Connect with us

Sports

സന്തോഷ കേരളം; സന്തോഷ മിഥുനം

Published

on

കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തി ല്‍ കേരള ഫുട്‌ബോള്‍ ഉയിര്‍ത്തെഴുന്നേറ്റു. സന്തോഷ് ട്രോഫിയില്‍ നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളം കിരീടം സ്വന്തമാക്കി.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ആറാം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും, അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. കേരളത്തിന്റെ ഗോള്‍ കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകളും മിഥുന്‍ തടഞ്ഞിട്ടു.

19-ാം മിനിറ്റില്‍ കേരളം നടത്തിയ കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തു നി ന്നും പന്തുമായി കുതിച്ച ജിതിന്‍ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാള്‍ ഗോള്‍കീപ്പറെ മറികടന്ന് പന്ത് വലയില്‍ (1-0). 34-ാം മിനിറ്റില്‍ അഫ്ദലിനും 46-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജിതിനും കനകാവസരം കൈവന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

68-ാം മിനിറ്റില്‍ ബംഗാള്‍ സമനില ഗോള്‍ നേടി. ജിതേന്‍ മുര്‍മുവിലൂടെയായിരുന്നു ബംഗാളിന്റെ സമനില ഗോള്‍. നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടു. രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ പത്തു പേരായി ചുരുങ്ങിയ ബംഗാളിനെതിരെ മത്സരം അവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കി നില്‍ക്കെ കേരളം ലീഡ് നേടി (2-1). വിപിന്‍ തോമസായിരുന്നു ഇത്തവണ ഗോള്‍ നേടിയത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബംഗാള്‍ താരം തിര്‍തങ്കര്‍ സര്‍ക്കാര്‍ ഫ്രീകിക്കിലൂടെ സമനില നേടി (2-2).
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം നാല് കിക്കും ഗോളാക്കി മാറ്റിയപ്പോള്‍ ബംഗാളിന് രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.
2005ല്‍ ഡല്‍ഹിയിലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 2013ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.

സന്തോഷ മിഥുനം

കൊല്‍ക്കത്ത: 14 വര്‍ഷത്തെ കാത്തിരിപ്പിന് ഈസ്റ്റര്‍ സന്തോഷം. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ ബംഗാളിനെ 6-4ന് കശക്കി കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സാള്‍ട്ട്‌ലെക്കില്‍ പിറന്നത് ചരിത്രം. ഇതിന് മുമ്പ് മൂന്ന് വട്ടം ഫൈനലില്‍ ഷൂട്ടൗട്ട് ദുരന്തത്തില്‍ ബംഗാളിന് മുന്നില്‍ കരഞ്ഞിരുന്നു കേരളം. പക്ഷേ ഇത്തവണ അതുണ്ടായില്ല. നിശ്ചിത സമയത്തും അധികസമയത്തും മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങിയ ടീ ഷൂട്ടൗട്ടില്‍ യഥാര്‍ത്ഥ കരുത്ത് കാട്ടി. പന്ത് പായിച്ച നാല് പേരും ലക്ഷ്യബോധത്തിന്റെ ഉദാത്ത മാതൃകയായപ്പോള്‍ ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍ക്കീപ്പര്‍ മിഥുന്‍ കേരളത്തിന്റെ ഹീറോയായി. നട്ടുച്ച സമയത്ത് ആരംഭിച്ച കലാശ പോരാട്ടത്തിന്റെ തുടക്കം ബംഗാളിന്റെ മികവിലായിരുന്നു. പക്ഷേ കളിയുടെ ഗതിക്ക് വിപരീതമായി എം.എസ് ജിതിന്‍ നേടിയ സുന്ദരമായ ഗോള്‍ കേരളത്തിന്റെ കുതിപ്പിനുള്ള ഊര്‍ജ്ജമായി. വൈസ് ക്യാപ്റ്റന്‍ ശ്രീശന്‍ നല്‍കിയ ത്രൂപാസ്. മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള കുതിപ്പില്‍ ബംഗാള്‍ ഗോള്‍ക്കീപ്പറുടെ കാലുകള്‍ക്കിടയിലുടെ ഗോള്‍. ആദ്യ പകുതിയില്‍ ആ ഗോള്‍ ആധിപത്യം. പക്ഷേ രണ്ടാം പകുതിയില്‍ എങ്ങനെയെങ്കിലും തിരിച്ചടിക്കുക എന്ന ലക്ഷ്യത്തില്‍ ബംഗാളിന്റെ ആക്രമണം. അതില്‍ ഡിഫന്‍സ് പതറിയപ്പോള്‍ ജിതന്‍ മര്‍മുവിന്റെ സമനില. അധിക സമയത്തും ഊര്‍ജ്ജം സംഭരിച്ച് സബിസ്റ്റിറ്റിയൂട്ട് താരം വിപിന്‍ തോമസിലൂടെ ലീഡ് ഗോള്‍. അതിന് മുമ്പ് റജോന്‍ ബര്‍മന്‍ ചുവപ്പില്‍ പുറത്തായതും കേരളത്തിന് കാര്യങ്ങള്‍ അനുകൂലമാക്കി. ആ ഗോളില്‍ കിരീടത്തില്‍ മുത്തമിടാനിരിക്കെയാണ് അവസാന മിനുട്ടില്‍ തൃത്താന്‍കര്‍ സര്‍ക്കാരിന്റെ ഗോളില്‍ വീണ്ടും സമനില. അതിനിടെ ശ്രീരാഗിന്റെ ഗോള്‍ലൈന്‍ സേവില്‍ കേരളം രക്ഷപ്പെടുന്നതും കണ്ടു. തുടര്‍ന്ന് സമ്മര്‍ദ്ദത്തിന്റെ ഷൂട്ടൗട്ട്. അവിടെ കിക്കെടുത്ത നാല് പേരും നല്ല കുട്ടികളായപ്പോള്‍ മിഥുന്‍ എന്ന കണ്ണൂരുകാരന്‍ ഹീറോയുമായി. അങ്കിത് മുഖര്‍ജിയുടെയും നബി ഹുസൈന്റെയും ഷോട്ടുകള്‍ മിഥുന്‍ തടഞ്ഞു. രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാല്‍, ജസ്റ്റിന്‍ ജോര്‍ജ്ജ്, ശ്രീശന്‍ എന്നിവരുടെ ഷഓട്ടുകല്‍ കൃത്യമായി ലക്ഷ്യത്തിലെത്തി. ബംഗാള്‍ ഇടക്ക് ഗോള്‍ക്കീപ്പറെ മാറ്റിയതും അവരെ തുണച്ചില്ല. കേരളത്തിന്റെ നിര്‍ണായക നാലാം കിക്കെടുക്കാന്‍ ശ്രീശന്‍ വന്നപ്പോഴാണ് ബംഗാള്‍ ഗോളിയെ മാറ്റിയത്. പക്ഷേ അതിലൊന്നും വൈസ് ക്യാപ്റ്റന്‍ കുലുങ്ങിയില്ല. അദ്ദേഹത്തിന്റെ ഷോട്ട് ബംഗാളിന്റെ നെഞ്ച് പിളര്‍ത്തി…. പിന്നെയെല്ലാം ചരിത്രം… ആഘോഷം…

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Cricket

ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് നായകന്‍ രോഹിത് ശർമ വിട്ടുനിന്നേക്കും

. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം ഫോമിനെ തുടര്‍ന്ന് താരത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയര്‍ താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രോഹിത്തിന്റെ അബാവത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് മൂന്ന് മത്സരങ്ങളില്‍ 6.2 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് നേടിയത്.

സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍നിന്ന് താരം സ്വയം മാറിനിന്നു. പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തില്‍ വലിയ വിമര്‍ശനമുയരുകയും ചെയ്തു.

സിഡ്‌നി ടെസ്റ്റില്‍നിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി.

തനിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മാറിനിന്നതാണെന്നും വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങള്‍ മാറുമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്നും താരം പറഞ്ഞു.

ആസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലില്‍ രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്ന 76 റണ്‍സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. കോഹ്‌ലിയാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്‌ട്രേലിയക്കെതിരെ 84 റണ്‍സുമടിച്ചു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യന്‍ സംഘം പോകുന്നത്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്‌സിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ എജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കെന്നിങ്ടണ്‍ ഓവല്‍ എന്നിവിടങ്ങളിലും നടക്കും.

Continue Reading

Cricket

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടം

ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

Published

on

ആദ്യ മത്സരങ്ങളിൽ തോൽവി രുചിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ഇന്ന് മുഖാമുഖം. ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാനാവട്ടെ സൺ റൈസേഴ്സ് ഹൈദരാബാദിനുമുന്നിലും പൊരുതി വീണു.

സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരിക്കിൽനിന്ന് പൂർണമായും മുക്തനാവാനായി സഞ്ജുവിനെ വിക്കറ്റ് കീപ്പിങ്ങോ ഫീൽഡിങ്ങോ ഏൽപിക്കുന്നില്ല.

ആദ്യ കളിയിൽ ഇംപാക്ട് പ്ലെയറായെത്തി ഇന്നിങ്സ് ഓപൺ ചെയ്ത താരം 33 പന്തിൽ 66 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അജിൻക്യ രഹാനെക്ക് കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.

Continue Reading

Trending