Connect with us

Film

‘അത് നിങ്ങളുടെ കഥയായിരിക്കാം, ഞങ്ങളുടെ കേരളത്തിന്റ കഥയല്ല’; ‘ദി കേരള സ്‌റ്റോറി’ക്കെതിരെ ശശി തരൂര്‍

Published

on

വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, ഞങ്ങളുടെ കേരള സ്റ്റോറി അല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സിനിമക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിര്‍മിച്ച ഹിന്ദി സിനിമയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍പെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സമൂഹവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

32,000 പേരെ മതംമാറ്റിയെന്ന സംഘ്പരിവാര്‍ വാദങ്ങള്‍ തെളിയിക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.

സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിന് തിയറ്ററുകളില്‍ എത്താനിരിക്കുകയാണ്. ഈ ചിത്രത്തെ കേരളീയ സമൂഹം ബഹിഷ്കരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.

kerala

അടുത്ത മാസവും കെഎസ്ഇബി സർചാർജ് പിരിക്കും; നീക്കം 14.8 കോടി നഷ്ടം നികത്താൻ; യൂണിറ്റിന് ഏഴ് പൈസ പിരിക്കും

യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക. 

Published

on

ഏപ്രില്‍ മാസത്തിലും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക.

ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഇതാണ് അടുത്ത മാസം പിരിക്കുന്നത്. മാർച്ച് മാസം യൂണിറ്റിന് 8 പൈസ സർചാർജ് പിരിച്ചിരുന്നു.

Continue Reading

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

Trending