Connect with us

kerala

നാലാം ശനിയാഴ്ച ഗവ.ജീവനക്കാര്‍ക്ക് അവധി ; ആശ്രിതനിയമനം നിയന്ത്രിക്കാന്‍ നീക്കം

സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെങ്കില്‍, അവര്‍ക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായമായി നല്‍കി ഈ അവസരം പി.എസ്.സിക്ക് വിടാനാണ് ആലോചന.

Published

on

തിരുവനന്തപുരം: സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട് നിയമനം നല്‍കുന്നത്(ആശ്രിത നിയമനം) നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. ജീവനക്കാര്‍ മരിച്ചാല്‍ ആശ്രിത നിയമനം ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ആലോചന. നാലാം ശനിയാഴ്ച ജീവനക്കാര്‍ക്ക് അവധി ദിവസമാക്കുന്നതും പരിഗണനയിലുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചത്. അതത് വകുപ്പുകളില്‍ ഒഴിവു വരുന്ന തസ്തികകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമെ ആശ്രിത നിയമനം നടത്താവൂ എന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ഇതോടെയാണ് ബദല്‍ നിര്‍ദേശങ്ങള്‍ സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വയ്ക്കുന്നത്. സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെങ്കില്‍, അവര്‍ക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായമായി നല്‍കി ഈ അവസരം പി.എസ്.സിക്ക് വിടാനാണ് ആലോചന.

 

kerala

കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

Published

on

കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സഹപാഠികളാണ് മൃതദേഹം ആദ്യം കണ്ടത്. ഞായറാഴ്ച രാത്രി 11.45നായിരുന്നു സംഭവം.

വിദ്യാര്‍ത്ഥിനി ഇതിനു മുമ്പ് രണ്ട് പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ വച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

മൂന്ന് വര്‍ഷമായി മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനി. എന്നാല്‍ കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

 

Continue Reading

kerala

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു

മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

Published

on

മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സിറാജുദ്ദീന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോര്‍ട്ടത്തിലുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം നടപടികള്‍.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടില്‍ വെച്ചു നടന്ന പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത്. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സിക്കാനോ സിറാജുദ്ദീന്‍ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു മരിച്ച അസ്മയുടേത്. അതേസമയം ജനിച്ച കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്നാല്‍ യുവതി മരിച്ച ശേഷം സിറാജുദ്ദീന്‍ ആരെയും അറിയിക്കാതെ രാത്രി തന്നെ നവജാത ശിശുവിനേയും മറ്റ് കുട്ടികളുമായി ആംബുലന്‍സില്‍ പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. രാത്രി 12 മണിക്കാണ് യുവതി മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.

 

Continue Reading

india

മുസ്‌ലിം ലീഗിനെതിരായ മന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്യണം; രാജ്യസഭാ ചെയര്‍മാന് കത്തയച്ച് പിവി അബ്ദുല്‍ വഹാബ് എംപി

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി കുര്യന്‍ നടത്തിയ അവഹേളനപരവും വാസ്തവ വിരുദ്ധവുമായ പ്രസ്താവനകള്‍ രാജ്യസഭയുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു.

Published

on

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ പ്രസ്താവന സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതാണെന്നും സഭാരേഖകളില്‍ നിന്ന് ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്തയച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി. ജോര്‍ജ് കുര്യന്റെ പരാമര്‍ശങ്ങള്‍ അനാവശ്യവും വാസ്തവ വിരുദ്ധവുമാണ്. മുസ്‌ലിം ലീഗിന്റെ പേരിനെയും ചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ്. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗുമായും ആ പാര്‍ട്ടി പതാകയുമായും കുര്യന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ താരതമ്യം ചെയ്തത് പാര്‍ട്ടിയുടെ ചരിത്രത്തെയും സ്വത്വത്തെയും ബോധപൂര്‍വം തെറ്റായി ചിത്രീകരിക്കുന്നതിനാണ്.

1948 മാര്‍ച്ചില്‍ മദ്രാസില്‍ സ്ഥാപിതമായതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി ചിഹ്നം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ വാദം വസ്തുതാപരമായി തെറ്റാണ്.
കേരളത്തിന്റെ സാമൂഹിക-മത-രാഷ്ട്രീയ രംഗത്ത് ഏറെ ആദരണീയനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേര് ഉപയോഗിച്ചു. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംങ്ങള്‍ക്കും ഇടയില്‍ ശത്രുതാപരമായ ബന്ധം വളര്‍ത്തിയതിന് തങ്ങള്‍ ഉത്തരവാദിയാണെന്ന അടിസ്ഥാനരഹിതമായ ആരോപണം കെട്ടിച്ചമച്ചതാണ്. കേരള സമൂഹത്തില്‍ ചരിത്രപരമായി സമാധാനപരമായി സഹവര്‍ത്തിക്കുന്ന രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ മാത്രമേ ഈ പ്രസ്താവന ഉപകരിക്കുകയുള്ളൂ. മന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായാണ് ജോര്‍ജ് കുര്യന്‍ പ്രവര്‍ത്തിച്ചത്. ഭരണഘടനാ ബാധ്യതകളുടെ വ്യക്തമായ ലംഘനമാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി കുര്യന്‍ നടത്തിയ അവഹേളനപരവും വാസ്തവ വിരുദ്ധവുമായ പ്രസ്താവനകള്‍ രാജ്യസഭയുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു.

 

Continue Reading

Trending