Connect with us

News

ഐ.പി.എല്ലില്‍ കണ്ണ് വെച്ച് സഊദി

ഫുട്‌ബോളിലും ഗോള്‍ഫിലും കാലുറപ്പിച്ച സഊദി അറേബ്യ പണക്കിലുക്കത്തിന്റെ മേളയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്കും ചുവടുവെക്കാനൊരുങ്ങുന്നു.

Published

on

ന്യൂഡല്‍ഹി: ഫുട്‌ബോളിലും ഗോള്‍ഫിലും കാലുറപ്പിച്ച സഊദി അറേബ്യ പണക്കിലുക്കത്തിന്റെ മേളയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്കും ചുവടുവെക്കാനൊരുങ്ങുന്നു. 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയായി ഐപിഎല്ലിനെ മാറ്റുന്നതിനെക്കുറിച്ച് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകര്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 30 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിങ് കമ്പനിയില്‍ സഊദി അറേബ്യ ഗണ്യമായ ഓഹരി എടുക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബറില്‍ സഊദി അധികൃതരുടെ ഇന്ത്യ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്.

ലീഗിലേക്ക് 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലെയോ മറ്റു യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോലെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സഹായിക്കാനും സഊദി നിര്‍ദേശം വെച്ചതായാണ് റിപ്പോര്‍ട്ട്. സഊദി കരാറിനായി താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറും ബിസിസിഐയും അടുത്ത പൊതു തിരഞ്ഞെടുപ്പിനു ശേഷം ഈ നിര്‍ദേശം സ്വീകരിക്കാനാണ് സാധ്യത. നിലവില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ബിസിസിഐയെ നയിക്കുന്നത്.

അതേ സമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സഊദി എടുത്തിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ബിസിസിഐയുടെയും സഊദി സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്റെയും പ്രതിനിധികള്‍ തയാറായിട്ടില്ല. 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചത് മുതല്‍, ബോളിവുഡിന്റെ തിളക്കവും ഇന്ത്യയിലെ വലിയ ജനസംഖ്യയുടെ ഊര്‍ജ്ജവും ഉപയോഗപ്പെടുത്തി അമേരിക്കന്‍ ശൈലിയിലുള്ള മാര്‍ക്കറ്റിങാണ് ഐ.പി.എല്ലിനായി നടക്കുന്നത്. അറാംകോയും സഊദി ടൂറിസം അതോറിറ്റിയും ഉള്‍പ്പെടെ നിരവധി സ്‌പോണ്‍സര്‍മാരെ ലീഗിന് ലഭിച്ചിട്ടുണ്ട്. എട്ട് ആഴ്ച മാത്രം നീണ്ടുനില്‍ക്കുന്നതാണ് ഐ.പി.എല്‍ സീസണ്‍ എങ്കിലും കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ 2027 വരെ ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനായി 6.2 ബില്യണ്‍ ഡോളറാണ് നല്‍കിയത്. അതായത് ഒരു മത്സരത്തിന് 15.1 മില്യണ്‍ ഡോളല്‍ എന്ന തോതില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനേക്കാളും ഉയര്‍ന്ന നിരക്കാണിത്. 17 മില്യന്‍ ഡോളര്‍ ഒരു മത്സരത്തിന് ഈടാക്കുന്ന അമേരിക്കയിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗാണ് ഐ.പി.എല്ലിനേക്കാളും സംപ്രേഷണത്തിന് കൂടുതല്‍ പണം ഈടാക്കുന്നത്. ഐ.പി.എല്ലില്‍ സഊദി നിക്ഷേപം വരികയോ ലീഗിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തുകയോ ചെയ്താല്‍ സംപ്രേഷണ കരാറില്‍ മാറ്റം വരുത്തേണ്ടി വരും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സഊദി അറേബ്യ സ്‌പോര്‍ട്‌സിനായി കോടിക്കണക്കിന് ഡോളറാണ് വിനിയോഗിക്കുന്നത്. രാജ്യത്തെ ഒരു ആഗോള ക്രിക്കറ്റ് ലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജ്യത്തെ കായിക ഭരണ സമിതി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അതിശൈത്യത്തില്‍ ആശ്വാസത്തിന്റെ സ്പര്‍ശം: ലാഡര്‍ ഫൗണ്ടേഷന്‍ പുതപ്പ് വിതരണം നടത്തി

ആഫ്താബ്-24 എന്ന പേരിൽ നടത്തുന്ന പുതപ്പ് വിതരണ ഉദ്ഘാടനം ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

Published

on

അതിശൈത്യത്തിൽ പ്രയാസപ്പെടുന്ന ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിൽ പുതപ്പ് വിതരണം നടത്തി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീർവാദത്തിൽ പ്രവർത്തിക്കുന്ന ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. ആഫ്താബ്-24 എന്ന പേരിൽ നടത്തുന്ന പുതപ്പ് വിതരണ ഉദ്ഘാടനം ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

ബീഹാർ, ജമ്മു, ഡൽഹി, ഹരിയാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി പതിനായിരം ഗ്രാമീണരിലേക്കാണ് കമ്പിളി പുതപ്പ് വിതരണം നടത്തുക. ഒരു കമ്പിളി പുതപ്പിന് 500 രൂപയാണ് വില വരുന്നത്.

Continue Reading

india

5ജി രാജ്യവ്യാപകമാക്കും: സമദാനിക്ക് കേന്ദ്രത്തിന്റെ മറുപടി

‘ദിക്ഷ’ക്ക് കീഴില്‍ ‘നിഷ്ഠ’ഓണ്‍ലൈനും

Published

on

ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 5 ജി നെറ്റ്വര്‍ക്കുകള്‍ നടപ്പാക്കിവരുന്നതായി കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ഡോ. പി ചന്ദ്രശേഖര്‍ ഡോ.എംപി അബ്ദു സ്സമദ് സമദാനി എംപി യെ അറിയിച്ചു. ആകെയുള്ള 783 ജില്ലകളില്‍ 779ലും 5ജി സര്‍വീസുകള്‍ ഇപ്പോള്‍ ലഭ്യമാണ് രാ ജ്യത്താകെ 4.6 ക്ഷം 5ജി ബേസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുകയുണ്ടായി. സംസ്ഥാനങ്ങളും ജില്ലകളും തിരിച്ചുള്ള 5ജി ലഭ്യതയുടെ സ്ഥിതികളെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. അധ്യാപകര്‍ക്ക് തുടര്‍പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ‘ദിക്ഷ’ക്ക് കീഴില്‍ ‘നി ഷ്ഠ’ഓണ്‍ലൈന്‍ പദ്ധതി നടപ്പിലാക്കി വരുന്നതായി വി ദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഡോ.എം.പി അബ്ദു സ്സമദ് സമദാനിയെ അറിയിച്ചു.

അധ്യാപനവുമായി ബന്ധപ്പെട്ട നിര്‍മ്മിത ബുദ്ധി അടക്കമുള്ള നിരവധി സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നുണ്ട് അധ്യാപക പരിശീലനത്തിലൂടെ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ ത്താന്‍ വേണ്ടിയാണ് നിഷ്ഠ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പ്രൈവറ്റ് സ് കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വ്യാപിപ്പിക്കുന്നതും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോ ഗപ്പെടുത്തുന്നതും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

 

Continue Reading

Education

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

Published

on

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ( 2022 ബാച്ച് ) ബി.വോക്. റീടെയിൽ മാനേജ്‌മെന്റ്, ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 20-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പി.ജി. ഡിപ്ലോമ ഇൻ പാർലിമെന്റ് സ്റ്റഡീസ്

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലിമെന്ററി സ്റ്റഡീസ് സെന്റർ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ പാർലിമെന്റ് സ്റ്റഡീസ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ് കാലാവധി. യോഗ്യത : ബിരുദം / തത്തുല്യം. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷാ ഫീസ് : 200/- രൂപ. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20. പ്രോസ്പെക്ടസിനും വിശദ വിവരങ്ങൾക്കും www.niyamasabha.org .

Continue Reading

Trending