Connect with us

More

ശ്രീലങ്കയ്‌ക്കെതിരെ സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ചുറി; ബോര്‍ഡ് ഇലവന് മികച്ച സ്‌കോര്‍

Published

on

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ദ്വിദിന സന്നാഹ മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനെ നയിക്കുന്ന മലയാളി താരം സഞ്ജു വി സാംസണിന് സെഞ്ചുറി. തകര്‍പ്പന്‍ പ്രകടനവുമായി പുറത്താകാതെ നില്‍ക്കുന്ന സഞ്ജുവിന്റെ മികവില്‍ 57 ഓവറില്‍ നാലിന് 228 റണ്‍സ് എന്ന നിലയിലാണ് ബോര്‍ഡ് ഇലവന്‍. ഇന്ത്യയ്ക്ക് എതിരായ പരമ്പരയ്ക്ക് എത്തിയ ലങ്കയ്ക്ക് എതിരെ കൊല്‍ക്കത്തയിലാണ് ബോര്‍ഡ് ഇലവന്‍ പരിശീലന മത്സരം കളിച്ചത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 411 നെതിരെ ബാറ്റ് വീശിയ ബോര്‍ഡ് ഇലവന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 261/5 എന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ബോര്‍ഡ് ഇലവനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് നായകന്റെ ഉത്തരവാദിത്തം ഉള്‍ക്കൊണ്ട് ബാറ്റ് വീശിയ സഞ്ജുവാണ്. 143 പന്ത് നേരിട്ട സഞ്ജു 128 റണ്‍സ് നേടി. 19 ഫോറും ഒരു സിക്‌സും സഞ്ജുവിന്റെ ഇന്നിംഗ്‌സിന് മിഴിവേകി. 63 പന്തിലാണ് സഞ്ചു അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ശ്രീലങ്കയുടെ ബൗളിംഗിന് മുന്നില്‍ ബോര്‍ഡ് ഇലവന്‍ ടീം പതറിയപ്പോഴാണ് നായകന്‍ ക്രീസിലെത്തിയത്. ഈ സമയത്ത് ജഗ്ജീവന്‍ സിംഗ് തീര്‍ത്തും പ്രതിരോധത്തിലേക്ക് ഒതുങ്ങിയാണ് ബാറ്റ് വീശിയത്. റണ്‍ കണ്ടെത്താനും, റണ്‍റേറ്റ് ഉയര്‍ത്താനും ശ്രമിച്ച സഞ്ജു ഒരു ഘട്ടത്തില്‍ 200 കടക്കില്ലെന്ന് തോന്നിച്ച ബോര്‍ഡ് ഇലവന്‍ സ്‌കോര്‍ 250 കടത്തി. ചായയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ സിക്‌സര്‍ പറത്തിയാണ് സഞ്ജു തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

കേരളതാരം സന്ദീപ് വാരിയര്‍ രണ്ടു വിക്കറ്റു നേടി. ടോസ് നേടിയ ബോര്‍ഡ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ശ്രീലങ്ക ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. സഞ്ജുവിനും സന്ദീപ് വാരിയര്‍ക്കും പുറമെ രോഹന്‍ പ്രേം, ജലജ് സക്‌സേന എന്നീ കേരള താരങ്ങളും ബോര്‍ഡ് പ്രസിഡന്റ് ഇലവനിലുണ്ട്.

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; പ്രതി ഷുഹൈബിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Published

on

ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ MS സൊല്യൂഷൻസ് CEO മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കസ്റ്റഡി അപേക്ഷയും സത്യവാങ്മൂലവും നാളെ സമർപ്പിക്കും. താമരശ്ശേരി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബ് ചോദ്യം ചോർന്നെന്ന് സമ്മതിക്കുമ്പോഴും തനിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയാണ്. ഉത്തരവാദികൾ മറ്റു പ്രതികൾ എന്നാണ് ഷുഹൈബ് മൊഴി നൽകിയത്. നിലവിൽ 14 ദിവസത്തെ റിമാൻഡിലാണ് പ്രതി.

അതേസമയം, കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഷുഹൈബ് ഉൾപ്പെടെ അന്വേഷണവുമായി സഹകരിക്കാത്തതോടെ ആണ് നീക്കം. പ്രതികളായ അധ്യാപകൻ ഫഹദിന്റെയും പ്യൂൺ അബ്ദുൽ നാസറിന്റെയും ഫോണിലെ വിവരങ്ങൾ റിക്കവർ ചെയ്തെടുക്കും. ഇരുവരും ഫോണിലെ ഡാറ്റകൾ ഫോർമാറ്റ് ചെയ്തതായാണ് കണ്ടെത്തൽ.

കേസിൽ നാലാം പ്രതിയായ അബ്ദുൽ നാസറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ് ബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്. കേസിലെ 2 , 3 പ്രതികളും MS സൊല്യൂഷൻസിലെ അധ്യാപകരുമായ ഫഹദ്, ജിഷ്ണു എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

kerala

വണ്ണം കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്; പെൺകുട്ടിക്ക് ദാരുണാന്ത്യം

Published

on

വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.

വണ്ണം കുറയ്ക്കാൻ വേണ്ടി ഭക്ഷണത്തിൻ്റെ അളവ് കുറച്ചിരുന്ന പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങി. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിലടക്കം പെൺകുട്ടി ചികിത്സ തേടിയിരുന്നു.

Continue Reading

india

‘നമസ്കാരം എല്ലാ വെള്ളിയാഴ്ചയും ഉണ്ട്, പക്ഷേ ഹോളി വർഷത്തിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂ’; സംഭൽ പൊലീസിന്റെ വാദം ആവർത്തിച്ച് യോഗി ആദിത്യനാഥ്‌

നമസ്കാരം വൈകിപ്പിക്കാം, വെള്ളിയാഴ്ച പ്രാർത്ഥന കൃത്യസമയത്ത് നടത്തണം നിന്നുള്ളവർക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് അത് ചെയ്യാം ആദിത്യനാഥ് പറഞ്ഞു

Published

on

ലഖ്‌നൗ: ഹോളി ആഘോഷവും വെള്ളിയാഴ്ച നമസ്കാരവും സംബന്ധിച്ച് സംഭൽ ഡിഎസ്പിയുടെ വിവാദപ്രസ്താവന ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോളി വർഷത്തിലൊരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളു എന്നും എന്നാൽ വെള്ളിയാഴ്ച പ്രാർത്ഥന എല്ലാ ആഴ്ചയും നടക്കാറുണ്ടെന്നുമാണ് യോഗി ആദിത്യനാഥ്‌ പറഞ്ഞത്.

മാർച്ച് 14 ന് ഹോളിയും പുണ്യമാസമായ റമദാനിലെ വെള്ളിയാഴ്ച പ്രാർത്ഥനകളും ഒരുമിച്ച് വരുന്നതിനാൽ സാമുദായിക ഐക്യം ഉറപ്പാക്കാൻ മാർച്ച് 6 ന് സംഭൽ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ഒരു സമാധാന സമിതി യോഗം ചേർന്നിരുന്നു. ഇതിലാണ് സംഭൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അനുജ് ചൗധരി വിവാദപരാമർശം നടത്തിയത്. “നിറങ്ങളുടെ ഉത്സവം വർഷത്തിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂ. അതേസമയം വെള്ളിയാഴ്ച നമസ്കാരം ഒരു വർഷത്തിൽ 52 തവണ വരുന്നു. അതിനാൽ വെള്ളിയാഴ്ച നമസ്കാരത്തിന് പോകുമ്പോൾ അവരുടെ മേൽ നിറങ്ങൾ വീഴുന്നത് മുസ്‌ലിം സഹോദരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ തെരുവുകളിലെ ഹോളി ആഘോഷങ്ങൾ ശമിക്കുന്നത് വരെ വീടിനുള്ളിൽ തന്നെ കഴിയാൻ ഞാൻ ഉപദേശിക്കുന്നു,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണ് യോഗിയും ആവർത്തിച്ചത്.

“ഉത്സവ വേളകളിൽ നമ്മൾ പരസ്പരം വികാരങ്ങളെ ബഹുമാനിക്കണം. എല്ലാ വെള്ളിയാഴ്ചയും നമസ്കാരം നടത്താറുണ്ട്, പക്ഷേ ഹോളി വർഷത്തിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂ. നമസ്കാരം വൈകിപ്പിക്കാം, വെള്ളിയാഴ്ച പ്രാർത്ഥന കൃത്യസമയത്ത് നടത്തണം നിന്നുള്ളവർക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് അത് ചെയ്യാം. നമസ്കാരത്തിനായി പള്ളിയിൽ പോകണമെന്ന് നിർബന്ധമില്ല,” ആദിത്യനാഥ് പറഞ്ഞു.

സംഭൽ ഡിഎസ്പിയുടെ പ്രസ്താവനയിൽ ഉത്തർപ്രദേശിലെ പ്രതിപക്ഷവും മുസ്‌ലിം മതനേതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. യോഗി ആദിത്യനാഥ് സർക്കാരിലെ ഉദ്യോഗസ്ഥർ ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.

Continue Reading

Trending