Connect with us

Cricket

കേരള രഞ്ജി ടീമിനൊപ്പം ചേര്‍ന്ന് സഞ്ജു

ടെസ്റ്റ് ടീമിലേക്കു കൂടി ഇന്ത്യന്‍ ടീം തന്നെ പരിഗണിക്കുന്നുണ്ടെന്ന് സഞ്ജു നേരത്തെ പറഞ്ഞിരുന്നു.

Published

on

ബംഗ്ലദേശിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം സഞ്ജു സാംസണ്‍ കേരള രഞ്ജി ട്രോഫി ടീമിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ ദിവസം സഞ്ജു സാംസണ്‍ രഞ്ജി ക്യാമ്പിലെത്തി. പേസര്‍ എന്‍.പി ബേസിലും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ടെസ്റ്റ് ടീമിലേക്കു കൂടി ഇന്ത്യന്‍ ടീം തന്നെ പരിഗണിക്കുന്നുണ്ടെന്ന് സഞ്ജു നേരത്തെ പറഞ്ഞിരുന്നു. ടെസ്റ്റ് ടീമിലേക്കു കൂടി പരിഗണിക്കാന്‍ ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ടെന്നും അതിനാല്‍ രഞ്ജിയിലടക്കം കളിച്ച് മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കണമെന്നും സന്ദേശം ലഭിച്ചതായി സഞ്ജു പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം രഞ്ജി ടീമില്‍ ചേര്‍ന്നത്.

ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തകര്‍ത്ത കേരള ടീം ഇനി നേരിടാന്‍ പോകുന്നത് കരുത്തരായ കര്‍ണാടകയെ ആണ്. 18 മുതല്‍ ബെംഗളൂരുവിലാണ് മത്സരം.

 

Cricket

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം

ഈ വരുന്ന 18ാനാണ് ബംഗളൂരുവില്‍ വെച്ച് കര്‍ണാടകയുമായി കേരളത്തിന്റെ അടുത്ത പോരാട്ടം.

Published

on

രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ കേരളത്തിന് വിജയത്തുടക്കം. തുമ്പ സെന്റ്സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സെന്ന വിജയലക്ഷ്യം കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് കേരളം തിരിച്ചുവരവ് നടത്തിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 56 റണ്‍സ് നേടി രണ്ടാം ഇന്നിങ്സില്‍ തിളങ്ങി.

രണ്ടാം ഇന്നിങ്‌സില്‍ 23-3 എന്ന നിലയില്‍ അവസാനദിനം ബാറ്റിങിനിറങ്ങിയ പഞ്ചാബ് പരാജയപ്പെട്ടു. മാച്ച് തുടങ്ങി ആറാം ഓവറില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ക്രിഷ് ഭഗത് ഔട്ടായി. തൊട്ടുപിന്നാലെ 12 റണ്‍സെടുത്ത നേഹല്‍ വധേരയും പുറത്ത്. ആറാം വിക്കറ്റിലെത്തിയ അന്‍മോല്‍പ്രീത് സിങ്ങും പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ് പഞ്ചാബിന് പ്രതീക്ഷ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് എടുത്തു.

51 റണ്‍സെടുത്ത പ്രഭ്‌സിമ്രാനെ മടക്കി ജലജ് സക്‌സേന കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുക്കൊണ്ടുവന്നു. വെറും 21 റണ്‍സിനിടെ പഞ്ചാബിന്റെ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി തകര്‍ന്നു.

ആദിത്യ സര്‍വാതെയും ബാബ അപരാജിത്തും നാല് വിക്കറ്റ് വീതം വീഴ്ത്തി. രോഹന്‍ കുന്നുമ്മലിന്റെ അതിവേഗ ഇന്നിങ്‌സ് കേരളത്തിന് മുതല്‍കൂട്ടായി. 36 പന്തില്‍ 48 റണ്‍സുമായി രോഹന്‍ മടങ്ങി. ബാബ അപരാജിത് 39 റണ്‍സെടുത്തു.

ഈ വരുന്ന 18ാനാണ് ബംഗളൂരുവില്‍ വെച്ച് കര്‍ണാടകയുമായി കേരളത്തിന്റെ അടുത്ത പോരാട്ടം.

 

Continue Reading

Cricket

ബംഗ്ലദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് റെക്കോഡ് നേട്ടം

Published

on

ടി-20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് പിറന്നത്. സഞ്ജുവിന്റ സെഞ്ചുറി മുന്നേറ്റത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ അടിച്ചത്. സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും നടത്തിയ ബാറ്റിങ് വെടിക്കെട്ടില്‍ ഇന്ത്യയ്ക്ക് 133 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ടി20യിലെ ആദ്യ സെഞ്ചറി തികച്ച സഞ്ജുവാണ് ഇന്നത്തെ താരം. അതേസമയം ഇന്ത്യ മൂന്നാം കളിയിലും ജയിച്ചതോടെ ടെസ്റ്റ് പരമ്പരയിലെയും ട്വന്റി20യിലേയും എല്ലാ കളികളിലും ബംഗ്ലദേശിന് പരാജയമാണ് ഉണ്ടായത്.

42 പന്തില്‍ 63 റണ്‍സെടുത്ത തൗഹിദ് ഹൃദോയിയാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍.

ഈ കളി ശ്രദ്ധേയമായത് ട്വന്റി20 ക്രിക്കറ്റില്‍ സഞ്ജു സാംസന്റെ കന്നി സെഞ്ചുറിയാണ്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 297 റണ്‍സാണ്. ടെസ്റ്റ് പദവിയുള്ള ടീമുകളിലെ ഏറ്റവും ഉയര്‍ന്ന ട്വന്റി20 സ്‌കോറാണ് ഇന്ത്യ നേടിയെടുത്തത്.

ഓപ്പണറായി കളിക്കളത്തില്‍ ഇറങ്ങിയ സഞ്ജു 47 പന്തില്‍ 111 റണ്‍സെടുത്തു പുറത്തായി. 40 പന്തുകളിലാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചുറിയിലെത്തിയത്. എട്ട് സിക്‌സുകളും 11 ഫോറുകളുമാണ് സഞ്ജു അടിച്ചത്.

ട്വന്റി20യില്‍ ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്. 2017ല്‍ രോഹിത് ശര്‍മ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച് ഒന്നാമതെത്തിയിരുന്നു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചറി നേടി പുറത്തായി. 35 പന്തുകള്‍ നേരിട്ട സൂര്യ 75 റണ്‍സെടുത്തു.

 

Continue Reading

Cricket

ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്; 40 പന്തില്‍ സെഞ്ചുറിയടിച്ച് സഞ്ജു

അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിയാന്‍ പരാഗുമാണ് നിലവില്‍ ക്രീസിലുള്ളത്.

Published

on

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജു കിടിലന്‍ പ്രകടനം കാഴ്ചവെച്ചു. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു (111) പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിയാന്‍ പരാഗുമാണ് നിലവില്‍ ക്രീസിലുള്ളത്. 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്ണെടുത്തിട്ടുണ്ട് ഇന്ത്യ.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ഷദീപിന് പകരം രവി ബിഷ്‌ണോയിയെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക മാറ്റം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ വിജയം നേടിയതോടെ കൂറ്റന്‍ സ്‌കോറിലേക്കാണ് എത്തിയിട്ടുള്ളത്. ഇന്ന് കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ഇത് വലിയ നേട്ടമായിരിക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരം.

അതേസമയം സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറിയാണിത്. ബംഗ്ലാദേശിനായി രണ്ടാം ഓവര്‍ എറിയാനെത്തിയ തസ്‌കിനെ തുടര്‍ച്ചയായി നാലു തവണ ബൗണ്ടറി കടത്തിയാണ് സഞ്ജു കളിയാരംഭിച്ചത്.

ട്വന്റി20 ടീമില്‍ ഓപ്പണറായ സഞ്ജുവിനും സ്ഥിരം ഓപ്പണര്‍ പദവിയില്‍ പ്രതീക്ഷ വെക്കുന്ന അഭിഷേകിനും ആദ്യ രണ്ടു മത്സരങ്ങളിലും പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല.

 

 

Continue Reading

Trending