Connect with us

Culture

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി ജലീലിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്. ശാരദക്കുട്ടി

Published

on

വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ഷംസുദ്ദീനെ സംരക്ഷിക്കുന്ന മന്ത്രി കെടി ജലീലിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി.

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. പ്രതി ഷംസുദ്ദീനെ ജലീല്‍ സംരക്ഷിക്കുകയാണെന്നും പ്രതിക്ക് രാജ്യം വിടാന്‍ മന്ത്രി ഒത്താശ ചെയ്തന്നുമുള്ള ആരോപണം ശക്തമാണ്. ഇതിനിടെയാണ് ഇടതുപക്ഷ സഹയാത്രിക കൂടിയായ എഴുത്തുകാരി ശാരദക്കുട്ടി ടീച്ചറുടെ വിമര്‍ശനം വൈറലാവുന്നത്. ഫെയ്‌സ് ബുക്കിലൂടെയാണ് ടീച്ചറുടെ വിമര്‍ശനം. കെഎം ഷാജഹാന്റെ പോസ്റ്റിന് മറുപടിയുമായി സാഹചര്യ തെളിവും റഫറന്‍സുമായി പോസ്റ്റ തെളിവായി വെച്ചാണ് ശാരദക്കുട്ടിയുടെ കുറിപ്പ്..

പ്രതിയ്‌ക്കൊപ്പം കെടി ജലീല്‍ പ്രതിക്കൊപ്പം നടത്തിയ യാത്രകളും മന്ത്രിയുടെ ഔദ്യോഗിക യാത്രകളില്‍ പോലും ഷംസുദ്ദീന്‍ ഒപ്പം ചേര്‍ന്ന ചിത്രങ്ങളും വിടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇത് ജലീലിനെ പ്രതിരോധത്തിലാക്കുകയും നിരവധി ന്യായീകരണങ്ങളുമായി മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രതിയെ സംരക്ഷിക്കുന്ന അധികാര നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് എഴുത്തുകാരി.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ലൈംഗിക വൈകൃതം ബാധിച്ചവര്‍ അധികാരത്തിന്റെ തണല്‍ പറ്റി നടത്തുന്ന സ്ത്രീ പീഡനങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അക്രമാസക്തമായ ഉദ്ധൃത ലിംഗത്തിന് ഇടത് / വലത്/സംഘി, ജാതി മത ഭേദവുമില്ല. അധികാരപ്രമത്തതയുടെ ഉദ്ധൃതലിംഗങ്ങള്‍ക്ക് ഒന്നേ നിറമുള്ളു. കടുത്ത സ്ത്രീവിരുദ്ധതയുടെ നിറമാണത്.

പീഡനം നടത്തുന്നവരെ, അതിന് ഒത്താശ ചെയ്തു കൊടുക്കുന്നവരെ പക്ഷം നോക്കി സംരക്ഷിക്കുന്ന രീതിയാണ് ഏതു ഭരണകൂടവും എല്ലാക്കാലത്തും ചെയ്തു കൊണ്ടിരിക്കുന്നത്. സ്ത്രീ വര്‍ഗ്ഗത്തെ അപമാനിക്കാത്ത ഒരു ഭരണകക്ഷിയും പ്രതിപക്ഷ കക്ഷിയും ഇവിടെയില്ല. ഒന്നിനെത്തന്നെയാണ് രണ്ടായും മൂന്നായും ഒക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആണ്‍ശരീരത്തിനുള്ളില്‍ ആ ശത്രു കുടി കൊള്ളുന്നിടത്തോളം സ്ത്രീക്ക് ഈ യുദ്ധം തുടരുക തന്നെ വേണ്ടി വരും.

ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍, മറ്റു കുറെ സ്ത്രീകളുടെ പേരെഴുതി അവരെവിടെ, അവരുടെ നാവെവിടെ എന്നു ചോദിച്ചു വരുന്നവരോടാണ് പറയുന്നത്. ഇതൊന്നും നിങ്ങളെ ബാധിക്കുന്ന വിഷയമല്ലേ? പെണ്‍കുട്ടികള്‍ക്കു വേണ്ടി, സ്ത്രീ നീതിക്കുവേണ്ടി തലതല്ലി പൊളിക്കേണ്ടത് ‘ചില ‘സ്ത്രീകളുടെ മാത്രം ബാധ്യതയാണെന്ന് കരുതുന്ന നിങ്ങളുടെ അലസതക്കും കുബുദ്ധിക്കും നീചരാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും ഒരു പീഡകന് കൊടുക്കുന്ന അതേ മാന്യത മാത്രമേ നല്‍കാനാകൂ. നെഞ്ചില്‍ കിഞ്ചില്‍ കിടയ്ക്കും ആ കുടിലതക്കൊന്നു വേറേ തൊഴുന്നേന്‍.

സമഗ്രമായ ഒരു പൊതു ഇടപെടലിലൂടെയല്ലാതെ ഈ ദുരവസ്ഥ പരിഹരിക്കപ്പെടുകയില്ലെന്നറിഞ്ഞിട്ടും തലയിട്ടടിച്ചു ബഹളമുണ്ടാക്കേണ്ടി വരുന്നു സ്ത്രീകള്‍ക്ക്. അങ്ങനെ ഒച്ചവെച്ചു കൊണ്ടേയിരിക്കുന്ന സ്ത്രീകളെത്തന്നെയാണ്‌ല്ലോ പിന്നെയും പിന്നെയും നിങ്ങള്‍ കുറ്റപ്പെടുത്തുന്നത്. നിങ്ങള്‍ ആണുങ്ങളുടെ നീചമായ രാഷ്ട്രീയ വൈരം നിലനില്‍ക്കുന്നിടത്തോളം ഇവിടെ ഇരകളായ സ്ത്രീകളും അവര്‍ക്കൊപ്പം നിന്നു പ്രതികരിക്കുന്ന സത്രീകളും കൂടുതല്‍ കൂടുതല്‍ യുദ്ധസജ്ജരാവുകയാണ്.

ആത്യന്തികമായി നിങ്ങളാരും സ്ത്രീ സുരക്ഷ ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമായിത്തന്നെ സ്ത്രീപീഡകരാണ് നിങ്ങളും. സ്ത്രീയുടെ ഛിന്നഭിന്നമാക്കപ്പെടുന്ന ആത്മാഭിമാനവും ലൈംഗികതയും രാഷ്ട്രീയായുധമാക്കുന്നവരെ ആരെയും ഞാന്‍ വെറുക്കുന്നു, ഭയക്കുന്നു. നിങ്ങള്‍ക്കെതിരെ കൂടിയാണ് ഞങ്ങളുടെ യുദ്ധം.

Reference, സാഹചര്യം ഒക്കെ കമന്റ് ബോക്‌സിലുണ്ട്
എസ്.ശാരദക്കുട്ടി
7.5.2019

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Film

തകർപ്പൻ കാസ്റ്റ് & ക്രൂവുമായി ‘പാതിരാത്രി’ എത്തുന്നു

സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു

Published

on

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു . ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രനുണ്ട്.

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ  അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .

എഡിറ്റർ – ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് – ജേക്സ് ബിജോയ് , ആർട്ട് ഡയറക്ടർ – ദിലീപ് നാഥ്   പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ , മേക്കപ്പ് – ഷാജി പുൽപ്പള്ളി , കോസ്റ്റ്യൂം – ലിജി പ്രേമൻ , സ്റ്റിൽസ് – നവീൻ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ .

Continue Reading

Trending