Connect with us

kerala

യൂട്യൂബ് ചാനലിലെ മതവിദ്വേഷത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍

ഇയാള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവും കലാപ ആഹ്വാനത്തിനും കുറ്റം ചുമത്തി കേസെടുത്തു.

Published

on

യൂട്യൂബ് ചാനല്‍ വഴി മതവിദ്വേഷം പ്രചരിപ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍. ബൈജു പൂക്കോട്ടുംപാടത്തെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണയില്‍ മുസ്ലിം യുവാവ് വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിയതിനെതിരെയാണ് ബൈജു ഓണ്‍ലൈന്‍ ചാനലിലൂടെ വര്‍ഗീയമായി ചിത്രീകരിച്ചത്. ഇയാള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവും കലാപ ആഹ്വാനത്തിനും കുറ്റം ചുമത്തി കേസെടുത്തു.

മുസ്ലീങ്ങള്‍ കഫവും തുപ്പലുമുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും മലപ്പുറത്ത് നിരവധി തീവ്രവാദികളെ സൃഷ്ടിച്ചിട്ടുണ്ട് തുടങ്ങിയ വര്‍ഗീയ പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇയാള്‍ക്കെതിരെ പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങി നിരവധി കേസുകള്‍ മലപ്പുറം, കോഴിക്കോട് പൊലീസ് സ്റ്റേഷനുകളിലുണ്ട്.

kerala

മുനമ്പം ഭൂമി പ്രശ്ന പരിഹാരത്തിനായി ലീഗ്-മെത്രാൻ സമിതി കൂടിക്കാഴ്ച

വരാപ്പുഴ അതിരൂപത ബിഷപ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

Published

on

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ലത്തീൻ മെത്രാൻ സമിതിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് നേതാക്കൾ. പാണക്കാട് സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ,മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ ക്രൈസ്തവ നേതാക്കളെ കണ്ടത്. വരാപ്പുഴ അതിരൂപത ബിഷപ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.

പ്രശ്നപരിഹാരം വൈകുംതോറും വിഷയം സങ്കീർണമാകുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പിതാക്കന്മാരുമായി വിഷയം ചർച്ച ചെയ്തു. കാലതാമസമില്ലാതെ പരിഹാരയോഗമുണ്ടാകും. സർക്കാർ കാലതാമസം കൂടാതെ പരിഹാരം ഉണ്ടാക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

മുനമ്പം നിവാസികൾക്കു പിന്തുണ നൽകിയതായി മുസ്‍ലിം ലീഗ് നേതൃത്വം അറിയിച്ചെന്ന് ലത്തീൻ സഭ കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു. മുനമ്പത്തേത് മാനുഷിക പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം പെട്ടെന്നു പരിഹരിക്കാൻ കഴിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫാറൂഖ്‌ കോളജ് കമ്മിറ്റിയും വിഷയം രമ്യമായി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിഷയത്തിൽ പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

എംഎല്‍എ ആയിരിക്കെ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

Published

on

മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പാര്‍ട്ടിയുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം.

എന്നാല്‍ എംഎല്‍എ ആയിരിക്കെ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. എന്നാല്‍ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തുകയും ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറിയെ വിമര്‍ശിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റി. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ തൃക്കണ്ണമംഗല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Continue Reading

kerala

‘ചന്ദ്രിക ഔറ’ എജ്യുഎക്സ്പോ ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു

Published

on

കോഴിക്കോട്: ചന്ദ്രിക എജ്യു എക്സലിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനവും ശില്പശാലയും ‘ചന്ദ്രിക ഔറ എജ്യുഎക്സ്പോ 2024’ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ പി.എം.എ സലാം, ഡോ. എം.കെ മുനീര്‍, ഉമ്മര്‍ പാണ്ടികശാല, മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പാറക്കല്‍ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുറഹിമാന്‍ കല്ലായി, എ.ഐ.ഇ.സി.എ നാഷണല്‍ പ്രസിഡന്റ് മനോജ് മണ്ണായത്തൊടി, ഭാരതീയ എഞ്ചിനീയറിങ് സയന്‍സ് ആന്റ് ടെക്നോളജി ഇന്നോവേഷന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ നിതിന്‍ കുമാര്‍, പി.എം.എ സമീര്‍, പത്രാധിപര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് അലിക്കല്, കെ എം സല്‍മാന്‍, എ.ബി.സി ഇവന്റ്സ് ഡയറക്ടര്‍ സാബിഖ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ചന്ദ്രിക ഔറ എജ്യുഎക്സ്പോ 2024 ഡിസംബര്‍ 7, 8 ദിവസങ്ങളില്‍ കെ.എം.സി.സിയുടെ സഹകരണത്തോടെ അജ്മാനിലെ ഉമ്മുല്‍ മുഅ്മിന്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക. പ്രോഗ്രാമില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള യൂണിവേഴ്സിറ്റിയുടെ പ്രതിനിധികളും പങ്കെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനവും നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനത്തിന്റെ ലോഗോ ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ പ്രകാശനം ചെയ്തു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന ചന്ദ്രിക എജ്യു എക്സലിന്റെ തുടര്‍ച്ചയായാണ് മിഡില്‍ ഈസ്റ്റില്‍ ചന്ദ്രിക ഔറ സംഘടിപ്പിക്കുന്നത്.

Continue Reading

Trending