Connect with us

main stories

നടന്‍ സതീഷ് കൗള്‍ കോവിഡ് ബാധിച്ച് മരിച്ചു

മഹാഭാരതം അടക്കമുള്ള അനേകം ടിവി സീരിയലുകളിലും ഖേല്‍, ഹത്യ, ഭക്തിമേം ശക്തി തുടങ്ങി ഒട്ടനവധി ഹിന്ദി ചിത്രങ്ങളിലും പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Published

on

ലുധിയാന:പഞ്ചാബി സിനിമയുടെ അമിതാഭ് ബച്ചന്‍ എന്നറിയപ്പെടുന്ന മുതിര്‍ന്ന നടന്‍ സതീഷ് കൗള്‍ കോവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സായിരുന്നു. ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മഹാഭാരതം അടക്കമുള്ള അനേകം ടിവി സീരിയലുകളിലും ഖേല്‍, ഹത്യ, ഭക്തിമേം ശക്തി തുടങ്ങി ഒട്ടനവധി ഹിന്ദി ചിത്രങ്ങളിലും പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1948 ല്‍ കാശ്മീരിലായിരുന്നു സതീഷ് കൗളിന്റെ ജനനം. ബാല്യകാലത്ത് കുടുംബസമേതം പഞ്ചാബിലേക്ക് താമസം മാറി. 1979 ല്‍ പ്രേം പര്‍ബത് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മുട്ടിയാര്‍ എന്ന പഞ്ചാബി ചിത്രത്തില്‍ അതേവര്‍ഷം അഭിനയിച്ചു. പഞ്ചാബി സിനിമയില്‍ വില്ലനായും സഹനടനായുമായിരുന്നു തുടക്കം. പിന്നീട് നായക കഥാപാത്രങ്ങളില്‍ തിളങ്ങി. പഞ്ചാബി സിനിമയിലെ ഏറ്റവും വിലയേറിയ താരമായി മാറി. അതോടൊപ്പം ഹിന്ദി സിനിമകളിലും സജീവസാന്നിധ്യമായി.

പ്യാര്‍ തോ ഹോനാ തീ ഥാ (1998) ആയിരുന്നു അവസാന ഹിന്ദി ചിത്രം. അസാദി ദ ഫ്രീഡം (2015) എന്ന പഞ്ചാബി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

kerala

പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണര്‍

ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

Published

on

പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനാലാണ് പി പി ദിവ്യയെ കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗമായി പരിഗണിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ സര്‍ക്കാരാണ് പി പി ദിവ്യയെ സെനറ്റ് അംഗമായി ശിപാര്‍ശ ചെയ്തത്.

വൈസ് ചാന്‍സലറുടെ വിശദീകരണം കിട്ടിയാല്‍ സെനറ്റ് അംഗം എന്ന നിലയില്‍ നിന്നും പി പി ദിവ്യയെ ഉടന്‍ നീക്കം ചെയ്യാനാണ് സാധ്യത.

 

Continue Reading

kerala

കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയാണെന്ന കെ. സുരേന്ദ്രന്റെ വാദം തെറ്റ്: വി ഡി സതീശന്‍

41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ. സുരേന്ദ്രന്‍ ആണെന്നും കേരള പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ. സുരേന്ദ്രന്‍ ആണെന്നും കേരള പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നിട്ടും കള്ളപ്പണ ഇടപാടില്‍ കേസെടുക്കാന്‍ ഇ ഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുന്നെന്നും എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇ ഡി കൊടകര കുഴല്‍പ്പണ കേസില്‍ പൂര്‍ണ്ണ നിശബ്ദത പാലിച്ചെന്നും സതീശന്‍ വിമര്‍ശിച്ചു. അന്വേഷണത്തിനായി സമ്മര്‍ദ്ധം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് മുന്‍പ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കളളപ്പണ ഇടപാടിനെ കുറിച്ച് പോലീസിന് അറിയാമായിരുന്നെന്നും സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായെന്നും വി ഡി സതീശന്‍ പറഞ്ഞു. പരസ്പര സഹായ സഹകരണ സംഘമായി സി.പിഎമ്മും ബി.ജെ.പി യും പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന് കേരള ബി.ജെ.പി യില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഇന്നത്തെ ആരോപണങ്ങളെന്നും സതീശന്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരില്‍ പ്രധാനി പിണറായി വിജയന്‍ ആണ് എന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ചേര്‍ന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തി നില്‍ക്കുന്നു എന്നതിന് തെളിവാണ് ശോഭ സുരേന്ദ്രന്റെ വാക്കുകളെന്നും ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതിരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

 

Continue Reading

kerala

കൊടകര കുഴല്‍പ്പണം: കേസ് അന്വേഷിക്കാന്‍ ഇ.ഡിയും ഐ.ടിയും തയ്യാറാകത്തതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍

കേരള പൊലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും കേരളത്തിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ട കൊടകരയിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ ഇ.ഡിയും ഐ.ടിയും തയ്യാറാകത്തതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം നല്‍കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേരള പൊലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും കേരളത്തിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ട കൊടകരയിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം നിയന്ത്രിക്കാന്‍ അധികാരത്തില്‍ വന്നവരാണെന്നാണ് മോദി ഭരണകൂടം സ്വയം അവകാശപ്പെടുന്നതെന്നും പാവപ്പെട്ടവനെ ദുരിതത്തിലാക്കി നോട്ട് നിരോധനം വരെ നടത്തിയത് കള്ളപ്പണം നിയന്ത്രിക്കാനല്ലെയെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. കാടികളുടെ കള്ളപ്പണ വേട്ട നടത്തിയിട്ട് അത് അന്വേഷിക്കാന്‍ ഇ.ഡിയും ആദായ വകുപ്പും തയ്യാറാകാത്തത് എന്താണെന്ന് അദ്ദേഹം ആരാഞ്ഞു.

ഒരു വിഭാഗത്തിന്് മാത്രമുള്ളതാണോ നിയമമെന്നും എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് കേന്ദ്രസര്‍ക്കാരും ധനകാര്യ മന്ത്രിയും മറുപടി പറയണമെന്നും വേണുഗോപാല്‍ ആവര്‍ത്തിച്ചു.

അതേസമയം ബി.ജെ.പിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ പൊലീസ് ഒന്നും ചെയ്തില്ലെന്നും എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്നും നടക്കുന്ന പൊലീസ് അന്വേഷണം വെറും പ്രഹസനമാണ് അദ്ദേഹം കുറ്റപ്പെടുത്തി.

 

Continue Reading

Trending