Connect with us

india

ആര്‍ബിഐയുടെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര

1990 ബാച്ച് രാജസ്ഥാൻ കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് സഞ്ജയ് മൽഹോത്ര.

Published

on

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡിസംബർ 10ന് കാലാവധി അവസാനിക്കുന്ന ശക്തികാന്ത ദാസിൻ്റെ പകരക്കാരനായാണ് മൽഹോത്ര എത്തുന്നത്.

1990 ബാച്ച് രാജസ്ഥാൻ കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് സഞ്ജയ് മൽഹോത്ര. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

33 വർഷത്തിലേറെ നീണ്ട തൻ്റെ കരിയറിലെ നേതൃപാടവവും മികവും കൊണ്ട് മൽഹോത്ര വൈദ്യുതി, ധനകാര്യം, നികുതി, വിവരസാങ്കേതികവിദ്യ, ഖനികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ധനമന്ത്രാലയത്തിൽ സെക്രട്ടറി (റവന്യൂ) ആണ്. തൻ്റെ മുൻ അസൈൻമെൻ്റിൽ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

india

രാജസ്ഥാനില്‍ മോഷണം ആരോപിച്ച് ദളിത് യുവാവിന് ക്രൂര മര്‍ദനം

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

Published

on

രാജസ്ഥാനിലെ ബാര്‍മേറില്‍ മോഷണം നടത്തിയെന്ന് സംശയത്തിന് പിന്നാലെ ദളിത് യുവാവിനെ പ്രദേശവാസികള്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിനെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം വടികൊണ്ടും മറ്റും മര്‍ദിക്കുന്നതും വെറുതെവിടണമെന്ന് യുവാവ് ആവശ്യപ്പെട്ടിട്ടും പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇരയുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ പരിശോധിച്ച ശേഷം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കണ്ടാല്‍ തിരിച്ചറിയാവുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി

Continue Reading

india

മഹാരാഷ്ട്രയില്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് മകന്‍ ആത്മഹത്യ ചെയ്തത്

Published

on

മഹാരാഷ്ട്രയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേകയറില്‍ പിതാവും ജീവനൊടുക്കി. മഹാരാഷ്ട്ര നന്ദേഡിലെ മിനാകി ഗ്രാമത്തിലാണ് സംഭവം.

പത്താംക്ലാസ് വിദ്യാര്‍ഥിയായാ ഓംകാറിനെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ഓംകാര്‍ അവധിക്ക് വീട്ടിലെത്തിയ സമയം പഠനാവശ്യത്തിനായി തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാവപ്പെട്ട കര്‍ഷക കുടുംബത്തിന് ഫോണ്‍ വാങ്ങാനുള്ള സാമ്പത്തിക നിലയുണ്ടായിരുന്നില്ല.

കൃഷിക്കായി എടുത്ത വായ്പ പോലും തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ ഫോണ്‍ വാങ്ങാന്‍ കഴിയില്ലെന്നും പിതാവ് കുട്ടിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ഓംകാര്‍ തിരികെയെത്തിയില്ല. തുടര്‍ന്നുള്ള തിരച്ചിലിലാണ് കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടത്തിയത്. മകന്റെ മൃതദേഹം മരത്തില്‍ നിന്ന് താഴെയിറക്കിയ പിതാവ് അതേ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

india

അസമിലെ ഖനിയില്‍ ഉണ്ടായ അപകടം; മൂന്ന് തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖനിയില്‍ വെള്ളം നിറഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ കുടുങ്ങിയത്

Published

on

അസമിലെ ദിമാ ഹസാവു ജില്ലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കൂടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖനിയില്‍ വെള്ളം നിറഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് അഞ്ച് തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സംഭവത്തില്‍ കരസേനയെ കൂടാതെ കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേനകള്‍ , നാവികസേനയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു

ഖനിക്ക് 310 അടി ആഴമുള്ള ഖനിയില്‍നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുന്നുണ്ട്. എന്നാല്‍, വെള്ളം കല്‍ക്കരിയുമായി കൂടികലര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. നാവികസേനയില്‍നിന്ന് വൈദഗ്ധ്യം നേടിയ ഡൈവര്‍മാര്‍ക്കും ഖനിക്കുള്ളിലേക്ക് കടക്കാനാകുന്നില്ല.

Continue Reading

Trending