Connect with us

kerala

കരിപ്പൂരില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാൻ സഊദി എയർലൈൻസ്

സഊദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Published

on

കോഴിക്കോട് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍നിന്ന് സര്‍വീസ് പുനരാരംഭിക്കാന്‍ സഊദി എയര്‍ലൈന്‍സ്. ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസിന് തുടക്കമാകും. ഹജ്ജിനായും ഇതോടെ സഊദി എയര്‍ലൈന്‍സിന്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിപ്പൂരില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ പ്രഖ്യാപനം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തി വെച്ച സര്‍വീസുകളാണ് സഊദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നത്. സഊദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരത്തില്‍ റിയാദിലേക്കുള്ള സര്‍വീസ് ആരംഭിക്കും. സഊദിയ എയര്‍ലൈന്‍സിന്റെ ഇന്ത്യയുടെ നേല്‍നോട്ടമുള്ള റീജനല്‍ ഓപ്പറേഷന്‍ മാനേജര്‍ ആദില്‍ മാജിദ് അല്‍ഇനാദാണ് ഇക്കാര്യം അറിയിച്ചത്.

160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാകും ഉപയോഗിക്കുക. ഇതോടൊപ്പം ജിദ്ദയിലേക്കും ഹജ്ജിനുള്ള വിമാന സര്‍വീസിനും വഴിയൊരുങ്ങും. റണ്‍വേ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട സര്‍വീസ് ആരംഭിക്കുമെന്നും ആദില്‍ മാജിദ് അല്‍ ഇനാദ് അറിയിച്ചു. നേരത്തെയും സര്‍വീസ് ആരംഭിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ പുതിയ പ്രഖ്യാപനം.

kerala

തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണം: കേന്ദ്ര ഗ്രാമവികസന മന്ത്രിക്ക് കത്തുനല്‍കി കെ.സി വേണുഗോപാല്‍

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.

Published

on

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ഛൗഹാന് കെ.സി.വേണുഗോപാല്‍ കത്തു നല്‍കി.

ശമ്പള കുടിശ്ശിക വരുത്തുന്നത് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിഷുവും ഈസ്റ്ററും ആഘോഷിക്കുമ്പോഴും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുടിശ്ശികയാണെന്നും കുടിശ്ശിക തുക ഏതാണ്ട് 450 കോടിയോളമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഇത് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍ ആവശ്യമായ നടപടി ഉടന്‍ നടപ്പാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വ്യവസ്ഥ അനുസരിച്ച് തൊഴിലാളികള്‍ക്കുള്ള വേതന വിതരണം 15 ദിവസം വൈകിയാല്‍ പോലും പലിശക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ വേതനവും അര്‍ഹമായ പലിശയും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

 

Continue Reading

kerala

മലപ്പുറത്ത് അഞ്ജാത പോസ്റ്റര്‍; അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍ ? എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ കാണപ്പെട്ടത്

Published

on

മലപ്പുറം നഗരത്തില്‍ അഞ്ജാത പോസ്റ്റര്‍ കണ്ടെത്തി. കോട്ടപ്പടി, കുന്നുമ്മല്‍, മൂന്നാംപടി ഭാഗങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍ ? എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ കാണപ്പെട്ടത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസ്സിന്റെ വിവരങ്ങളും പോസ്റ്ററില്‍ ഇല്ല. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

പി.ജി മനു ജീവനൊടുക്കിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം

Published

on

ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പി.ജി മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയിരുന്നത്. ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

സമാനമായ മറ്റൊരു ആരോപണത്തില്‍ മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി. തുടര്‍ന്ന് കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 13 നായിരുന്നു ഗവ. മുന്‍ പ്ലീഡര്‍ പി.ജി മനു കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു.

2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതിയെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന പി.ജി മനു പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി നിയമോപദേശത്തിനായി അഭിഭാഷകനായ പി. ജി മനുവിനെ സമീപിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു മനു.

Continue Reading

Trending