Connect with us

gulf

അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിക്കല്‍; സഊദി തീരുമാനം നാളെ

കോവിഡ് പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സഊദി നാളെ തീരുമാനമെടുത്തേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സഊദി നാളെ തീരുമാനമെടുത്തേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . കോവിഡ് രൂക്ഷമായി ഇപ്പോഴും തുടരുന്ന രാജ്യങ്ങളൊഴികെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് സഊദിയിലേക്ക് സര്‍വീസ് താമസമില്ലാതെ പുനരാരംഭിച്ചേക്കുമെന്നാണ് പത്രങ്ങള്‍ നല്‍കുന്ന സൂചന.
രാജ്യം പൂര്‍ണമായി കോവിഡ് മുക്തമായെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനം ഉടനെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുക ജനുവരിയിലാണെന്നും ഒരു മാസം മുമ്പേ തീയതി പ്രഖ്യാപിക്കുമെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിമാന സര്‍വീസ് ഭാഗികമായി പുനാരാരംഭിച്ചിരുന്നു . കോവിഡ് കേസുകള്‍ ഇപ്പോഴും കൂടുതലുള്ളതിനാല്‍ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലേക്ക് വിലക്ക് തുടര്‍ന്നു. എന്നാല്‍ ഇപ്പോഴും കോവിഡ് കേസുകള്‍ രൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ഈ പ്രഖ്യാപനത്തില്‍ ഉള്‍പെടുമോ എന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികള്‍. കോവിഡ് ഭീഷണിയൊഴിഞ്ഞ മറ്റു രാജ്യങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിക്കുകയും ഇന്ത്യയിലേക്ക് യാത്രാവിലക്ക് തുടരുകയും ചെയ്താല്‍ പിന്നീട് പ്രവാസികള്‍ക്കുള്ള പ്രതീക്ഷ എയര്‍ ബബ്ള്‍ കരാറാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ചര്‍ച്ച നടത്തിയിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ യാത്രക്കാര്‍ക്കുള്ള ചട്ടങ്ങളും നിബന്ധനകളുമെല്ലാം ഇതോടൊപ്പം പ്രഖ്യാപിച്ചേക്കുമെന്നും മാധ്യമങ്ങള്‍ പറയുന്നു.

വിമാനങ്ങള്‍ മുടങ്ങിയത് മൂലം തിരുച്ചു വരാനാകാതെ നാട്ടില്‍ കുടങ്ങിയവര്‍ സന്തോഷ വാര്‍ത്തക്കായി കാതോര്‍ത്തിരുക്കുകയാണ്. ദുബായ് വഴി യാത്ര ചെയ്യാന്‍ അവസരമുണ്ടെങ്കിലും രണ്ടാഴ്ച അവിടെ തങ്ങിയ ശേഷം മാത്രമേ സഊദിയിലേക്ക് തിരിക്കാന്‍ സാധിക്കുകയുള്ളുവെന്നതും യാത്രാ കൂലിയിലെ വര്‍ധനവും പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. നിര്‍ബന്ധിത സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടവര്‍ നിബന്ധനകള്‍ സ്വീകരിച്ച് ദുബായ് വഴി സഊദിയിലെത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരിട്ട് സഊദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കിയെങ്കിലും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ് അവര്‍ക്കുമുള്ളത്.
സഊദിയില്‍ നിന്ന് നാട്ടിലേക്ക് പോകേണ്ട പ്രവാസികള്‍ വന്ദേഭാരത് വിമാനങ്ങളെയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെയും ആശ്രയിക്കുന്നുണ്ടെങ്കിലും തിരിച്ചു വരാന്‍ സാധിക്കാത്തതിനാല്‍ പലരും യാത്ര നീട്ടിവെക്കുകയാണ്. ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ച ശേഷം മാത്രമേ യാത്ര ചെയ്യൂവെന്ന നിലപാടിലാണ് കുടുംബങ്ങളടക്കുള്ള ഒട്ടേറെ പ്രവാസികള്‍.

 

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending