X
    Categories: indiaNews

ബിഹാറില്‍ പുതിയ വഴിത്തിരിവ്; പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് പുതിയ സഖ്യവുമായി ശിവസേന

മുംബൈ: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നതിനിടെ പുതിയ സഖ്യവുമായി ശിവസേനയുടെ രംഗപ്രവേശം. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ 40-50 സീറ്റുകളില്‍ മത്സരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഉടന്‍ തന്നെ പാറ്റ്‌ന സന്ദര്‍ശിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

പപ്പു യാദവ് തങ്ങളുമായി സഖ്യത്തിന് സാധ്യത തേടിയിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലെ തങ്ങളുടെ സഖ്യകക്ഷിയായ എന്‍സിപിയുമായി ബിഹാറില്‍ സഖ്യത്തിനില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടത് പാര്‍ട്ടികള്‍ ഒരുമിച്ചുള്ള മഹാസഖ്യവും ബിജെപി-ജെഡിയു സഖ്യവും തമ്മിലാണ് ബിഹാറില്‍ പ്രധാന മത്സരം. എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെഡി ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ബിജെപിയുടെ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒക്ടോബര്‍ 28 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: