ പിതാവിന്റെ അല്‍ഖോബാറിലെ സ്ഥാപനത്തില്‍ തന്നെയായിരുന്നു ഷഫീഖ് ജോലി ചെയ്തിരുന്നത്. ഷഫീഖിന്റെ സഹോദരന്‍ മുഹമ്മദ് സാലിഹ് ഇതേ സ്ഥാപനത്തിലുണ്ട് .

മുഹമ്മദ് ഷഫീഖിന്റെ പിതാവ് സൈദലവി ഹാജി ദമാമിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് . എസ് . കെ .ഐ. സിയുടെ സ്ഥാപക നേതാക്കളിലൊരാളും കെഎംസിസിയുടെ മുതിര്‍ന്ന നേതാവുമാണ്. സഹോദരന്‍ മുഹമ്മദ് സാലിഹ് ദമ്മാമിലുണ്ട്. ഫാത്തിമയാണ് മാതാവ്. ഫാത്തിമ സെഫിന, ഫാത്തിമ സഹറ, ഫാത്തിമ സഫീന, ഫാത്തിമ ഷറഫിയ, ഖദീജ സഹല, ഫാത്തിമ ഫൗസിയ എന്നിവര്‍ സഹോദരിമാരാണ്. പിതാവും സഹോദരനും ഒഴികെ ഉമ്മയും സഹോദരിമാരും നാട്ടിലാണ്.
വയനാട് കുഞ്ഞോം ചക്കര വീട്ടില്‍ അബൂബക്കര്‍ സലീന ദമ്പതികളുടെ മകനാണ് അന്‍സിഫ്. കുടുംബം ദമാമിലുണ്ട് . ആഷിഖ്, മുഹമ്മദ്, അന്‍സീന, ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്. ദമ്മാമിലെ സൂപ്പര്‍ മാര്‍ക്കറ്റ് മൊത്ത വ്യാപാര വിപണ മേഖലയിലെ പ്രമുഖനാണ് പിതാവ് അബൂബക്കര്‍. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകനാണ് മുഹമ്മദ് സനദ്. കുടുംബം ദമാമിലുണ്ട് .സബിതയാണ് മാതാവ് .ഇസാന്‍ സഹോദരനാണ്.ഏക സഹോദരി ആബിദ തര്‍ഫി( സോണി) നാട്ടിലാണുള്ളത്

ദേശീയ ദിന അവധിയിലായിരുന്ന സഊദിയിലെ പ്രവാസി സമൂഹം ഞെട്ടലോടെയാണ് അതി രാവിലെ ദാരുണമായ അപകട വാര്‍ത്തയറിഞ്ഞത്. മൂവരുടെയും അപ്രതീക്ഷിത വേര്‍പാടില്‍ കിഴക്കന്‍ പ്രവിശ്യ കെഎംസിസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. എസ് കെ ഐ സി ദമാം കമ്മിറ്റിയും വിവിധ സാംസ്‌കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി . ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരും മാനേജ്‌മെന്റും അനുശോചിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കവും ജാഫര്‍ കുണ്ടോട്ടിയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

കെ.​എം.​സി.​സി യാം​ബു ഷ​ർ​ഖ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാരവാഹികള്‍

Published

on

കെ.​എം.​സി.​സി ഷ​ർ​ഖ് ഏ​രി​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ​ത​ല ക​ൺ​വെ​ൻ​ഷ​നി​ൽ അ​ബ്ദു​റ​ഷീ​ദ് മ​ട​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ ഒ​ഴു​കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. മു​ഹ​മ്മ​ദ്, സി​റാ​ജ് മു​സ്‍ലി​യാ​ര​ക​ത്ത്, അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം, അ​ഷ്റ​ഫ് ക​ല്ലി​ൽ, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ന്റെ ഏ​രി​യാ​ത​ല ഉ​ദ്‌​ഘാ​ട​നം അ​ബ്ദു​റ​ഹീം ക​രു​വ​ൻതിരു​ത്തി നി​ർ​വ​ഹി​ച്ചു. മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഷ​ബീ​ർ ഹ​സ്സ​ൻ കാ​ര​ക്കു​ന്ന് സ്വാ​ഗ​ത​വും സു​ൽ​ഫി​ക്ക​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് ഫൈ​സി (ചെ​യ​ർ.), അ​ബ്ദു​റ​ഷീ​ദ് മ​ട​ത്തി​പ്പാ​റ (പ്ര​സി.), റി​യാ​സ് അ​മ്പ​ല​പ്പാ​റ, ഗ​ഫൂ​ർ വ​ണ്ടൂ​ർ, അ​ജ് നാ​സ് മ​ഞ്ചേ​രി, മു​ജീ​ബ് വെ​ള്ളേ​രി, മു​ഹ​മ്മ​ദ​ലി അ​രി​മ്പ്ര (വൈ​സ് പ്ര​സി.), സൈ​ഫു​ല്ല ക​രു​വാ​ര​കുണ്ട് (ജ​ന.​സെ​ക്ര.), ശ​രീ​ഫ് പെ​രി​ന്താ​റ്റി​രി (ഓ​ർ​ഗ. സെ​ക്ര.), നി​ഷാ​ദ് കൊ​യി​ലാ​ണ്ടി, ഫൈ​റോ​സ് മ​ഞ്ചേ​രി, നി​സാ​ർ വ​ളാ​ഞ്ചേ​രി, റി​യാ​സ് മ​മ്പു​റം, ഹം​സ കൂ​ട്ടി​ല​ങ്ങാ​ടി (ജോ. ​സെ​ക്ര.), സു​ൽ​ഫി​ക്ക​ർ അ​ലി വള്ളി​ക്കാ​പ്പറ്റ (ട്ര​ഷ.), സ​മീ​ർ ബാ​ബു കാ​ര​ക്കു​ന്ന് (സ്പോ​ർ​ട്സ് വി​ങ് ചെ​യ​ർ.), ഷ​റ​ഫു ഒ​ഴു​കൂ​ർ, അ​ഷ്റ​ഫ് ക​ല്ലി​ൽ, സി​റാ​ജ് മുസ്‍ലി​യാ​ര​ക​ത്ത്, ഷ​ബീ​ർ ഹ​സ​ൻ കാ​ര​ക്കു​ന്ന് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Continue Reading

gulf

റി​യാ​ദ് കെ.​എം.​സി.​സി ‘സ്​​റ്റെ​പ് അ​പ്’ ലീ​ഡേ​ഴ്സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

സ്വ​ത്വ രാ​ഷ്​​ട്രീ​യ​ത്തി​​ന്റെ സ​മ​കാ​ലി​ക പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും ച​ന്ദ്രി​ക മു​ൻ പ​ത്രാ​ധി​പ​രു​മാ​യ സി.​പി. സൈ​ത​ല​വി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

Published

on

കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ന​ട​ത്തി​വ​രു​ന്ന സ്​​റ്റെ​പ്​ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സ്​​റ്റെ​പ് അ​പ്’ ലീ​ഡേ​ഴ്സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് ഡ്യൂ​ൺ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​​ന്റെ ആ​ദ്യ സെ​ഷ​ൻ സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​കെ. മു​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘സ്വ​ത്വ രാ​ഷ്​​ട്രീ​യ​ത്തി​​ന്റെ സ​മ​കാ​ലി​ക പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും ച​ന്ദ്രി​ക മു​ൻ പ​ത്രാ​ധി​പ​രു​മാ​യ സി.​പി. സൈ​ത​ല​വി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

പു​തി​യ കാ​ല​ത്തെ എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജ​യി​ച്ച് മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന് മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ ലീ​ഗ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന രാ​ഷ്​​ട്രീ​യ ധാ​ര മ​ന​സ്സി​ലാ​ക്കാ​നും ഉ​ൾ​​ക്കൊ​ള്ളാ​നും എ​ല്ലാ​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നും സം​ഘ​ബോ​ധ​വും ഐ​ക്യ​വും സ​ഹ​ക​ര​ണ മ​നോ​ഭാ​വ​വും പ​ക്വ​മാ​യ സാ​മു​ദാ​യി​ക നേ​തൃ​ത്വ​വും ഉ​ണ്ടാ​യാ​ൽ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​നാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ച്ഛാ​ശ​ക്തി​യും ന​ല്ല കാ​ഴ്ച​പ്പാ​ടു​മു​ള്ള നേ​തൃ​ത്വം കേ​ര​ളീ​യ മു​സ്‌​ലിം​ക​ൾ​ക്കു​ണ്ടെ​ന്നും ഭി​ന്നി​പ്പ് സൃ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ബോ​ധം സ​മു​ദാ​യം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും സി.​പി. സൈ​ത​ല​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ആ​ദ്യ സെ​ഷ​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ണ്ടാം സെ​ഷ​നി​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ ‘സ​ത്യാ​ന​ന്ത​ര കാ​ല​ത്തെ മു​സ്‌​ലിം ലീ​ഗ് രാ​ഷ്​​ട്രീ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടാം സെ​ഷ​നി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത് സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ഫി​റോ​സ് ബാ​ബു ന​യി​ച്ച ‘സ​ർ​വി​ദേ ഖ​യാ​ൽ’ മെ​ഹ്ഫി​ൽ ഏ​റെ ഹൃ​ദ്യ​മാ​യി​രു​ന്നു. സ​മാ​പ​ന സെ​ഷ​നി​ൽ അ​ഡ്വ. അ​നീ​ർ ബാ​ബു ന​ന്ദി പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ സി.​പി. സൈ​ത​ല​വി​ക്കും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ടം അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ഫി​റോ​സ് ബാ​ബു​വി​നും കൈ​മാ​റി.

പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ഫി തു​വ്വൂ​ർ നേ​തൃ​ത്വം ന​ൽ​കി. 600 പേ​രാ​ണ് ക്യാ​മ്പി​ൽ സം​ബ​ന്ധി​ച്ച​ത്. ഉ​ച്ച​ക്ക് ഒ​ന്നി​ന്​ ആ​രം​ഭി​ച്ച ക്യാ​മ്പ് രാ​ത്രി ഒ​മ്പ​തി​ന്​ അ​വ​സാ​നി​ച്ചു.

കെ.​കെ. കോ​യാ​മു ഹാ​ജി, മു​ജീ​ബ് ഉ​പ്പ​ട, മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, ജ​ലീ​ൽ തി​രൂ​ർ, അ​സീ​സ് വെ​ങ്കി​ട്ട, മാ​മു​ക്കോ​യ ത​റ​മ്മ​ൽ, അ​ഷ്‌​റ​ഫ്‌ ക​ൽ​പ​ക​ഞ്ചേ​രി, റ​ഫീ​ഖ് മ​ഞ്ചേ​രി, സി​റാ​ജ് മേ​ട​പ്പി​ൽ, പി.​സി. അ​ലി വ​യ​നാ​ട്, ന​ജീ​ബ് ന​ല്ലാ​ങ്ക​ണ്ടി, ഷ​മീ​ർ പ​റ​മ്പ​ത്ത്, നാ​സ​ർ മാ​ങ്കാ​വ്, ഷം​സു പെ​രു​മ്പ​ട്ട, പി.​സി. മ​ജീ​ദ്, ക​ബീ​ർ വൈ​ല​ത്തൂ​ർ, മൊ​യ്തീ​ൻ കു​ട്ടി പൊ​ന്മ​ള, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, സ​ഫീ​ർ മു​ഹ​മ്മ​ദ് തി​രൂ​ർ, സു​ഹൈ​ൽ കൊ​ടു​വ​ള്ളി, ജാ​ഫ​ർ പു​ത്തൂ​ർ​മ​ഠം, അ​ൻ​വ​ർ വാ​രം.

പി.​ടി.​പി. മു​ഖ്താ​ർ, മു​സ്ത​ഫ പൊ​ന്നം​കോ​ട്, ഇ​ബ്രാ​ഹിം ബാ​ദു​ഷ, ഷാ​ഫി സെ​ഞ്ച്വ​റി, അ​ഷ്‌​റ​ഫ്‌ മേ​പ്പീ​രി, ഷ​റ​ഫു കു​മ്പ​ളാ​ട്, അ​സീ​സ് നെ​ല്ലി​യാ​മ്പ​ത്ത്, മു​ഹ​മ്മ​ദ്‌ കു​ട്ടി മു​ള്ളൂ​ർ​ക്ക​ര, ഹി​ജാ​സ് തൃ​ശൂ​ർ, ക​രീം കാ​നാ​മ്പു​റം, മു​ജീ​ബ് മൂ​വാ​റ്റു​പു​ഴ, അ​ൻ​സ​ർ വെ​ള്ള​ക്ക​ട​വ്, റ​ഹ്​​മ​ത്ത് അ​ഷ്‌​റ​ഫ്‌, ജ​സീ​ല മൂ​സ, ഹ​സ്ബി​ന നാ​സ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

gulf

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ്

സസ്റ്റെയ്‌നബിള്‍ ഫാഷന്‍ മുന്‍നിര്‍ത്തിയുള്ള റീട്ടെയ്ല്‍ ബിസിനസില്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദി ഗിവിങ്ങ് മൊമന്റ് കമ്പനിയാണ് പട്ടികയില്‍ ഒന്നാമത്

Published

on

അബുദാബി: മിഡില്‍ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യന്‍ ബിസിനസി ന്റെ മികച്ച 100 കമ്പനികളുടെ പട്ടികയുടെ ആദ്യറാങ്കിങ്ങില്‍ ഏക ഇന്ത്യന്‍ കമ്പനിയായി ലുലു ഗ്രൂപ്പ് ഇടംനേടി. ദി ഗിവിങ്ങ് മൊമന്റ് കമ്പനി, എമിറേറ്റ്‌സ് എയര്‍ലൈന്‍, നിയോം എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങ ളില്‍ ഇടംപിടിച്ചത്. 2024ലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനം നേടിയാണ് ലുലു ഗ്രൂപ്പ് ശ്രദ്ധേയമായത്. ആദ്യ പതിനഞ്ചില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനി യാണ് ലുലു.

സസ്റ്റെയ്‌നബിള്‍ ഫാഷന്‍ മുന്‍നിര്‍ത്തിയുള്ള റീട്ടെയ്ല്‍ ബിസിനസില്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദി ഗിവിങ്ങ് മൊമന്റ് കമ്പനിയാണ് പട്ടികയില്‍ ഒന്നാമത്. ഗ്ലോബല്‍ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷന്‍ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്‌സ് എയര്‍ലൈന്‍ രണ്ടാം സ്ഥാനം നേടി. സുസ്ഥിരത മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍, ഉപഭോക്തൃ സേവനം സുഗമമാക്കാന്‍ നടപ്പാക്കിയ ഡിജിറ്റല്‍ മാറ്റങ്ങള്‍, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ലുലുവിനെ മികച്ച കമ്പനികളുടെ മുന്‍നിര പട്ടികയിലേക്ക് അര്‍ഹരാക്കിയത്. സംതൃപ്തരായ ഉപഭോക്താ ക്കള്‍, ഉത്പന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉത്പന്ന ലഭ്യത, വിപുലമായ പാര്‍ക്കിങ്ങ്, ഹാപ്പിനെസ് പ്രോഗ്രാമുകള്‍ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കിയെന്ന് അറേബ്യന്‍ ബിസിനസ് വില യിരുത്തി. ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളും കാഴ്ചപ്പാടുകളും ലുലുവി നെ ആഗോള ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ നിര്‍ണായകമായി എന്ന് അറേബ്യന്‍ ബിസിനസ് അഭിപ്രായപ്പെട്ടു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച റീട്ടെയ്ല്‍ ബ്രാന്‍ഡായാണ് ലുലു ഗ്രൂപ്പ് പട്ടികയില്‍ ഇടം നേ ടിയത്. കാലത്തിനനുസൃതമായ മാറ്റങ്ങള്‍ അതിവേഗം നടപ്പാക്കിയതിലൂടെയാണ് ലുലു ആഗോള സ്വീകാര്യ ത നേടിയത്. ഏതാനും ദിവസംമുമ്പാണ് ലുലു അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിംഗ് ന ടപടികള്‍ ആരംഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 37 ലക്ഷം കോടിയിലധികം രൂപയാണ് ലഭി ച്ചത്. 82000 റീട്ടെയില്‍ പങ്കാളികളോടെയാണ് യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എ ന്ന റെക്കോര്‍ഡ് ലുലു കരസ്ഥമാക്കിയത്. നവംബര്‍ 14നാണ് ലുലു ഐപിഒ ലിസ്റ്റിംഗ്. എമ്മാര്‍ പ്രോപ്രര്‍ട്ടീസ്, ഇത്തിഹാദ്, എത്തിസലാത്ത്, ഫ്‌ളൈ ദുബായ്, ആമസോണ്‍, അരാംകോ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, വിസ മിഡില്‍ ഈസ്റ്റ്, പെപ്പ്‌സികോ പട്ടികയില്‍ ഇടം നേടിയ മറ്റ് പ്രമുഖ കമ്പനികള്‍

Continue Reading

Trending